
ഞങ്ങൾ ആ സന്തോഷത്തിനായി കാത്തിരിക്കുന്നു !! നിരഞ്ജൻ !!
മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിരഞ്ജൻ, വളരെ കുറച്ച് സീരിയലുകൾ മാത്രമേ താരം ചെയ്തിരുന്നുള്ളു യെങ്കിലും അവയെലാം വളരെ വിജയിച്ച പരമ്പരകൾ ആയിരുന്നു. മൂന്നുമണി എന്ന ഹിറ്റ് സീരിയലിലൂടെയാണ് നിരഞ്ജൻ പ്രേക്ഷകർ ആദ്യം കാണുന്നത്,പിന്നീട് അതിനു ശേഷം രാത്രിമഴ എന്ന ജനപ്രിയ പരമ്പരയുടെ നായകനായിരുന്നു, അതിനു ശേഷം ഇപ്പോൾ പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ സീരിയലുകളും നിരഞ്ജൻ ചെയുന്നുണ്ട്, തനിക്ക് എല്ലാ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിച്ചിരുന്നു, കോമഡിയും നായകനും, വില്ലനും എല്ലാ വേഷങ്ങളും താരം വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജൻ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഇൻസ്റ്റ വഴിയാണ് ആരാധകരോട് ആ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്, ‘കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിറയ്ക്കാൻ വരാൻ പോകുന്ന കുഞ്ഞഥിതിക്കായി’ എന്ന് കുറിച്ചാണ് ഭാര്യ ഗോപികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്..
നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്, നിരഞ്ജൻ സമൂഹ മാധ്യങ്ങളിൽ വളരെ ആക്റ്റീവ് ആണ്, ഭാര്യക്കൊപ്പവും സീരിയൽ ലൊക്കേഷനിൽ നിന്നും ഒക്കെ നിരവധി റീൽ വീഡിയോസ് താരം പങ്കുവെക്കാറുണ്ട്, 2015 ൽ ആണ് ‘മൂന്നുമണി’ പരമ്പരയിൽ ആദ്യമായി നിരഞ്ജൻ അഭിനയിച്ചത്. പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ സ്ത്രീപഥം, തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി. ചെറുപ്പം മുതൽ കലാപരമായി നല്ല ബന്ധമുണ്ടെന്നും നിരഞ്ജൻ പറയുന്നു…

വീട്ടിൽ എല്ലാവരും തനിക്ക് നല്ല സപ്പോർട്ടായിരുന്നു എന്നും, വിവാഹ ശേഷം തന്റെ ഭാര്യയും തനിക്ക് എല്ലാ പിന്തുണകളും നല്കുന്നുണ്ടെന്നും നിരഞ്ജൻ പറയുന്നു.. സീരിയലിൽ നായിക മാരുമായി പ്രണയ സീനുകൾ ചെയുമ്പോൾ വീട്ടിൽ കുഴപ്പമല്ലേയെന്ന് നിരവധി പേര് തന്നോട് ചോദിക്കാറുണ്ടനെനും, അത്തരത്തിൽ യാതൊരു കുഴപ്പവുമില്ല, അതൊക്കെ അഭിനയമാണെന്നും ആ രീതിയിൽ എടുക്കാൻ അവൾക്ക് പക്വതയും വിവരവും ഉണ്ടെന്നും നിരഞ്ജൻ പറയുന്നു..
ബികോം ബിരുദധാരിയായ നിരഞ്ജൻ തനിക്ക് കിട്ടിയ ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂർ സ്വദേശിയായ നിരഞ്ജൻ കോളേജിൽ എത്തിയതോടെയാണ് അഭിനയമോഹം താരത്തിന് തലക്ക് പിടിക്കുന്നത്. മിനിസ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും മുഖം കാണിച്ച നിരഞ്ജൻ ഗോസ്റ്റ് ഇന്‍ ബത്ലഹേം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇനിയും മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും നിരഞ്ജൻ പറയുന്നു….
Leave a Reply