ഇന്നും പാർവതി എൻ്റെ മുന്നിൽ കൈ നീട്ടുന്നത് ആ ഒരു കാര്യത്തിന്, ! നിങ്ങൾ വിചാരിക്കുന്ന പോലെ ഒരാളല്ല പാർവതി ! ദേവൻ്റെ തുറന്നുപറച്ചിൽ !!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും താരത്തിന് ഒത്തിരി ആരാധകരുണ്ട്, പാർവതിക്ക് മാത്രമല്ല ജയറാം പാർവതി ജോഡിക്ക് തന്നെ ഒത്തിരി ആരാധകരുണ്ട്. ഇരുവരുടെയും പ്രണയ കഥകളൊക്കെ ആരാധകർക്ക് സുപരിചിതമാണ്. ഒളിച്ചിരുന്ന് പ്രേമിച്ചതൊക്കെ ഇരുവരുടെയും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സിനിമ നടൻ ദേവനാണ് പാർവതിയ്‌ക്കൊപ്പമുള്ള ചില ഓർമ്മകൾ പങ്കുവെക്കുന്നത്.
ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം’. ചിത്രത്തിൽ നായികാ നായകൻ ആയിട്ടായിരുന്നു ഇരുവരും അഭിനയിച്ചത്. സിനിമയിൽ പാർവതിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേ ഉള്ളുവെന്ന് അവർ തന്നെ പറഞ്ഞിരുന്നു. അതിൽ ഏറ്റവും അടുത്ത സുഹൃത്ത് നടൻ ദേവൻ തന്നെയാണ്. വർഷങ്ങളായുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം എന്ന ചിത്രത്തിനിടെയാണ് ഇരുവരും കൂടുതൽ അടുക്കുന്നത്. ഇതിന് മുൻപും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിനിടെ ഉള്ള രസകരമായ അനുഭവമാണ് ദേവൻ പങ്കുവച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സമയത്ത് ദേവന് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം അദ്ദേഹം പാര്‍വതിയോട് പറഞ്ഞു. ‘പോയിട്ട് വരുമ്ബോള്‍ ഞാന്‍ നിനക്ക് കിറ്റ് ക്യാറ്റ് കൊണ്ടുവരാം’. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. അധികമാർക്കും അറിയില്ല പാര്‍വതിയാണേല്‍ കിറ്റ്‌ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ അവരും കണ്ടിട്ടില്ലായിരുന്നു എന്നും ദേവൻ പറയുന്നു. പക്ഷെ ദുബായിൽ നിന്ന് തിരിച്ചെത്തിയെപ്പോൾ സംഭവം ദേവൻ മറന്നുപോയി.
തിരിച്ച് വന്നപ്പോൾ കയ്യിൽ കിറ്റ് ക്യാറ്റില്ല. സ്വന്തം നായികയ്ക്ക് ഒരു മിട്ടായി പോലും ഓർത്ത് വാങ്ങിക്കൊണ്ടുവരാൻ പറ്റാത്ത താൻ ഒട്ടും റൊമാന്റിക് അല്ലാത്ത മനുഷ്യനാണെന്ന് സ്വയം തോന്നിപ്പോയതായി ദേവൻ പറയുന്നു. അതിന് ശേഷം പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാറു (പാർവതിയെ ദേവൻ അങ്ങനെയാണ് വിളിക്കുന്നത്) തൻ്റെ മുന്നില്‍ കിറ്റ്ക്യാറ്റിനു കൈനീട്ടും എന്ന് ദേവൻ പറയുന്നു. അതിപ്പോൾ റോഡിലോ ഫ്ളൈറ്റിൽ എവിടെ ആയാലും തന്നെ കാണുമ്പോൾ പാർവതി ആദ്യം ഓർക്കുന്നത് ഇതായിരിക്കുമെന്ന് ദേവന്‍ പറയുന്നു’.
ഒത്തിരി നാളിന് ശേഷം ആ കിറ്റ് ക്യാറ്റിന്റെ കടം താൻ തീർത്തതായും ദേവൻ പറഞ്ഞു. മഴവിൽ മനോരമയിലെ കഥ തുടരുന്നു എന്ന പരിപാടിയിൽ പാർവതി അതിഥിയായി എത്തിയ ദിവസം എന്നെയും അവിടെ വിളിച്ചിരുന്നു, അങ്ങനെ അവിടെ വെച്ച് പാറുവിന് ഞാൻ ആ കിക്യാറ്റ് വാങ്ങി കൊടുത്തുയെന്നും അദ്ദേഹം പറയുന്നു.. കൂടാതെ ആൾ ഈ കാണുന്ന പോലെയൊന്നുമല്ല വളരെ കുസൃതിയും കുരുത്തേക്കെടുമായിരുന്നു എന്നാണ് താരം പറയുന്നത്. ‘മെല്ലെ മെല്ലെ മുഖ പടം’ എന്ന പാട്ട് സീനിനിടെ തന്റെ മീശ കത്തുന്ന രീതിയിൽ അവൾ തീ നാളം എന്റെ അടുത്തേക്ക് പിടിച്ചിരുന്നു എന്നും, അത് ഒരു വെപ്പ് മീശ ആയിരുന്നു, അത് കത്തി പോകാഞ്ഞത് ഭാഗ്യമാണ് എന്നും ഏറെ രസകരമായി ദേവൻ പറയുന്നു.
Leave a Reply