താര കുടുംബത്തിന്റെ ചിത്രം വൈറലാകുന്നു !!
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും താരങ്ങൾ ഉള്ളതുമായ കുടുംബമാണ് മല്ലിക സുകുമാരന്റെ കുടുംബം, അന്തരിച്ച അനശ്വര നടൻ സുകുമാരന്റെ ഭാര്യ മല്ലികയും അവരുടെ രണ്ട് ആൺ മക്കൾ ഇന്ദ്രജിത്തും പ്രിഥ്വിയും. ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായകൻ, നിർമാതാവ് എന്ന് എല്ലാ മേഖലകളിലും ഇന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്.
ഇന്ദ്രജിത്തും ഒട്ടും പിറകിലല്ല, നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്.. പ്രിത്വിയും ഇന്ദ്രനും കൊച്ചിയിൽ അടുത്തടുത്ത ഫ്ളാറ്റുകളിലാണ് താമസം, എന്നാൽ അമ്മ മല്ലിക തിരുവനന്തപുരത്തെ വീട്ടിലാണ് താമസം.
ഇവരുടെ കൂടെ താമസിക്കാൻ പറഞ്ഞാലും അമ്മ നിൽക്കില്ല എന്നാണ് മക്കൾ രണ്ടുപേരും പറയുന്നത്. അതിന് അമ്മ പറയുന്ന മറുപടി, മക്കൾ വലുതായി അവർക്ക് കുടുംബമായി, ഇനി അവർ അവരുടെ ജീവിതം ജീവിക്കേണ്ട സമയമാണ്, അതിനിടയിൽ എന്റെ ആവിശ്യമില്ല, മരുമക്കൾ രണ്ടുപേരും വളരെ നല്ല കുട്ടികളാണ് അവർ വളരെ കഴിവുള്ള മിടുക്കികൾ ആണ്. അവർ തന്റെ മരുമക്കൾ അല്ല, മക്കൾ തന്നെയാന്നെനും, കൂടതെ അവന്മാർക്ക് എവിടെങ്കിലും ഒരു പാളിച്ച വന്നാൽ അവരെ പിടിച്ചുയർത്താൻ കെൽപ്പുള്ളവരാണ്… അതുകൊണ്ട് തന്നെ അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ..
ഞാൻ അവിടുത്തെ വീട്ടിൽ വളരെ സന്തോഷവതിയാണ് പിന്നെ രാത്രിയിൽ ഇച്ചിരി കഞ്ഞിയും പയറുമൊക്കെ കഴിച്ച് എന്റെ ജീവിത രീതിയിൽ മുന്നോട്ട് പോകാനാണ് എനിക്കും ഇഷ്ടം.. ഇടക്കെല്ലാം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകാറും വരാറുമുണ്ട് അതുകൊണ്ട് തന്നെ ആ സ്നേഹം അതുപോലെ എന്നും ഉണ്ടാകും എന്നും മല്ലിക പറഞ്ഞിരുന്നു, ഇപ്പോൾ അത്തരത്തിൽ കഴിഞ്ഞ ദിവസം ഇവർ ഒരുമിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആ ചിത്രത്തിൽ മല്ലികയുടെ കുടുംബം എല്ലാവരുമുണ്ട്, പ്രിത്വി, ഭാര്യ പക്ഷെ മകൾ അലംകൃത ഇല്ലായിരുന്നു, പിന്നെ ഇന്ദ്രജിത്, ഭാര്യ പൂർണിമ, മക്കൾ പ്രാർഥനയും നക്ഷത്രയും ഉണ്ടായിരുന്നു, ഒപ്പം ‘അമ്മ മല്ലികയും എല്ലാവരും താജ് മലബാർ കൊച്ചിയിൽ ഉച്ച ഭക്ഷണം കഴിക്കാൻ യെത്തിയതിരുന്നു. ചിത്രം പൃഥിയുടെ ഫാൻസ് പേജാണ് പോസ്റ്റ് ചെയ്തിരുന്നത്, നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത് പക്ഷെ എല്ലാവരും പൃഥിയുടെ മകളെയാണ് തിരക്കുന്നത്. എന്നാൽ ചിത്രത്തിൽ പൂർണിമ വളരെ ഗ്ലാമർ വേഷത്തിലാണ് എത്തിയിരിക്കുന്നത് അതുകൊണ്ട് തന്നെ നിരവധിപേർ അവരെ വിമർശിക്കുന്നുണ്ട്… കുടുംബത്തോടൊപ്പമെങ്കിലും കുറച്ച് അടക്കവും ഒതുക്കവും ആയികൂടെ എന്നും സുപ്രിയയെ കണ്ടു പഠിക്കാനാണ് ആരാധകർ പറയുന്നത്…
Leave a Reply