ജനിച്ചത് നൈജീരിയയിൽ ! ജോലി അസിസ്റ്റന്റ് മാനേജർ ! വിവാഹ മോചിതയായ പ്രസീതയുടെ ഇപ്പോഴത്തെ ജീവിതം !

മലയാള സിനിമ പ്രേമികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് പ്രസീത. ബാലതാരമായി സിനിമയിൽ എത്തിയ താരം ഇടക്ക് ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് നടി. പ്രസീതയെ കൂടുതലും അറിയപ്പെടുന്നത് ബഡായി ബഗ്ലാവിലെ അമ്മായി എന്ന പേരിലാണ്. മിമിക്രി താരമായി തുടക്കം കുറിച്ച പ്രസീത മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപത്രങ്ങൾ അവതരിപ്പിക്കുകയും ഒപ്പം കോമഡിയും കൈകാര്യം ചെയ്തിരുന്നു.

പിഷാരടിയും ധർമ്മജനും കൂടി ജനപ്രിയമാക്കിയ പരിപാടിയാണ് ബഡായി ബഗ്ലാവ്. അതിൽ പ്രസീതയുടെ  അമ്മായി എന്ന കഥാപാത്രം വളരെ ഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ തന്നെ ഹിറ്റ് ഷോ ‘സിനിമാലയിലും’ പ്രസീത താരമായിരുന്നു. 1976 ൽ നൈജീരിയയിലാണ് പ്രസീത മേനോൻ ജനിക്കുന്നത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു.  അച്ഛൻ ഗോപാല കൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. ശേഷം ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കൊച്ചിയിൽ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി.

ഇപ്പോൾ ചെന്നൈയിലെ അമേരിക്കൻ കമ്പനിയായ ആർ ആർ ഡോൺലി എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത. മലയാള സിനിമയിലെ ഒരു സമയത്ത് നമ്മുടെ പ്രിയ നായികയായിരുന്ന നടി കാർത്തികയുടെ  ഒരു ബന്ധുവായിരുന്നു പ്രസീത. അങ്ങനെ കാർത്തികയുടെ പ്രോത്സാഹനം കൊണ്ട് താരം ‘മൂന്നാം മുറ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയച്ചു. ശേഷം വൈശാലി സിനിമയുടെ നൂറാം ദിവസം നടത്തിയ ആഘോഷ  പരിപാടിയുടെ  വേദിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും പിന്നീട് നിരവധി വേദികളിൽ പ്രസീത മിമിക്രി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.

കൂടാതെ അവർ ഇപ്പോൾ നിർമ്മാണ രംഗത്തും സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ്. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന കമ്പനി കുക്കു പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ജനനി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുകയും അത് നിർമിക്കുകയും ചെയ്തിരുന്നു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികൾ എന്ന സീരിയലിലിലൂടെയാണ് പ്രസീത സീരിയൽ രംഗത്തേക്ക് എത്തുന്നത്. ഏറ്റവുമൊടുവിൽ സ്ത്രീ എന്ന സീരിയലിൽ ഗ്ലാഡിസ് ഫെർണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും പ്രസീത അവതരിപ്പിച്ചു.

വേദികളിൽ സുരേഷ് ഗോപി, മുകേഷ്, മമ്മൂട്ടി തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് കയ്യടി വാങ്ങിയിട്ടുള്ള ആളാണ് പ്രസീത. ഏത് തരം കഥാപാത്രമായാലും വളരെ ഗംഭീരമായി അഭിനയിച്ച് ഭലിപ്പിക്കാനുള്ള കഴിവ് പ്രസീതക്കുണ്ട്. ഇതൊന്നും കൂടാതെ ആളൊരു അഭിഭാഷക കൂടിയാണ്. വിവാഹ മോചിതയായ താരത്തിന് ഒരു മകൻകൂടിയുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *