‘ഇവർക്കിടയിലെ പ്രശ്‌നം ആ പ്രണയമായിരുന്നു’ ! കുടുംബ ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന അദ്ദേഹം ആ ബന്ധത്തെ പ്രോത്സാഹിപ്പിച്ചില്ല ! ആ സംഭവം പ്രേം നസീറിന്റെ സുഹൃത്ത് പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര ജോഡികൾ ആയിരുന്നു ഷീലയും നസീറും. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. പ്രേം നസീർ എന്ന നടനെ മലയാള സിനിമ ഒരിക്കലും മറക്കില്ല, മലയാളത്തിലെ എക്കാലത്തെയും അനശ്വരനായ നായകൻ എന്നതിലപ്പുറം വലിയ ഒരു മനുഷ്യ സ്നേഹിയും അതിലുപരി മര്യാദയായുടേം വിനയത്തിന്റെയും പര്യായം കൂടിയാണ് ശ്രീ പ്രേം നസീർ.

ഏവരും ബഹുമാനിച്ചുപോന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്, സിനിമ രംഗത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഷീലയും നസീറും. പക്ഷെ വളരെ അപ്രതീക്ഷിതമായി ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. ആ സമയം മുതലാണ് ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തിയത്.

ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ കാലങ്ങളിൽ വളരെ താരമൂല്യവും അതുപോലെ സൗന്ദര്യവും ഉള്ള നടനായിരുന്നു നസീർ. ഒരു ദിവസം മുതൽ ശത്രുക്കളെ പോലെയായ ശീലക്കും നസീറിനുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് സിനിമാക്കാർക്ക് പോലും വ്യക്തമല്ലായിരുന്നു. കാലങ്ങൾ കടന്നുപോയി, ഇപ്പോഴിതാ നസീറിന്റെ സന്തത സഹചാരിയും അടുത്ത ബന്ധുവുമായിരുന്ന താജ് ബഷീർ ഒരു നൽകിയ അഭിമുഖത്തിൽ ഷീലയ്ക് ഒരു കാലത്തു നസീറിനോട് തോന്നിയ അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അവരുടെ അകൽച്ചക്ക് കാരണം ഷീലയ്ക്ക് നസീറിനോട് തോന്നിയ ഒരു ഇഷ്ടമാണ്.  അന്ന് ഷീലാമ്മയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല എന്നും,  എന്നാൽ കുടുംബ ബന്ധങ്ങൾക്കും, വ്യക്തി ബന്ധങ്ങൾക്കും ഏറെ വില നൽകിയിരുന്ന നസീർ അതിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും ബഷീർ പറയുന്നു. ശീലക്കു നസീറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കില്ല എന്ന തീരുമാനത്തിൽ എത്തിയത്.

എന്നാൽ നസീറിന്റെ സ്ഥാനത്ത് മറ്റേത് നടൻമാർ ആയിരുന്നു എങ്കിലും ഒരു വിവാഹം കൂടി കഴിച്ചേനെ, അദ്ദേഹത്തിന്റെ മത വിശ്വാസം അനുസരിച്ച് അവർക്ക് നാലോ അഞ്ചോ വിവാഹം കഴിക്കാം, പക്ഷെ ഷീലയുടെ ആ താല്പര്യത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുത്തില്ല. നസീർ അതിനു പറഞ്ഞ കാരണം തന്നെ മാതൃകയാക്കി പോകുന്ന ഒരു വലിയ കുടുംബം തനിക്കു പിന്നിലുണ്ട്. അവരുടെ മുന്നിൽ പ്രേം നസീർ എന്നത് ഒരു വലിയ റോൾ മോഡൽ ആണ് അതെന്നും അങ്ങനെ നിൽക്കണം എന്ന് തനിക്കു നിർബ്ബന്ധം ഉണ്ടെന്നും അന്ന് നസീർ പറഞ്ഞതായി ബഷീർ പറയുന്നു.

എന്നാൽ ഇനി ഒരുമിച്ച് അഭിനിയ്ക്കില്ലന്നും, അതുപോലെ ഇനി എന്റെ ദേഹത്ത് തൊടാൻ അനുവദിക്കില്ല, എന്ന തീരുമാനം എടുത്തത് ഷീല ആയിരുന്നു, അങ്ങനെയാണ് പിന്നീട് ഷീലയ്ക്ക് പകരം ജയഭാരതി നസീറിന്റെ നായികയാകാൻ തുടങ്ങിയത്, ഷീലയ്ക്ക് നായകനായി തമിഴിൽ നിന്ന് നടൻ രവിചന്ദ്രനെ കൊണ്ട് വന്നു ,പിന്നീട് അയാളെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *