‘മോനെ ശെരിക്കും ഇത്രയും പണം കിട്ടുമോ’ ! ആ ചോദ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു ! ആ കാഴ്ച എന്റെ മനസ് തകർത്തു !

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. മലയാള സിനിമ ഉള്ള കാലത്തോളം ഒരികലും മറക്കാൻ കഴിയാത്ത കലാകാരി, വാക്കുകൾക്ക് അധീതമായ അഭിനയ മികവ് അങ്ങനെ വിശേഷണങ്ങൾ ഒരുപാട് ആണെങ്കിലും ആ കലാകാരിയുടെ അവസ്ഥ വളരെ മോശമായിരുന്നു, പണ്ടത്തെ പല അഭിനേതാക്കളൂം പറഞ്ഞ് കേട്ടിട്ടുള്ളതാണ് അഭിനേതാക്കൾക്ക് പ്രതിഫലമായി ചെക്ക് ആണ് അന്നൊക്കെ കൊടുത്തിരുന്നത്. പക്ഷെ ആ ചെക്കുകൾ പലതിലും പണമില്ലാതെ അവർ വിഷമിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിദ്ധിഖ് ലാലിനൊപ്പം പ്രൊഡക്ഷൻ കൺഡ്രോളർ ആയിരുന്ന ബാബു ഷാഹിർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അന്ന് ഗോഡ് ഫാദറിന്റെ ഷൂട്ട് പ്ലാൻ ചെയ്ത  സമയമാണ്.   അപ്പോൾ ആനപ്പാറ അച്ചമ്മ എന്ന കഥാപാത്രം ചെയ്യാൻ ഫിലോമിന ചേച്ചി തന്നെ വേണം എന്ന വാശിയിൽ ആയിരുന്നു സിദ്ധിഖ് ലാൽ.  അവർ എന്നോട് പറഞ്ഞു ചേച്ചിയെ കണ്ടുപിടിക്കേണ്ടത് നിന്റെ ജോലി ആണെന്ന്. അങ്ങനെ ഞാൻ ചേച്ചിയെ തിരക്കി ഇറങ്ങി, കേരളത്തിൽ എത്തിയാൽ ചേച്ചി സാധാരണ താമസിക്കാറുള്ളത് തൊടുപുഴ വാസന്തിയുടെ കൂടെയാണ്, പക്ഷെ അവിടെ ഇല്ലന്ന് അറിഞ്ഞു.

അങ്ങനെ  നേരെ തമിഴ് നാട്ടിലേക്ക് വിട്ടു. അവിടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു, പിന്നെ ചെന്നൈയിൽ സിനിമാക്കാർ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലമുണ്ട്, അവിടെയും പോയി നോക്കി പക്ഷെ കണ്ടില്ല , അപ്പോൾ ഞാൻ അവരെ വിളിച്ചു പറഞ്ഞു എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല, നമുക്ക് ആനപ്പാറ അച്ചമ്മയായി വേറെ ആരെയെങ്കിലും നോക്കാമെന്ന്. അപ്പോൾ സിദ്ധിഖ് ലാൽ പറഞ്ഞു പറ്റില്ല ചേച്ചി തന്നെ വേണം, കണ്ടുപിടിച്ചിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്ന്. അച്ഛമ്മയെ അവതരിപ്പിക്കാൻ വേറെ ആർക്കും പറ്റില്ല എന്നും..

അങ്ങനെ വീണ്ടും തിരക്കി ഒടുവിൽ ചേച്ചിയുടെ അഡ്രെസ്സ് കിട്ടി, ട്രസ്റ്റ് പുരത്തെ മേൽവിലാസമാണ് ലഭിച്ചത്. ഞാന് അവിടെ ചെന്നപ്പോൾ ശെരിക്കും ആകെ ഞെട്ടിപ്പോയി. ഒരു ഒറ്റമുറി വീട്. ആകെ മോശം അവസ്ഥ,  മലയാളത്തിലെ ഇത്രയും വലിയ ഒരു ആർട്ടിസ്റ്റ്  താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല് മു റി ച്ചു കളഞ്ഞ നിലയിലായിരുന്നു. കൂടാതെ  ആരോഗ്യപരമായ പല പ്രശ്നങ്ങളും  ഉണ്ടായിരുന്നു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു എനിക്ക് വയ്യ മോനേ.

ആകെ ബുദ്ധിമുട്ടിലാണ്. ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന് ഞാന് ചോദിച്ചു. ഓ  ഇല്ല, എല്ലാവരും ഒന്നും പൈസ തരാറില്ല. ചിലര് പണം തരും. ചിലർ തരാമെന്ന് പറയും. കൂടുതലും ചെക്കുകളാണ് തരാർ, പക്ഷെ ആ  ചെക്ക് മാറാൻ ചെല്ലുമ്പോൾ പണം ഉണ്ടാകില്ല. പിന്നെ ഞാൻ അതൊന്നും തിരക്കി പോകാറില്ല. ആരെങ്കിലും വിളിച്ചാൽ  മാത്രമേ നാട്ടിൽ വരാറുള്ളൂ, എന്തോ ചേച്ചിയുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഗോഡ്ഫാദറിന് മുമ്പ് സിദ്ദിഖ് ലാലിന്റെ ഇൻ  ഹരിഹർ നഗറിൽ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങൾക്കാർക്കും ചേച്ചിയുടെ ഈ അവസ്ഥ അറിയുമായിരുന്നില്ല. ഞാൻ ഗോഡ്​ഫാദറിനെക്കുറിച്ച് പറഞ്ഞു.

ചിത്രത്തിലെ  കഥാപാത്രത്തെക്കുറിച്ചൊക്കെ സംസാരിച്ചു. കേട്ടപ്പോൾ തന്നെ  ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ  ഇരുപത്തി അയ്യായിരം രൂപയുടെ ചെക്ക്  ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ ഇത് മാറിയാല് ശരിക്കും പൈസ കിട്ടുമോ. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ പാവത്തിനെ ഇതിനുമുമ്പ്  ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന് അപ്പോൾ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കിൽ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞ് അറിയിപ്പിക്കാൻ കഴിയില്ല.

ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ചേച്ചി സെറ്റിൽ വന്ന് ആനപ്പാറ അച്ചമ്മയായി നിറഞ്ഞാടിയപ്പോൾ ഞാൻ നോക്കി നിന്നുപോയി, ശെരിക്കും ഇവരൊക്കെയാണ് യഥാർഥ അഭിനേതാക്കൾ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി… കോടി പ്രണാമം……

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *