
സിനിമയില്‍ കരാര്‍ ഒപ്പിടുന്നതില്‍ വിവാദമുണ്ടായപ്പോഴും, നിലപാടുകളിൽ ഉറച്ച് നിന്നപ്പോഴും എന്നെ പലരും ഒഴിവാക്കിയിട്ടുണ്ട് ! ചില നായികമാർ ഉൾപ്പടെ ! പൃഥ്വിരാജ് പറയുന്നു !
പൃഥ്വിരാജ് എന്ന നടന്റെ വളർച്ച ഓരോ പ്രേക്ഷകരെയും അതിശയിപ്പിക്കും വിധമായിരുന്നു. സുകുമാരൻ എന്ന നടന്റെ ലേബൽ ഒന്നു കൊണ്ട് മാത്രമല്ല പൃഥ്വിരാജ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്, അത് തീർച്ചയായും അദ്ദേഹത്തിന്റെ ആത്മാർഥതയും ഒപ്പം ഒരുപാട് കഷ്ടപ്പാടുകളും, പല പ്രതിബന്ധങ്ങനെ പോലും തരണം ചെയ്താണ് അദ്ദേഹം ഓരോ പാടിയും ഉയർന്ന് വന്നത്. ശക്തമായ നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും താര സംഘടനാ ഉൾപ്പടെ പലരും പൃഥ്വിക്ക് എതിരെ നിന്നിരുന്നു, പക്ഷെ കഴിവുള്ള കലാകാരന്മാരെ തടയാൻ ആർക്കും കഴിയില്ല എന്നതിന്റെ തെളിവാണ് പൃഥ്വിരാജ് എന്ന നടന്റെ വിജയം.
ഇപ്പോഴിതാ സിനിമ രംഗത്ത് താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറയുകയാണ് പൃഥ്വി. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി തിരുവോത്ത് പറഞ്ഞത് ചൂണ്ടിക്കാട്ടിയുളള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ ഈ മറുപടി. ഈ ഇൻഡസ്ട്രിയിൽ നിലപാടുളള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ എന്നും പൃഥ്വി പറയുന്നു.
എനിക്ക് ശെരി എന്ന് ഉറപ്പുള്ള ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ ഒരു പോയ്മുഖം അണിഞ്ഞ് നിന്നാൽ യാതൊരു കുഴപ്പവും ഉണ്ടാകില്ല. സിനിമയിൽ വന്ന അന്ന് മുതൽ ഞാൻ ഞാനല്ലതായി പെരുമാറിയിരുന്നെങ്കിൽ ഈ കേൾക്കുന്ന ഒരു ആരോപണങ്ങളും എനിക്കെതിരെ ഉണ്ടാകില്ലയിയിരുന്നു.

എന്റെ ഈ സംസാര ശൈലിയും ഒപ്പം ഈ പെരുമാറ്റവും അല്ലാതെ മറ്റൊരു രീതിയിലുള്ള പൊയ്മുഖം അണിഞ്ഞിരുന്നു എങ്കിൽ ഈ ആരോപങ്ങൾ ഒന്നും വരില്ലായിരുന്നു. പക്ഷേ അതെനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ തെരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുളള ആരോപണങ്ങളും ഒബ്സര്‍വേഷന്‍സും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുളള വിവേചന ബുദ്ധിയുളള വ്യക്തിയാണ് ഞാന്‍.
ഇതെല്ലം പ്രതീക്ഷിച്ച് കൊണ്ടുതന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍ ഇവന് രക്ഷപ്പെടില്ല, അല്ലെങ്കിൽ ഇവന് നന്നാവില്ല എന്ന് ആള്ക്കാര് പറയും. അല്ലെങ്കില്‍ ഓ അവൻ ഇങ്ങനെയാണ്, നമ്മൾ ഇത് പ്രതീക്ഷിച്ചാൽ മതി എന്നും ഏവർക്കും എന്നെ കുറിച്ച് ഒരു ധാരണ വന്നുകൊള്ളും, ഇപ്പോൾ എല്ലാവർക്കും അത് മനസിലായി എന്നും പൃഥ്വി പറയുന്നു.
അതുപോലെ സിനിമയുടെ എഗ്രിമെന്റിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് തന്നെ മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല,’ പൃഥ്വിരാജ് പറയുന്നു. അതിന്റെ പേരില്‍ തനിക്ക് പിന്നീട് സിനിമകളില്‍ അവസരം ലഭിച്ചില്ലെന്നും നടൻ പറയുന്നു.
Leave a Reply