സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ദാ ഈ ആൾക്കൊപ്പം ആകണം ! തന്റെ ഏറ്റവും വലിയ ആഗ്രഹം പാർവതി പറയുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന അഭിനേത്രിയാണ് പാർവതി. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച പാർവതി വിവാഹ ശേഷമാണ് സിനിമ ലോകത്തോട് വിടപറഞ്ഞത്. 29 വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട്. പക്ഷെ അങ്ങനെ തനിക്ക് വലിയൊരു വിടവൊന്നും തോന്നുന്നില്ല എന്നാണ് പാർവതി പറയുന്നത്. വളരെ ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹിതയായത്. അതികം താമസിയാതെ മക്കളും ഉണ്ടായി, അവരോടൊപ്പമാണ് ഞാൻ വളർന്നത്.

അതുകൊണ്ട് തന്നെ എനിക്ക് വലിയ പ്രായമായി എന്നൊന്നും തോന്നുന്നില്ല. നല്ലൊരു കഥ വന്നാൽ തീർച്ചയായും വീണ്ടും അഭിനയിക്കാൻ തയ്യാറാണ്. ഇപ്പോൾ ഞാൻ ഫ്രീയാണ്. അതുപോലെ ഇനി ഒരു തിരിച്ച് വരവ് സിനിമയിലേക്ക് ഉണ്ടെങ്കിൽ അത് നടൻ മമ്മൂട്ടിക്ക് ഒപ്പം ആകണെമന്ന് ആഗ്രഹിക്കുന്ന ആളാണ് താന്നെന്നും പാർവതി പറയുന്നു. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും പാർവതി പറയുന്നു.  അതുപോലെ മമ്മൂട്ടിക്ക് ഒപ്പം കാർണിവൽ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് പാർവതി. അവരുടെ വാക്കുകൾ ഇങ്ങനെ..

അന്ന് ആ സിനിമയുടെ ഷോട്ടിങ് നടക്കുമ്പോൾ ഒരു അനുഭവം ഉണ്ടായി. ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുകയാണ്, മമ്മൂക്കയാണ് ആ ജീപ്പ് ഓടിക്കുന്നത്, അന്നൊക്കെ ഇ സീറ്റ് ബെൽറ്റ് പരിപാടി ഒന്നും ഇല്ല. ഞാൻ മുൻ സീറ്റിലാണ് ഇരിക്കുന്നത്. വളരെ ക്യാഷ്വാൽ ആയിട്ടാണ് ഞാൻ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറയുന്നത്. എന്തോ ഒരു ആവിശ്യത്തിന് വേണ്ടി വണ്ടി സഡൻ ബ്രേക്ക് ഇടുകയാണ്. എന്നാൽ ആ സമയത്തും അദ്ദേഹം ആദ്യം ആലോച്ചത് എന്റെ സുരക്ഷയാണ്.

വണ്ടി പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ ഞാൻ ഉറപ്പായും എവിടെയെങ്കിലും പോയി ഇടിക്കും. അത് മാനസിലക്കിയിട്ട് ആവണം അദ്ദേഹം എന്നെ ആദ്യം കൈകൊണ്ട് തടുത്തിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്, അല്ലങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ, മമ്മൂക്കയോട് പിന്നീട് ഒന്നും ഞാൻ ഇതിനെ കുറിച്ച് ചോദിച്ചിട്ടില്ല എങ്കിലും ഇപ്പോഴും അതെന്റെ മനസിൽ അങ്ങനെ കിടക്കുകയാണ് എന്നും പാർവതി പറയുന്നു. അതുപോലെ ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, മക്കൾ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നത്. അത്യാവിശം നല്ല  അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു.

സത്യത്തിൽ ഈ സ്വഭാവം കണ്ട് ജയറാം എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നും അറിയില്ല എന്നും പാർവതി പറയുന്നു. ജയറാം വളരെ പാവമാണ്. പക്ഷെ കണ്ണനെ വിശ്വസിക്കാൻ പോലും സാധിക്കില്ല എന്നും ഏറെ രസകരമായി പാർവതി പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *