‘ഇന്നും പാർവതി എന്നെ കണ്ടാൽ ആ കാര്യത്തിന് എന്റെ മുന്നിൽ കൈ നീട്ടും’ ദേവൻ തുറന്ന് പറയുന്നു !
മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന നായികമാർക്കൊപ്പമാണ് നടി പാർവതിയും. ഒരു സമയത്ത് മലയാള സിനിയുടെ മുഖ ശ്രീ ആയിരുന്നു പാർവതി, ചെയ്ത സിനിമകൾ എല്ലാം ഇന്നും സൂപ്പർ ഹിറ്റ്. ഏറ്റവും കൂടുതൽ ആരാധകരുള്ള മലയത്തിലെ താരജോഡി. ജയറാമുവായുള്ള വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന പാർവതി സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ തന്റെ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇടക്കൊക്കെ ആരാധകർക്കായി നടി പങ്കുവെക്കാറുണ്ട്..
സിനിമയിൽ തന്നെ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളു അതിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാടൻ ദേവൻ എന്ന് ഒരിക്കൽ പാർവതി പറഞ്ഞിരുന്നു. ഇപ്പോൾ അതിനെ കുറിച്ചുള്ള ഏറെ രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടൻ ദേവൻ ‘ഭരതേട്ടന്‍ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി ഞാന്‍ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി.
ഇതിനുമുമ്പും ഞങ്ങൾ ഒരുമിച്ച് അഭിനയച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ പരസ്പരം അറിയാമായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സമയത്ത് എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം ഞാന്‍ പാര്‍വതിയോട് പറഞ്ഞു. പോയിട്ട് വരുമ്ബോള്‍ ഞാന്‍ നിനക്ക് കിക്യാറ്റ് കൊണ്ടുവരാമെന്ന്. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. അധികമാർക്കും അറിയില്ല പാര്‍വതിയാണേല്‍ കിറ്റ്‌ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ അവളും കണ്ടിട്ടില്ലായിരുന്നു എന്നും ദേവൻ പറയുന്നു…
പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ശെരിക്കും ചോക്ലേറ്റിന്റെ കാര്യം മറന്നുപോയിരുന്നു ആ സമയത്ത് സിനിമയിലെ എന്‍റെ നായികയ്ക്ക് ഒരു ചോക്ലേറ്റ് പോലും വാങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയിരുന്നു. പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാറു പാർവതിയെ താൻ അങ്ങനെയാണ് വിളിക്കാറുള്ളത് അവൾ എന്റെ മുന്നില്‍ കിറ്റ്ക്യാറ്റിനു കൈനീട്ടും അതിപ്പോൾ റോഡിലോ ഫ്ളൈറ്റിൽ എവിടെ ആയാലും എന്നെ കാണുമ്പോൾ അവൾ ആദ്യം ഓർക്കുന്നത് ഇതായിരിക്കുമെന്ന് ദേവന്‍ പറയുന്നു’.
അങ്ങനെ ഒരിക്കൽ മഴവിൽ മനോരമയിലെ കഥ തുടരുന്നു എന്ന പരിപാടിയിൽ പാർവതി അതിഥിയായി എത്തിയ ദിവസം എന്നെയും അവിടെ വിളിച്ചിരുന്നു, അങ്ങനെ അവിടെ വെച്ച് അവൾക്ക് ഞാൻ ആ കിക്യാറ്റ് വാങ്ങി കൊടുത്തുയെന്നും അദ്ദേഹം പറയുന്നു.. കൂടാതെ ആൾ ഈ കാണുന്ന പോലെയൊന്നുമല്ല വളരെ കുസൃതിയും കുരുത്തേക്കെടുമായിരുന്നു അന്നൊക്കെ ആ ചിത്രത്തിൽ ‘മെല്ലെ മെല്ലെ മുഖപടം’ എന്നുതുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട് അതിൽ പാർവതി ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു പിടിക്കുന്ന ഒരു സീൻ ഉണ്ട്… ആ സമയത്ത് അവൾ മനപ്പൂർവം ആ തീ ഏറെ മുഖത്തേക്ക് ചേർത്തുപിടിച്ചെന്നും ആ സമയത്ത് എന്റെ മീശ വെപ്പുമീശ ആയിരുന്നു, കാരണം നായർസാബ് കഴിഞ്ഞിട്ടുള്ള പടമാണ് ഇത്.. ആ മീശ കത്തിപോകാഞ്ഞത് എന്തോ ഭാഗ്യമെന്നും അദ്ദേഹം ഏറെ രസകരമായി പറയുന്നു….
Leave a Reply