‘അ,മ്മ’ എന്ന് ആ സംഘടനയെ വിളിക്കരുത്, എഎംഎംഎ എന്ന് പറഞ്ഞാൽ മതി ! പല പ്രമുഖരായവരെ പറ്റിയും ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട് ! പാർവതി പ്രതികരിക്കുന്നു !

താര സംഘടനായ അമ്മ ക്കെതിരെ ഇതിനുമുമ്പും പാർവതി തിരുവോത്ത് പ്രതികരിച്ചിട്ടുണ്ട്, എന്നാൽ ഇത്തവണ വളരെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുകളാണ് നടക്കുന്നത്, മലയാള സിനിമയിലെ സെ ക്‌ സ് റാ ക്ക റ്റി നെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സെ ക്‌ സ് റാ ക്ക റ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും പാര്‍വതി ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ദിലീപിനെതിരെ എഴുതിയ ഒരു കത്ത് പുറത്ത് വന്നിരുന്നു, അതിൽ ദിലീപിന്  സെ ക്‌ സ്, റാ ക്കറ്റുമായി ബാധമുണ്ട് എന്ന രീതിയിൽ എഴിതിയിരുന്നു. അതിനെ കുറിച്ച് പാര്വതിയോട് ചോദിച്ചപ്പോൾ ആയിരുന്നു ഈ പ്രതികരണം, താനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീ വ ഭ യം ഉള്ളതു കൊണ്ടാണ്. വീടിന്റെ വഴി ചോദിച്ച് വിളിക്കുക, അല്ലെങ്കില്‍ ഇതൊന്നും നല്ലതിനല്ല എന്ന ഭീ ഷ ണി കോ ളു ക ളും, കാര്യങ്ങളും തങ്ങള്‍ക്കും കിട്ടുന്നുണ്ട് എന്നും പാർവതി പറയുന്നു. ഈ സംഘടനയെ ഞാൻ ഒരിക്കലൂം അ,മ്മ എന്ന് വിളിക്കില്ല, എനിക്കത് എഎംഎംഎ മാത്രമാണ്. എനിക്കിപ്പോൾ അതിനെ കുറിച്ച് കൂടുതൽ പറയാൻ സാധിക്കില്ല, കാരണം എന്റെ വാ മൂടികെട്ടാൻ എനിക്കെതിരെ ഒരു കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

സിനിമയിൽ നമ്മൾ സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന ഒരു താരങ്ങളും ഇതുവരെ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടുന്നില്ല. അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നുള്ളത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കുന്നതിനായി ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരെ പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെ ക്‌ സ്, റാ ക്ക റ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. സിനിമയിലെ നിര്‍മ്മാതാക്കള്‍ ആണെങ്കിലും, സംവിധായകന്‍ ആണെങ്കിലും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെങ്കിലും, എക്‌സിക്യൂട്ടേര്‍സ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താല്‍ മതി കൂടെയാരും വേണ്ട എന്നാണ് പറയുന്നത്.

നടിമാരായ ഞങ്ങൾക്ക് മാത്രമല്ല ഇത് ഈ സിനിമ രംഗത്ത് പല മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും സംഭവിക്കുന്നുണ്ട്, 17 വയസുള്ളപ്പോളാണ് താന്‍ സിനിമയിലേക്ക് വരുന്നത്. കലയോടുള്ള സ്‌നേഹവും തനിക്ക് അതിനുള്ള ടാലന്റ് ഉള്ളതു കൊണ്ട് തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. അതുകൊണ്ട് വേറെ ആരുടെയും സഹായമോ ഔദാര്യമോ ഒന്നിന്റെയും ആവശ്യമോ വന്നിട്ടില്ല. ഇതിനെ ഒക്കെ ഒഴിവാക്കി വിടാനായി ഒരുപാട് കാലം ഒരുപാട് കാര്യങ്ങളിലൂടെ താന്‍ കടന്നു പോയിട്ടുണ്ട്. എനിക്ക് ഒറ്റക്ക് ആ പേരുകൾ എല്ലാവരോടും വിളിച്ച് പറയാൻ പറ്റുന്നില്ല, ഭയം തന്നെയാണ്,  സിനിമയില്‍ ഇല്ലാത്തവരോടും ഉള്ളവരോടും താന്‍ സംസാരിച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ച് നിന്നാല്‍ പേര് പറയാമെന്ന്. തനിക്ക് ജീവഭയം ഉള്ളതു കൊണ്ടാണ് പറയാത്തത് എന്നാണ് പാര്‍വതി തുറന്നു പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *