സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച് ഓര്‍ക്കാന്‍ നല്ല അനുഭവങ്ങള്‍ മാത്രമേയുള്ളൂ ! ആ സൗഹൃദത്തെ കുറിച്ച് ആദ്യ നായിക പാർവതി പറയുന്നു !
മലയാള സിനിമ മേഖലക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങൾ നൽകിയ ഒരു അതുല്യ കലാകാരൻ ആയിരുന്നു റിസബാവ. റിസബാവയുടെ വിയോഗം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 13 നാണ് റിസബാവ യാത്രയായത്. വൃക്ക രോഗത്തെ തുടര്‍ന്നായുരുന്നു വിയോഗം. കോവിഡ് പോസറ്റീവ് ആയിരുന്നത്കൊണ്ട് പൊതുദര്‍ശനത്തിന് വെച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്കാര ചടങ്ങ് നടന്നത്. റിസബാവക്ക് ആദരാഞ്ജലികൾ അരിപ്പിച്ച് സിനിമ രംഗത്ത് ഉള്ളവരും ആരാധകരും രംഗത്ത് വന്നിരുന്നു, സഹ പ്രവർത്തകരെ ഞെട്ടിച്ച ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്.
കഴിഞ്ഞ ദിവസങ്ങളിൽ റിസയെ കുറിച്ചുള്ള ഓർമകളുമായി സഹ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. അതിൽ ഇപ്പോൾ തനറെ ആദ്യ നായകനെ കുറിച്ച് പാർവതി പറഞ്ഞ് ചില വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. പാർവതിയുടെ വാക്കുകൾ ഇങ്ങനെ, റിസ ഈ ലോകത്ത് നിന്ന് പോയി എന്ന് ജയറാം എന്നെ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആകെ ഷോക്ക്ഡ് ആയിപ്പോയി. അദ്ദേഹം അസുഖ ബാധിതനായിരുന്നെന്നോ ചികിത്സയിലാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഇത്ര പെട്ടെന്ന് റിസ ഞങ്ങളെ വിട്ടു പോകുമെന്ന് ഞാൻ കരുതിയില്ല”. സഹപ്രവര്‍ത്തകൻ എന്നതിലുപരി റിസനല്ലൊരു സുഹൃത്തും ആയിരുന്നു എന്നാണ് പാർവതി പറയുന്നത്.
അദ്ദേഹം വളരെ പാവം ഒരു മനുഷ്യനായിരുന്നു. റിസയുടെ ആദ്യ ചിത്രം ‘ഡോക്ടര്‍ പശുപതി’യിലും പിന്നീട് ‘ആമിന ടെയ്‌ലേഴ്സ്’ലും ഞങ്ങള്‍ ഒരുമിച്ച് അഭിനയച്ചിരുന്നു. നല്ല സഹപ്രവര്‍ത്തകന്‍. വളരെ ഫ്രണ്ട്‌ലിയായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടു നില്‍ക്കും. നെഗറ്റിവിറ്റികളൊന്നുമില്ലാത്ത, വളരെ നല്ലൊരു മനുഷ്യന്‍. നമുക്ക് കൂടെ അഭിനയിക്കാൻ വളരെ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച് ഓര്‍ക്കാന്‍ നല്ല അനുഭവങ്ങള്‍ മാത്രമേയുള്ളൂ…
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും പാവം മനുഷ്യൻ എങ്ങനെ വില്ലന്‍ വേഷങ്ങള്‍ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. അദ്ദേഹം ജയറാമിനൊപ്പവും കുറേയേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഇടപഴകുക. അവസാനം ഞങ്ങള്‍ കണ്ടത് മഴവില്‍ മനോരമയുടെ ഒരു പരിപാടിയിലാണ്. ഇത്രയും കഴിവുള്ള ഒരു നടൻ ആയിരുന്നിട്ടും കഴിവിനൊത്ത അവസരങ്ങള്‍ റിസയ്ക്ക് കിട്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്തെങ്കിലും അതിനപ്പുറം മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു റിസ എന്ന് തോന്നിയിട്ടുണ്ട് എന്നും പാർവതി പറയുന്നു.
റിസബാവയുടെ ആദ്യ നായികയായിരുന്നു പാർവതി. ‘ഡോക്ടര്‍ പശുപതി’യിലും ‘ആമിന ടെയ്‌ലേഴ്സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും പാര്‍വതിയുടെ നായക വേഷത്തില്‍ റിസബാവ എത്തിയെങ്കിലും പക്ഷെ പിന്നീടങ്ങോട്ട് നായക വേഷത്തിൽ തിളങ്ങാൻ റിസബാവക്ക് കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷം നടന്റെ കരിയര്‍ മാറ്റി മറിച്ചിരുന്ന. ഇന്നും ഈ കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ഹിറ്റാണ്.
റിസയും പാർവതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു, അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന നായകനായിരുന്നില്ല ഞാന്‍, പകരം അന്ന് നായികയായി കത്തിനില്‍ക്കുന്ന പാര്‍വതിയുമായി സഹകരിക്കുകയായിരുന്നു, വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരാളെപ്പോലെയായാണ് പാര്‍വതി എന്നെ കണ്ടത്. ആ പിന്തുണ ഒരുപാട് ആശ്വാസമേകിയിരുന്നു. സിപിംളായ ആളാണ് പാര്‍വതി. ഇന്നും പാര്‍വതിയോട് ഭയങ്കര ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നയാളാണ്. അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരാര്‍ടിസ്റ്റും എന്നോട് പെരുമാറിയിട്ടില്ല എന്നും അദ്ദേഹം പരഞ്ഞിരുന്നു..
Leave a Reply