അന്ന് ആദ്യമായി മകൻ അച്ഛനെ കുറിച്ച് എഴുതിയ വാചകം ഇങ്ങനെ ആയിരുന്നു ! വഴിതെറ്റി പോകേണ്ട ഞാൻ ചെന്നെത്തിയത് സുരക്ഷിതമായ കൈകളിലാണ് ! ആ വാക്കുകൾ !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത, പകരം വെക്കാനില്ലാത്ത, മലയാള സിനിമയെ വാനോളം ഉയരങ്ങളിൽ എത്തിച്ച അതുല്യ പ്രതിഭ, കഴിഞ്ഞ വർഷം സിനിമ ലോകത്തിനു തന്നെ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്, നടൻ നെടുമുടി വേണുവിന്റെ വിയോഗം. അദ്ദേഹത്തിന്റെ ഓർമകളിൽ തന്നെയാണ് ഇപ്പോഴും ഭാര്യ സുശീലയുടെ ജീവിതം. ഇതിനുമുമ്പ് അദ്ദേഹം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതം ഇത്രയും ശാന്തമായത് സുശീലയുടെ തണലുള്ളതു കൊണ്ടുകൂടിയാണ്… ഈ മുഖം എന്നാണ് ആദ്യമായി കണ്ടതെന്ന് പറയാനാവില്ല. കാരണം ഓര്‍മ വച്ചപ്പോള്‍ മുതല്‍ സുശീലയെ ഞാന്‍ കാണുന്നുണ്ട്. ഞങ്ങൾ ഒരേ നാട്ടുകാര്‍. പക്ഷേ, അന്നൊന്നും സംസാരിച്ചിട്ടില്ല. കാണുമ്പോള്‍ തന്നെ സുശീല ഒഴിഞ്ഞു മാറുകയാണ് പതിവ്. വീട്ടുകാര്‍ തമ്മില്‍ നല്ല പരിചയമാണ്. അങ്ങനെ ഒരേ നാട്ടുകാരായിട്ടും അപരിചിതരെപ്പോലെ ഞങ്ങളങ്ങനെ മുന്നോട്ടു പോവുമ്പോഴാണ് സംവിധായകൻ  ജോണ്‍ എബ്രഹാമിന്റെ രംഗ പ്രവേശനം. ഞാനന്ന് തമ്പിലും ആരവത്തിലും അഭിനയിച്ച സമയം. ജോണ്‍ സംവിധാനം ചെയ്യുന്ന ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും പരിസരത്തും നടക്കുന്നു.

അങ്ങനെ അയാൾ ഒരു ദിവസം വീട്ടിലേക്ക് വന്നു, എന്നിട്ട് നേരെ അടുക്കളിയിലേക്കാണ് കയറുക. അയാളെ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടമാണ്.  ജോണിന്റെ അച്ഛനെ അമ്മയ്ക്കറിയാമായിരുന്നു. ആ ഒരടുപ്പം കൂടി ജോണിനോടുണ്ടായിരുന്നു. അങ്ങനെ അയാൾക്ക് ഒരു ആഗ്രഹം, കുറച്ച് ചാരായം വേണമെന്ന്, ഒടുവിൽ അതും തരപ്പെടുത്തി കൊടുത്തു, ഇത് അമ്മ അറിഞ്ഞിരുന്നു.  അങ്ങനെ പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ ജോണിനോടു ഒരു കാര്യം പറഞ്ഞു മോനെ ഈ ” സിനിമാക്കാരെല്ലാം വഴിപിഴച്ചു പോവും എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീവിഷയത്തില്‍. ഇനി എങ്ങാനും…  എന്റെ മോനും..

അമ്മ  ആ വാചകം പറഞ്ഞ്  മുഴുമിപ്പിക്കാന്‍ ജോണ്‍ സമ്മതിച്ചില്ല. അമ്മയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ കൈ വച്ചു കൊണ്ടു ജോൺ  പറഞ്ഞു, ”അമ്മയുെട മോന്‍ ഒരിക്കലും വഴി തെറ്റില്ല. ആ ഭയം വേണ്ട, എന്ന്…  അയാൾ  ഇതു പറഞ്ഞു കഴിഞ്ഞതും എന്റെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നു വന്നത്. അതിന്റെ കാരണം ഇപ്പോഴും അറിയുകയുമില്ല. അങ്ങനെ അപ്പോൾ മുതൽ സുശീലയെ കാണാൻ വലിയ ആഗ്രഹം തോന്നി, അങ്ങനെ അയാളെ കാണാൻ അപ്പോൾ തന്നെ പോയി, ചെന്നപ്പോൾ കാണുന്നത് അവൾ പനിച്ച് വിറച്ച് കിടക്കുന്നതാണ്.ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞ് കട്ടിലിനരികില്‍ ഇരുന്നു. അന്നാണ് ആദ്യമായി മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നത്..

അങ്ങനെ ഞങ്ങൾ കുറെ നാട്ടു കാര്യങ്ങൾ പറഞ്ഞ് അവൾ ആ കഞ്ഞി കുടിച്ചു. എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഞാന്‍ ചോദിച്ചു, ”എന്റെ കൂടെ ജീവിക്കാന്‍ തയാറാണോ എന്ന്… എനിക്ക് എതിര്‍പ്പൊന്നുമില്ല എന്നായിരുന്നു അവളുടെ  മറുപടി, അങ്ങനെ വീട്ടുകാരുമായി ആലോചിച്ചു, പക്ഷെ സിനിമ ജീവിതം അവളുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് വർ അത് എതിർത്തു. ഞാൻ അവളെ അവിടെ നിന്നും വിളിച്ചിറക്കികൊണ്ടുവന്ന് രെജിസ്റ്റർ വിവാഹം കഴിച്ചു. തെറ്റായ പാലത്തിലേക്കും വഴിത്തിരിയാമായിരുന്ന എന്റെ ജീവിതം ശെരിയായ കൈകളിലാണ് എത്തിച്ചേർന്നത്.

മക്കളുടെ പഠനം വളർച്ച ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് എനിക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു. കൂടെ ജോലി ചെയ്തവരൊക്കെ വലിയ സ്ഥാനത്തെത്തി പെന്‍ഷനായി.എന്നാൽ ജോലി വേണ്ടെന്നു വച്ച തീരുമാനത്തില്‍ സുശീല ഇതു വരെ സങ്കടപ്പെട്ടിട്ടില്ല.  ഒരിക്കല്‍ അപൂര്‍വം എന്ന വാക്ക്, വാക്യത്തില്‍ പ്രയോഗിക്കാന്‍ മകന്‍ ഉണ്ണിയോടു ടീച്ചര്‍ പറഞ്ഞു. അവന്‍ എഴുതിയ ഉത്തരം ഇങ്ങനെയായിരുന്നു.” അപൂര്‍വമായി മാത്രം വീട്ടിലെത്തുന്ന ജീവിയാണ് അച്ഛന്‍.” എന്നായിരുന്നു എന്നും അദ്ദേഹം ഒരു ചിരിയോട് അന്ന് പറഞ്ഞ് നിർത്തി……….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *