
കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ ഓർമിപ്പിച്ച് രമേശ് പിഷാരടിയുടെ സിനിമ ‘പൊറാട്ട് നാടകം’ വരുന്നു ! ടീസര് വൈറൽ !
ഇപ്പോൾ കേരളമെങ്ങും സംസാരം കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക ത,ട്ടി,പ്പാ,ണ്. ഇപ്പോഴിതാ ഈ വിഷയത്തെ ആസ്പദമാക്കി ഒരു പുതിയ സിനിമ ഇപ്പോൾ പ്രക്ഷ്യാപിച്ചിരിക്കുകയാണ്. സൈജു കുറുപ്പും രമേശ് പിഷാരടിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ പേര് ‘പൊറാട്ട്’ നാടകം എന്നാണ്. നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഗാന്ധി ജയന്തി ദിനം കൂടിയായ ഇന്ന് ഗാന്ധിജി പറഞ്ഞ “സ്വഭാവഗുണമില്ലെങ്കിൽ സഹകരണമില്ല” എന്ന വാചകത്തോട് കൂടിയാണ് ടീസർ പുറത്തിറങ്ങിയത്.

സമകാലിക വിഷയത്തെ മുൻനിർത്തിയുള്ള ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. മഞ്ജു വാര്യർ അടക്കം നിരവധി പ്രമുഖർ ആശംസകൾ അറിയിച്ച് എത്തിയിരുന്നു. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫറോണിന്റെ ആദ്യ ചിത്രം കൂടിയാണിത്. സുനീഷ് വാരനാട് ആണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റേയും മീഡിയ യൂണിവേഴ്സിന്റെയും ബാനറിൽ വിജയൻ പള്ളിക്കര ആണ് ചിത്രത്തിന്റെ നിർമാണം.
സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരയായ ഒരു സാധാരണക്കാരന്റെ പ്രതിഷേധമാണ് ടീസറിൽ കാണുന്നത്. കേരളാ കർണാടക അതിർത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രം കൂടിയാണ് പൊറാട്ട് നാടകം. സൈജുവിനും രമേശ് പിഷാരടിക്കും ഒപ്പം മറ്റു നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമ്മജൻ ബൊൾഗാട്ടി , സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ, അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്,ജിജിന , ചിത്രാ നായർ , ഗീതി സംഗീത, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Leave a Reply