കുടുംബത്തോടൊപ്പം പഞ്ചാബിൽ അവധി ആഘോഷിച്ച് നിത്യ ദാസ് ! ചിത്രങ്ങൾ
മലയാളികൾ എന്നും നിത്യയെ ഓർത്തിരിക്കാൻ ഒരേ ഒരു ചിത്രം തന്നെ ധാരാളം, ദിലീപ് നായകനായ എത്തിയ ‘ഈ പറക്കും തളിക’ അതിൽ നായികയായി എത്തിയ നിത്യ ദാസ് ബസന്തി എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നു. ആ ചിത്രത്തിന് ശേഷം തമിഴിലും മലയത്തിലും മറ്റനവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നിത്യ വിവാഹിതയാകുന്നത്. ഇതോടെ സിനിമയോട് വിട പറയുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും സീരിയലിൽ നടി സജീവമായിരുന്നു. നിത്യയെ കാണുന്ന ആരാധകർ ഇപ്പോഴും പറയുന്നത് ഗ്ലാമറിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല എന്നാണ്, അതുമാത്രമല്ല ഇപ്പോൾ കുറച്ചുംകൂടി കൂടിയോ എന്നാണ് തോന്നുന്നത് എന്നും.. തമിഴ് സീരിയൽ രംഗത്ത് നിത്യദാസ് ഇപ്പോൾ സജീവമാണ്.
ഭർത്താവും മക്കളും ഒന്നിച്ച് സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് നിത്യ ഇപ്പോൾ, കോഴിക്കോടാണ് നിത്യയുടെ സ്ഥലം, പ്രണയ വിവാഹം ആയിരുന്ന നിത്യയുടേത്. വിവാഹ ശേഷം താരം സിനിമയില്‍ സജീവമല്ലായിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കശ്മീർ സ്വദേശിയാണ് അരവിന്ദ്. നിത്യദാസ് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2007ലായിരുന്നു നിത്യ ദാസ് അര്‍വിന്ദ് സിങിനെ വിവാഹം ചെയ്തത്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം തിരിച്ചെത്തിയിരുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാശ്മീരിലേക്ക് പോയിരുന്നു നിത്യദാസ്.
ഇപ്പോൾ ഇവർ അവധി ആഘോഷിക്കാനായി പഞ്ചാബിലാണ് ഉള്ളത്, അവിയൂതി പച്ച വിരിച്ച കടുക് പാടങ്ങളിൽകൂടി നടക്കുന്ന നിത്യയുടെ ചിത്രങ്ങളാണ് താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, അതോടൊപ്പം സൈക്കിൾ സവാരി നടത്തുന്ന നിത്യയുടെ വിഡിയോയും കാണാം, നിമിഷനേരം കൊണ്ട് താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.നാട്ടിൽ കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം. നിത്യയെ ഇനിയും സിനിമയിൽ കാണാൻ മലയാളികൾക്ക് ഏറെ ആഗ്രഹമുള്ള ഒന്നാണ്, നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും വീണ്ടും മലയത്തിൽ അഭിനയിക്കുമെന്നാണ് നിത്യ പറയുന്നത്.
നിത്യയും മകളും ഒരുമിച്ചുള്ള നിരവധി വിഡിയോകൾ വൈറൽ ആയിരുന്നു, കാഴ്‌ചയിൽ നിത്യയെപോലെതന്നെയാണ് മകളും. നിത്യയുടേത് പ്രണയ വിവാഹം ആയിരുന്നു, സിനിമയുടെ ആവശ്യത്തിനായി വിമാനത്തിൽ പലതവണ സഞ്ചരിച്ച നിത്യ നിക്കി എന്ന് വിളിക്കുന്ന അരവിന്ദ് സിംഗിന്റെയും പ്രണയം മൊട്ടിടുന്നത്, പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നത്രെ. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ തന്റെ നിക്കി അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണത്രെ അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞത്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് ഒരു മോളും ഇളയത് മകനും.
Leave a Reply