കാശ് കിട്ടുമോ മോനെ, ആ പാവത്തെ ആരൊക്കെയോ പറ്റിച്ചിട്ടുണ്ടാകണം ! സമ്പാദ്യം ഒന്നുമില്ല ! അവസാന നിമിഷംവരെയും കഷ്ടപ്പാട് !

മലയാളികൾക്കും മലയാള സിനിമക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് ഫിലോമിന. പകരംവെക്കാനില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത ഫിലോണിമിനയുടെ വ്യക്തി ജീവിതം ദുരിതമായിരുന്നു സൂചിപ്പിക്കുന്ന തുറന്ന് പറച്ചിലാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സിദ്ധിഖ് ലാലിനൊപ്പം പ്രൊഡക്ഷൻ കൺഡ്രോളർ ആയിരുന്ന ബാബു ഷാഹിർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഗോഡ്‌ഫാതെർ എന്ന സിനിമയിലെ ആനപ്പാറ അച്ഛമ്മ എന്ന കഥാപാത്രം ചെയ്യിപ്പിക്കാനായി നടിയെ തിരക്കി ഇറങ്ങിയപ്പോഴുള്ള തന്റെ അനുഭവമാണ് അദ്ദേഹം പറയുന്നത്.

ചേച്ചിയെ തിരക്കി ഞാൻ അന്ന് ഒരുപാട് അലഞ്ഞു, കേരളത്തിൽ എത്തിയാൽ ചേച്ചി സാധാരണ താമസിക്കാറുള്ളത് തൊടുപുഴ വാസന്തിയുടെ കൂടെയാണ്, പക്ഷെ അവിടെ ഇല്ലന്ന് അറിഞ്ഞു. അങ്ങനെ നേരെ തമിഴ് നാട്ടിലേക്ക് വിട്ടു. അവിടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു, പിന്നെ ചെന്നൈയിൽ സിനിമാക്കാർ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലമുണ്ട്, അവിടെയും പോയി നോക്കി പക്ഷെ കണ്ടില്ല. ഒടുവിൽ ചേച്ചിയുടെ അഡ്രസ്സ് കിട്ടി. ട്രസ്റ്റ് പുരത്തെ മേൽവിലാസമാണ് ലഭിച്ചത്. ഞാന് അവിടെ ചെന്നപ്പോൾ ശെരിക്കും ആകെ ഞെട്ടിപ്പോയി.

മലയാള സിനിമ ആരാധിക്കുന്ന, അന്യ ഭാഷാ അഭിനേതാക്കൾ അതിശയത്തോടെ നോക്കി കാണുന്ന ചേച്ചിയുടെ അപ്പോഴത്തെ അവസ്ഥ..    ഒരു ഒറ്റമുറി വീട്. ആകെ മോശം അവസ്ഥ, ഇത്രയും വലിയ ഒരു ആർട്ടിസ്റ്റ് താമസിക്കുന്ന വീട് ഇതോ എന്ന് തോന്നിപ്പിക്കും. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല് മു റി ച്ചു കളഞ്ഞ നിലയിലായിരുന്നു. കൂടാതെ ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു എനിക്ക് വയ്യ മോനേ.

 

വളരെ കഷ്ടത്തിലാണ്. ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന് ഞാന് ചോദിച്ചു. ഓ ഇല്ല, എല്ലാവരും ഒന്നും പൈസ തരാറില്ല. ചിലര് പണം തരും. ചിലർ തരാമെന്ന് പറയും. കൂടുതലും ചെക്കുകളാണ് തരാറുള്ളത്, പക്ഷെ ആ ചെക്ക് മാറാൻ ചെല്ലുമ്പോൾ പണം ഉണ്ടാകില്ല. പിന്നെ ഞാൻ അതൊന്നും തിരക്കി പോകാറില്ല. ആരെങ്കിലും വിളിച്ചാൽ മാത്രമേ നാട്ടിൽ വരാറുള്ളൂ, എന്തോ ചേച്ചിയുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഗോഡ്ഫാദറിന് മുമ്പ് സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിൽ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങൾക്കാർക്കും ചേച്ചിയുടെ ഈ അവസ്ഥ അറിയുമായിരുന്നില്ല. ഞാൻ ഗോഡ്​ഫാദറിനെക്കുറിച്ച് പറഞ്ഞു.

കഥാപാത്രം കേട്ടപ്പോൾ ചേച്ചിക്ക് ഒരുപാട് ഇഷ്ടമായി, ഒടുവിൽ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ 25000 രൂപയുടെ ചെക്ക് ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ ഇത് മാറിയാല് ശരിക്കും പൈസ കിട്ടുമോ. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ പാവത്തിനെ ഇതിനുമുമ്പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന് അപ്പോൾ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കിൽ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞ് അറിയിപ്പിക്കാൻ കഴിയില്ല.

ആരോഗ്യപരമായി ഏറെ അവശയായിരുന്ന ചേച്ചി സെറ്റിൽ വന്ന് ആനപ്പാറ അച്ചമ്മയായി നിറഞ്ഞാടിയപ്പോൾ ഞാൻ നോക്കി നിന്നുപോയി, ശെരിക്കും ഇവരൊക്കെയാണ് യഥാർഥ അഭിനേതാക്കൾ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി… കോടി പ്രണാമം……

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *