‘നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി’ ! നടന്റെ മൂന്നാം വിവാഹമാണിത് ! മകന്റെ ആഗ്രഹം സഫലമാക്കി എന്നാണ് നടൻ പറയുന്നത് !

മലയാളികൾക്ക് ഏറെ പരിചിതനായ ആളാണ് നടൻ പ്രകാശ് രാജ്. വില്ലനായും നായകനായും, സഹ നടനായും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് പ്രകാശ് രാജ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന പ്രകാശ് രാജ് രണ്ട് ദേശിയ അവാർഡ് ജേതാവുകൂടിയാണ്. ഇരുവർ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം നേടുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും സ്വന്തമാക്കിയിയുരുന്നു.

ദിലീപ് സൂപ്പർ ഹിറ്റ് ചിത്രം പാണ്ടിപ്പട എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ മനം കവർന്ന ആളുകൂടിയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് വൈറലായി മാറുന്നത്. നടൻ വീണ്ടും വിവാഹം കഴിച്ചു, അതും മൂന്നാം വിവാഹം.. വധു വേറെ ആരുമല്ല അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. അതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ  പതിനൊന്നാം വിവാഹം വാർഷികം ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാ​ഗമായാണ് അദ്ദേഹം തനറെ ഭാര്യ പോണി വര്‍മ്മയെ മക്കളെ സാക്ഷി നിർത്തി വീണ്ടും വിവാഹം കഴിച്ചത്.

വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ,  ഇന്നലെ രാത്രി വീണ്ടും വിവാഹതിനായി. കാരണം ഞങ്ങളുടെ മകന്‍ വേദാന്തിന് ഞങ്ങളുടെ വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. മകന്റെ ആഗ്രഹം സഫലമാക്കി. എന്നുമാണ് അദ്ദേഹം കുറിച്ചത്, ഇരുവരും വിവാഹ മോതിരം പരസ്പരം അണിയിച്ച് ഭാര്യക്ക് ചുംബനവും നൽകി. ഈ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് സാക്ഷിയായി മൂത്ത മക്കളായ മേഘ്നയെയും പൂജയെയും ചിത്രങ്ങളില്‍ കാണാം. ഇത് സത്യത്തിൽ അദ്ദേഹത്തിന്റെ മൂന്നാം വിവാഹം എന്ന് പറയാം കാരണം,  ആദ്യ വിവാഹം ലളിതയുമായി നടന്നായിരുന്നു, പെണ്മക്കൾ രണ്ടും ഈ ബന്ധത്തിലെ ആണ്. പക്ഷെ 2009 ൽ അദ്ദേഹം ആ ബന്ധം അവസാനിപ്പികയായിരുന്നു. ബോളിവുഡിലെ പ്രശസ്തയായ കൊറിയോഗ്രാഫറാണ് പോണി വര്‍മ്മ. 2010 ലാണ് ഇരുവരും വിവാഹിതരായത്.   ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്.

കൂടാതെ വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രകാശ് രാജ് ട്വിറ്ററിലൂടെ ഭാര്യ പോണി വര്‍മ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. വിവാഹ ദിനത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്   പ്രകാശ് രാജ് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നിരിക്കുന്നത്. തമിഴ് സിനിമകളിലും തെലുഗു സിനിമകളിലുമുള്ള തിരക്ക് മൂലം അദ്ദേഹംതനറെ താമസം ഇപ്പോൾ ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് അദ്ദേഹത്തിന്. ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയില്‍ സെല്‍വനിലാണ് ഇപ്പോൾ പ്രകാശ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *