പ്രണവിനോടുള്ള ഇഷ്ടം ഇതുവരെ തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല ! ആ വേദനപോലും വകവെക്കാതെ ഞാൻ ചാടി എഴുനേൽക്കുക ആയിരുന്നു ! നടി കൃതിക പറയുന്നു !

പ്രണവ് മോഹൻലാൽ ഇന്ന് യുവ മനസുകളുടെ ഹരമായി മാറിക്കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ പങ്ക് വഹിച്ചത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹിറ്റ് ചിത്രം ഹൃദയം ആണ്. കല്യാണിയും ദര്ശനവും നായികമാരായി എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം പ്രണവിന്റെ കരിയറിലെ ബേസ്ഡ് മൂവി ആണെന്നാണ് ഏവരും അഭിപ്രായ പെടുന്നത്. പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ നടിമാരും സജീവമായിരുന്നു.

അടുത്തിടെ നടി ഗായത്രി സുരേഷ് പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞത് വലിയ രീതിയിൽ  വാർത്ത ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു യുവ താരം കൂടി പ്രണവിനോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. പ്രണവിന്റെ അരങ്ങേറ്റം സിനിമയായ ആദിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് നടി കൃതിക ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കൃതിക.

ചില നടന്മാരെ കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞ സ്വാസിക ആദ്യം പ്രണവിനെ കുറിച്ച് പറയാൻ കൃതികയോട് ആവിശ്യപെട്ടപ്പോൾ, എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞോണ്ടാണ് കൃതിക മറുപടി പറഞ്ഞ് തുടങ്ങിയത്. പ്രണവിന്റെ ആദ്യ ചിത്രമായ ‘ആദി’ യിൽ  വെച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്‌സ് ഓ,പ്പ,റേഷന്‍ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്.

അങ്ങനെ എന്നെ  ഐ സി യുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. അന്നേരം എന്റെ ചേച്ചി വന്നിട്ട് പെട്ടെന്ന് എന്നോട് പറഞ്ഞു പ്രണവ് നിന്നെ കാണാൻ  വന്നിട്ടുണ്ട്. നോക്ക് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചാടി അങ്ങ് എണീറ്റു. ആ വേദനപോലും എനിക്ക് ഒന്നുമല്ലായിരുന്നു അത്രയും വലിയ ഇഷ്ടമാണ്  പ്രണവ് ചേട്ടനോട് എന്നും കൃതിക പറയുന്നു. പക്ഷെ എനിക്ക് ഇത്രയും ഇഷ്ടമുള്ള കാര്യം  പുള്ളിയുടെ അടുത്ത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു.

അതോടൊപ്പം ഹൃദയം സിനിമ കണ്ട ഏവരും ഒരുപോലെ പറയുന്നത് ഏറ്റവും മികച്ച താര ജോഡികളാണ് പ്രണവും കല്യാണിയും എന്നാണ്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം. മരക്കാർ സിനിമയിൽ ഒരു ചെറിയ രംഗത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. ഹൃദയം സിനിമയുടെ വിജയം തന്നെ പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി ആണെന്നാണ് പ്രേക്ഷക അഭിപ്രായം. അതുപോലെ ഇവർ ഇരുവരും പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകുമെന്നും  വാർത്തകൾ വന്നിരുന്നു. സമയം ആകുമ്പോൾ പ്രിയൻ എല്ലാം നിങ്ങളോട് പറയും എന്നായിരുന്നു മോഹൻലാൽ ഈ വാർത്തയോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *