മരുമകൾക്ക് ആശംസകളുമായി പാർവതി ! ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും ! പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകർ !

ജയറാമും പാർവതിയും എന്നും മലയാളികളുടെ പ്രിയങ്കരരാണ്, ഇവരുടെ കുടുംബ വിശേഷങ്ങൾ വളരെ പെട്ടെന്നാണ് ആരാധക്ക് ഇടയിൽ സംസാരമാകുന്നത്. ജയറാമും പാർവതിയും ഇപ്പോഴും അവരുടെ ജീവിതത്തിൽ അവർ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. മക്കൾ രണ്ടുപേരും ഇന്ന് ഇപ്പോൾ അവരുടേതായ ലോകത്ത് വളരെ തിരക്കിലാണ്. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവരുടെ ഓരോ വിശേഷങ്ങളും വാർത്തകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.  അത്തരത്തിൽ അടുത്തിടെ കാളിദാസ് എന്ന കണ്ണന്റെ പ്രണയം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.  കാളിദാസും മോഡൽ ആയ തരിണിയുമായി പ്രണയിത്തിലാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു. അമ്മയും സഹോദരിയും അടക്കം ഏവരും കാളിദാസിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ  ഭാവി മരുമകളുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് പാർവതി. കാളിദാസും തരണിയും മാളവികയും പാര്‍വതിയുമടക്കം എല്ലാവരും ഒരു കട്ടിലില്‍ പുതച്ച് മൂടി കിടക്കുന്ന മനോഹരമായൊരു ഫോട്ടോയാണ് പാര്‍വതി പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ട തരിണി  കലിംഗരായര്‍ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍’, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പാര്‍വതി കൊടുത്തിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞ് തരണി എത്തുകയും ചെയ്തിരിക്കുകയാണ്.

ഇതിന് മുമ്പും പാർവതി തന്റെ മരുമകളെ ചേർത്ത് പിടിച്ചിരിക്കുന്ന നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തരണി ഇവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെയാണ്. ഈ കഴിഞ്ഞ ഓണത്തോടെയാണ് കാളിദാസിന്റെ ഈ പ്രണയിനിയെ ലോകം അറിഞ്ഞത്. താര കുടുംബം പങ്കുവെച്ച കുടുംബ ചിത്രത്തിൽ തരുണിയും ഉണ്ടായിരുന്നു, അങ്ങനെ ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞ്, മാസങ്ങൾക്ക് ശേഷം കാളിദാസ് തന്റെ ഒഫിഷ്യൻ അക്കൗണ്ടിൽ കൂടി തരുണിയും ഒന്നിച്ചുള്ള റൊമാന്റിക് ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രണയം പരസ്യമാക്കുക ആയിരുന്നു.

തരിണി കലിംഗരായര്‍ വളരെ പ്രശസ്ത മോഡൽ കൂടിയാണ്. മിസ്സ് ഇന്ത്യ തേർഡ് റണ്ണറപ്പും മോഡലും കൂടിയായ തരിണി കലിംഗരായര്‍ മോഡൽ രംഗത്ത് വളരെ പ്രശസ്തയാണ് ഈ 23 കാരി. പാർവതി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയതോടെ പലരും കമന്റുകളിൽ കൂടി ഇത് ആരാണെന്നും, കാളിദാസിന്റെ വിവാഹം കഴിഞ്ഞോ എന്നും, ഞങ്ങളെ അറിയിച്ചില്ല എന്ന് പരാതി പറയുന്നവരും  ചോദിക്കുന്നവരുണ്ട് ആ കൂത്താട്ടത്തിലുണ്ട്. . കൂടാതെ നിങ്ങൾ എല്ലാവരും തമ്മിൽ ഇത്രയും ഐക്യവും സ്‌നേഹവും കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *