ഒടുവിലിന്റെ കുടുംബം ജീവിക്കുന്നത് എങ്ങനെ ! ഏതെങ്കിലും താരങ്ങൾ അന്വേഷിക്കാറുണ്ടോ ! ആ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ !

മലയാളത്തിലെ ഒരു പ്രമുഖ നടനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹം ഒരു നടൻ എന്ന നിലയിൽ പേരും പ്രശസ്തിയും ഒരുപാട് നേടിയിരുന്നു.   പക്ഷെ കാര്യമായി സമ്പാദിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്ന് നേരത്തെ പല റിപ്പോർട്ടുകളും ഉണ്ടയായിരുന്നു. സിനിമ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കും പക്ഷെ അവരുടെ വിയോഗ ശേഷം അധികമാരും പിന്നെ അവരെ  ഓർക്കാറുപോലുമില്ല, എല്ലാവരും അവരുടേതായ നെട്ടോട്ടത്തിലായിരിക്കും.

1975 ലാണ് പത്മജയെ ഒടുവില്‍വിവാഹം കഴിക്കുന്നത്. 2017 ൽ ഇവരുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ…  അദ്ദേഹത്തിന്റെ വിയോഗ ശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍താമസം. അമ്മക്ക് 89 വയസ് കഴിഞ്ഞു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല.

അച്ഛന്‍ മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ വിയോഗ ശേഷം കിട്ടുന്നതാണ് ഈ പെന്‍ഷന്‍. അതുകൊണ്ടാണ് ഞങ്ങൾക്ക്  ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.” ആരോടും ഒന്നിനോടും പരാതിയും പരിഭവവും ഇല്ലാതെ അവർ പറഞ്ഞ് നിർത്തി…  അന്ന്  പത്മജയുടെ വാക്കുകൾ ഇനങ്ങനെയായിരുന്നു.

കൂടാതെ അദ്ദേഹത്തിന്റെ ആ വിയോഗ ശേഷം സഹായവുമായി എത്തിയത് സംവിധായകൻ സത്യന്‍ അന്തിക്കാടും നടന്‍ ദിലീപും ആണെന്നും പത്മജ ഓർമിക്കുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിതെന്നും അവർ പറയുന്നു. കൂടാതെ അടുത്തിടെ സംവിധയകാൻ വിനോദ് ഗുരുവായൂർ അദ്ദേഹത്തെ കുറിച്ചുള്ള ഒരനുഭവം പങ്കുവെച്ചിരുന്നു. ഒടുവിൽ  ലോഹിതദാസിൽ നിന്നും അത്യാവിഷത്തിന് പണം കടം വാങ്ങാറുണ്ടായിരുന്നു.

അത്തരത്തിൽ ഒരു ദിവസം പെട്ടന്ന് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ട് അത് സത്യമാകരുതേ എന്ന് ഉറപ്പിക്കാൻ  ഒടുവിലിന്റെ വീട്ടിലേക്ക് ലോഹി സാർ വിളിച്ചപ്പോൾ ഫോൺ എടുത്തത് സാക്ഷാൽ ഒടുവിൽ തന്നെ.. സമാധാനമായി എന്ന് കരുതി ഫോൺ വെക്കാനൊരുങ്ങിയ ലോഹിയോട് ഒടുവിൽ പറഞ്ഞു ഓ ഞാൻ തന്നെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു, എനിക്കൊരു പതിനായിരം രൂപ വേണം ഒരാളെ അങ്ങോട്ട് അയക്കാമെന്ന്, കടം വാങ്ങിയാലും കൃത്യ സമയത്തിന് പണം തിരികെ നൽകുന്ന അദ്ദേഹത്തോട് ഒരിക്കലും ഇല്ല എന്ന് പറഞ്ഞിട്ടില്ല, പിന്നീട് സത്യത്തിൽ താൻ അപ്പോൾ എന്തിനാണ് വിളിച്ചത് എന്ന സത്യം അദ്ദേഹം അന്ന് ഒടുവിലൊനോട് പറഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടിയൊന്നും അദ്ദേഹം പറയുന്നു…  ഓർമയായ വർഷം പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിടാൻ മത്സരിക്കുന്ന താരങ്ങൾ അവരുടെ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കൂടി അറിയാൻ ശ്രമിച്ചാൽ നന്നായിരിക്കും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *