
‘പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’; ചിത്രം പങ്കുവെച്ച് പാര്‍വതിയും സയനോരയും ആ സന്തോഷ വാർത്ത പങ്കുവെച്ചത് ! ആശംസകൾ അറിയിച്ച് ആരാധകർ !
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഗായിക സയനോര ഗർഭിണി എന്നെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്നിതാ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’ ചിത്രം പങ്കുവച്ച് പാര്‍വതിയും, നിത്യ മേനോനും, അതുപോലെ മറ്റു ഒരുപാട് താരങ്ങൾ എത്തിയിരുന്നു. പാർവതിയും നിത്യയും ഈ ചിത്രം പങ്കുവെച്ചത് ആരാധകർക്ക് ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സഹപ്രവർത്തകർ ഉൾപ്പെടെ ഇവർക്ക് ആശംസകളുമായി എത്തിയത് കൂടുതൽ ആകാംഷ ഉണർത്തി. പല വ്യാജ വാർത്തകളും പ്രചരിക്കുന്ന ഈ അവസ്ഥയിൽ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.

എന്നാല്‍ ഇതൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. സോണി ലിവ്വിനു വേണ്ടി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ ‘പ്രഗ്നൻസി ടെസ്റ്റ്’. നാദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനൻ, പത്മപ്രിയ, അർച്ചന പദ്മിനി എന്നിവർ സിനിമയിൽ ഗർഭിണികളായാണ് വേഷമിടുക എന്നാണ് സൂചനകൾ. ഗായിക സയനോരയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും കമന്റുകൾ ഉണ്ട്. അതേസമയം, ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. എന്തായാലും താരങ്ങളുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Leave a Reply