കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചവർ ആരും തിരിഞ്ഞു നോക്കിയില്ല ! പലരെയും തിരിച്ചറിയാൻ സാധിച്ചത് അപ്പോഴാണ് ! എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ആ സംഭവമാണ് ! പേളി തുറന്ന് പറയുന്നു !
മലയാളികളുടെ പ്രിയങ്കരിയായ നടിയും, അവതാരകയും, എല്ലാമാണ് പേളി, പേളികും ശ്രീനിഷിനും ഇന്ന് ഒരുപാട് ആരാധകരുണ്ട്, ഇവരുടെ മകൾ നില ബേബിക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഏവരും അസൂയപ്പെടും വിധമുള്ള മനോഹരമായ ദാമ്പത്യ ജീവിതമാണ് ഇവരുടേത്, സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് പേളി, ഒരുപാട് ആരാധകരുള്ള താരം പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ വേഗമാണ് വൈറലാകുന്നു. എന്നാൽ ഇപ്പോൾ പേളി തനറെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
ആ സംഭവം ഇങ്ങനെ, 2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ വളരെ അലമ്പായി നടക്കുന്ന സമയം. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. എനിക്ക് തലയില്‍ 18 സ്റ്റിച്ചായിരുന്നു. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് ഞാൻ കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്. ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്‌തെന്നും പേളി പറയുന്നു.
എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ നാല് ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. ചെറുപ്പം മുതല്‍ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. പക്ഷെ അതിലും എന്നെ വേദനിപ്പിച്ചത്, അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എനിക്കെല്ലാം അവരായിരുന്നു. പക്ഷെ ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും ആ നിമിഷമാണ്. പക്ഷെ ആ അവസ്ഥയിലും അവർ എന്നെ കുറ്റപ്പെടുത്താതെ എനിക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടമായിരുന്നു അത്.
നമ്മുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാന്‍ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്. ആ പരിപാടി നടത്താൻ ഞാൻ നാളിന്റെ അന്ന് ഹോസ്പിറ്റലിൽ നിന്നുമാണ് ചെന്നത്, എനിക്ക് എഴുനേൽക്കാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷെ ആ പരിപാടി അവതരിപ്പിക്കുന്നത് വിഷ്വലൈസ് ചെയ്യാനായിരുന്നു ഡാഡി പറഞ്ഞത്, അത് നീ മനസില്‍ കാണ്. എന്നിട്ട് ഉറങ്ങൂ.അപകടം പറ്റിയിട്ട് പരിപാടി അവതരിപ്പിക്കുന്നതല്ല കാണേണ്ടത് എന്നും ഡാഡി പറഞ്ഞു.
ന്യൂ ഇയറിന് ഞാന്‍ അവിടെ എത്തണമെന്ന് ഉറപ്പിച്ചായിരുന്നു ഞാന്‍ പിന്നീട് നിന്നത്. രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാനായി. അച്ഛന്റെ ആ വാക്കുകളാണ് എനിക്ക് പ്രചോദനമായത് എന്നും. ജീവിതത്തില്‍ എന്ത് നേടണമെന്ന് ആഗ്രഹിച്ചാലും മനസ്സില്‍ അത് നേടിയതായി ഇമേജിന്‍ ചെയ്യണം. വിഷ്വലൈസ് ചെയ്യണം അത് നമ്മുടെ അവസ്ഥയെ മാറ്റി മറിക്കുമെന്നും പേളി പറയുന്നു..
Leave a Reply