ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഒരു ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും ! വിനീത് തുറന്ന് പറയുന്നു !

മലയാളികളുടെ പ്രിയങ്കരനായ യുവ താരമാണ് പ്രണവ് മോഹൻലാൽ, പ്രണവ് എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് ഒരു പക്ഷെ പ്രണവിന്റെ വേറിട്ട സ്വഭാവ സ്വഭാവ സവിശേഷത കൊണ്ടാണ്, ലോകത്ത് ഇങ്ങനെയൊരു താര  പുത്രൻ വേറെ കാണുമോ എന്ന് സംശയമാണ്, ഒരുപാട് യാത്രകൾ പോകാനാണ് പ്രണവ് ആഗ്രഹിക്കുന്നത്, അത് ഒരിക്കലൂം അച്ഛന്റെ  പുറത്ത് പോകുന്ന വിനോദയാത്രയല്ല, സ്വന്തമായി എന്ത് ജോലിയും ചെയ്ത് കണ്ടെത്തുന്ന പണം കൊണ്ട് യാത്രകൾ പോകുക, അതും ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്ര, നടന്നും, ബസിലും ട്രക്കുകളിലും, കാളവണ്ടിയിലും അങ്ങനെ വളരെ ലളിതമായ യാത്രകൾ ഇഷ്ടപെടുന്ന ഇന്നും അത് തന്നെയാണ് തുടരുന്നത്. ഒറ്റക്ക് യാത്രകൾ പോകാനാണ് പ്രണവ് ഇഷ്ടപ്പെടുന്നത്.

എന്നാൽ ഇപ്പോൾ പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ആദ്യ ഗാനം  മാറിയിരിക്കുകയാണ്, ലോകമെങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ഈ നിമിഷത്തിൽ വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്, വിനീതിന്റെ വാക്കുകൾ ഇങ്ങനെ, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് തള്ളാണെന്ന് ആളുകള്‍ പറയുമെന്ന് വിനീത്പറയുന്നത്.

താര രാജാവിന്റെ മകൻ എന്ന ആഡംബരമില്ലാതെ ഒരു സാധാരണക്കാരനെ പോലെ ജീവിച്ച് ആരാധകരെ നേടിയ താരമാണ് പ്രണവ്. അപ്പുവിനെ കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും, അപ്പോള്‍ത്തന്നെ ആളുകള്‍ പറയും തള്ളുകയാണെന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവര്‍ക്ക് അത്തരത്തില്‍ പ്രണവിനെ കുറിച്ച് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പു ഇങ്ങനെയൊക്കെ ആയിരിക്കുമോ, അതോ ഇവര്‍ വെറുതേ തള്ളുന്നതാണോ, ശരിക്കും ഇങ്ങനെയൊക്കെ ആവാന്‍ പറ്റുമോ എന്നെല്ലാം അവര്‍ക്ക് സംശയമാണ്. കാരണം, അപ്പു എവിടെയും വരുന്നില്ല, ആരും തന്നെ കാണുന്നില്ല.

എന്നാല്‍ ആർക്കും എവിടെ വച്ചും കാണാന്‍ കഴിയുന്നൊരാളാണ് അപ്പു. സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവന്‍. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് നമ്മൾ ഒരു  ചായക്കടയില്‍ കയറിയാല്‍ അവിടെ ഒരു പക്ഷെ അപ്പു ഇരിക്കുന്നുണ്ടാവും. അങ്ങനെ ആര്‍ക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെപ്പറ്റി അറിയാത്തതുകൊണ്ട്, എന്തു പറഞ്ഞാലും തള്ളാണെന്നു പറയും. അതുകൊണ്ട് താന്‍ തള്ളുന്നില്ല എന്നാണ് വിനീത് ലൈവ് വീഡിയോയില്‍ പറയുന്നത്. പ്രണവിന്റെ മേക്കപ്പ്മാന്‍ ഉണ്ണി ഈ ചിത്രത്തിൽ  ഒരു സീനില്‍ അഭിനയിച്ചപ്പോള്‍, ഉണ്ണിക്ക് മേക്കപ്പ് ചെയ്തത് കൊടുത്തത് പോലും  പ്രണവായിരുന്നു.

അതുമാത്രമല്ല ടീസറിനു വേണ്ടിയുള്ള ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത്, ഒരു ആര്‍ട്ടിസ്റ്റ് കയറി വരികയും പെട്ടെന്ന് സൈഡില്‍ നോക്കി ഞെട്ടുകയും ചെയ്തിരുന്നു. കാരണം, ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്ത് തൊട്ടിപ്പുറത്ത് അപ്പു നിലത്ത് വന്നിരിക്കുകയായിരുന്നു. നമുക്ക് അവനെ നന്നായി അറിയാവുന്നതുകൊണ്ട് അതൊരു പ്രത്യേകതയുള്ള കാര്യമല്ല. പക്ഷെ  അറിയാത്ത ആളുകള്‍ പെട്ടെന്ന് ഇങ്ങനെ കാണുമ്പോള്‍ അയ്യോ എന്ന് വിചാരിക്കുമെന്നും വിനീത് പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *