
ആ റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും വീണുടയും ! അതിനെതിരെ രംഗത്ത് വന്നത് ഇന്ഡസ്ട്രിയിലെ കരുത്തരായവര്‍ ! പാർവതി പറയുന്നു !
മലയാള സിനിമ രംഗത്ത് നമ്മൾ കാണാത്തതും കേൾക്കാത്തതുമായ നിരവധി പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന് പുറം ലോകത്തോട് ശക്തമായി വിളിച്ചു പറഞ്ഞ നടിമാരിൽ ഒരാളാണ് നടി പാർവതി തിരുവോത്ത്. പലപ്പോഴും ശക്തമായ നിലപാടുകൾ കൊണ്ടും തുറന്ന് പറച്ചിലുകൾ കൊണ്ടും എന്നും വളരെ വ്യത്യസ്തയായി കാണപ്പെട്ട പാർവതി നിരവധി പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ടിരുന്നു. എങ്കിലും അതിലൊന്നും പതറാതെ ഇപ്പോഴും തന്റെ നിലപാടുകളായിൽ ഉറച്ചു നിൽക്കുന്ന പാർവതി ഇപ്പോൾ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പാർവതിയുടെ വാക്കുകൾ, സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങൾ കണ്ട് മനസിലാക്കി കോടതിക്ക് മുന്നിൽ സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍വതി പറയുന്നു. ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. എനിക്ക് തോന്നുന്നത് തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ്, ഇത് എന്റെ പ്രവചനമാണ് എന്നും പാർവതി പറയുന്നു.
ഈ ഇലക്ഷൻ സമയം വരുമ്പോൾ മാത്രമേ സർക്കാർ സ്ത്രീ പക്ഷ നിലപാട് എടുക്കുക ഉള്ളു, ആ സമയത്ത് മാത്രം, സ്ത്രീസൗഹൃദ സര്‍ക്കാരായി ഇത് മാറും. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നമ്മള് ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. അവരുടെ ഈഗോകളും പവര്‍ പൊസിഷനുകളുമാണ് അവര്‍ക്ക് പ്രധാനം എന്നും പാര്‍വതി പറയുന്നു. മഹാരാഷ്ട്രയിലുള്ള, ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇന്റേണല്‍ കമ്മിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ കാമ്പയിന് നടന്നു. ഒടുവില്‍ അവരും വനിത കമ്മീഷനും ചേര്‍ന്നെടുത്ത തീരുമാനം എന്താണെന്നാല്‍ 30 ദിവസം കൊണ്ട് എല്ലാ പ്രൊഡക്ഷന്‍ കമ്പനികളിലും ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്നതായിരുന്നു.

ഈ ഉത്തരവിൽ പറയുന്ന ഇന്റേണല്‍ കമ്മിറ്റി നടപ്പിലാക്കിയില്ലെങ്കില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് അവരുടെ ലൈസന്‍സ് ആണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പടമെടുക്കാന്‍ കഴിയില്ല. സിനിമ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ പെര്മിഷന് കിട്ടില്ല. ഇതായിരുന്നു ആ ഉത്തരവ്. അതാണ് ഞങ്ങള്‍ ഇവിടേയും ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നും നടന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ കോ,ട,തിയില്‍ പോകുന്നത്. അവിടെ 30 ദിവസം കൊണ്ട് നടന്ന കാര്യം ഇവിടെ രണ്ടരവര്‍ഷം എടുത്തു. നടപ്പിലാക്കാമെന്ന് അവര്‍ പറയുന്നു. ഇനിയും എത്രകാലം അതിനെടുക്കുമെന്ന് അറിയില്ല.
ഞാൻ ആഗ്രഹിച്ചത് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഒരു സ്പേസ് ക്ലീന്‍ ചെയ്യാന്‍ ആയിരുന്നു. എന്നാല്‍ അവിടെ എന്താണ് ഞാന്‍ കേള്‍ക്കുന്നത്. നിനക്ക് അതിന് കഴിയില്ല. അതിന് വേണ്ടി നീ മുന്നോട്ടു പോയാല്‍ നിനക്ക് അവസരങ്ങള്‍ കിട്ടില്ല. എന്നാലും ഞാൻ ശക്തമായി മുന്നോട്ട് പോയപ്പോൾ ഇവിടെ ഒരു പരാതി പരിഹാര സെൽ വേണമെന്ന് ആവിശ്യം പറഞ്ഞപ്പോൾ അതിനെതിരെ നിന്നത് ഈ ഇന്‍ഡസ്ട്രിയില്‍ പവര്‍ഫുള്‍ ആയിട്ടുള്ള പൊസിഷന്‍ ഹോള്‍ഡ് ചെയ്യുന്നവർ തന്നെയാണ്. എല്ലാവരും അതിനെ എതിര്‍ക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ കോടതിയില്‍ പോയി. ഇപ്പോള്‍ കോടതി ആ ഉത്തരവിട്ടു. പക്ഷേ അതിന് 2 വര്‍ഷം എടുത്തു എന്നും പാർവതി പറയുന്നു.
Leave a Reply