മനസ് നിറയെ സ്നേഹമാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ! അത് പ്രകടിപ്പിക്കണം ! മമ്മൂട്ടിക്ക് അത് അറിയില്ല ! ലാലിനേക്കാളും എനിക്കിഷ്ടം അവരുടെ വീട്ടിലെ മാറ്റുരണ്ടുപേരെയാണ് !

മലയാള സിനിമയുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയിൽ വന്ന കാലം മുതൽ തന്നെ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോയ നടിയാണ് കവിയൂർ പൊന്നമ്മ, മലയാള സിനിമയുടെ എല്ലാ  താരങ്ങളുടെയും അമ്മയായി അഭിനയിച്ചിട്ടുള്ള പൊന്നമ്മ ഇപ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

മോഹൻലാലിൻറെ അമ്മ ആയിട്ടാണ് പൊന്നമ്മ ഏറ്റവുംണ് കൂടുതൽ പ്രാവിശ്യം അഭിനയിച്ചിട്ടുള്ളത്. പലരും ഇപ്പോഴും ഇവർ യാഥാർത്ഥത്തിലും അമ്മയും മകനും ആണെന്നാണ് കരുതുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും  നടി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ ഞാൻ മമ്മൂസ് എന്നാണ് വിളിക്കുന്നത്. എന്റെ മകനായി ആദ്യം അഭിനയിച്ചത് മമ്മൂസ് ആണ്.

ഒരു പ്രത്യേക സ്വാഭാവമുള്ള ആളാണ് മമ്മൂസ്. ഒരിക്കൽ ഷൂട്ടിങ് സെറ്റിലേക്ക് വണ്ടിയിൽ വന്നിട്ട് കേറിക്കേ എന്ന് പറഞ്ഞു. ഞാൻ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവൻ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കി. എല്ലാവരോടും വലിയ സ്നേഹമാണ് പക്ഷെ ആ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. ഇത്തിരി പ്രകടിപ്പിക്കണം. എന്റെ മനസ് നിറയെ സ്നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അതറിഞ്ഞ് കൂട. പാവം, ശുദ്ധനാണ്. എങ്ങനെയാണ് സ്നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. അത് പറഞ്ഞാൽ നിങ്ങൾ ചുമ്മാതിരിക്ക് എന്ന് പറയും..

എന്നാൽ ലാലിൻറെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഞാൻ. ലാലിന്റെ അമ്മയുമായി അത്രയും അടുപ്പമാണ്. ഇടയ്ക്കിടെ കാണാൻ പോവാറുണ്ട്. എന്നെ കണ്ടാൽ ഓടിവന്ന് കെട്ടിപ്പിടിക്കും. അതുപോലെ അദ്ദേഹത്തിന്റെ അച്ഛനും എന്നോട് വലിയ സ്നേഹം ആയിരുന്നു. ഇടയ്ക്ക് ലാലിൻറെ അച്ഛൻ വീണ് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അതിനു ശേഷം ഒരു കൊച്ചു കുട്ടിയുടെ സ്വഭാവമായിരുന്നു അദ്ദേഹത്തിന്. ലാലിനേക്കാളും എനിക്കിഷ്ടം അവരോട് രണ്ട് പേരോടും ആയിരുന്നോ എന്ന് സംശയമുണ്ട് എന്നും പൊന്നമ്മ പറയുന്നു.

എന്റെ സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നാണ്, കിരീടം സിനിമയിലെ ഒരു രംഗം. ഡയലോഗ് പറയാൻ കഴിയാത്ത ഞാൻ വിങ്ങിപ്പോയ നിമിഷം. ലാൽ വീട്ടിലേക്ക് വരുമ്പോൾ തിലകൻ ചേട്ടൻ എനിക്കിവിടെ വേറെ മക്കളുണ്ട്. ഇറങ്ങിപ്പോടാ എന്ന് പറയും. എന്നെയൊന്ന് നോക്കിയിട്ട് ലാൽ തിരിഞ്ഞു നടക്കും. ഞാൻ പിറകേ ഓടി വന്നിട്ട് മോനേ നീ എങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കും അതിന് ലാൽ പറയുന്ന ഡയലോ​ഗ് ഉണ്ട്. ‘ജീവിതം എന്നെ വിട്ടു പോവുന്നു അമ്മേ’ എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് വിങ്ങലായി.. അത് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *