എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥ, എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി..

ഒരു സമയത്ത് മിനിസ്ക്രീൻ രംഗത്തും സിനിമ രംഗത്തും ഏറെ സജീവമായി നിന്ന നടിയായിരുന്നു പ്രിയ മോഹൻ . നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഭർത്താവ് നിഹാലിനൊപ്പം ട്രാവൽ വിഡിയോസുകളുമായി യുട്യൂബിലും ഇരുവരും സജീവമാണ്. കൂടാതെ വസ്ത്രവ്യാപാരവും ഇവർക്കുണ്ട്. ഇപ്പോഴിതാ പ്രിയയെ ബാധിച്ച അപൂർവരോഗത്തെക്കുറിച്ചു പറഞ്ഞാണ് ഇരുവരുടെയും പുതിയ വ്ളോഗ്. കണ്ണു നിറഞ്ഞാണ് പ്രിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ചത്.

പ്രിയയുടെ വിഡിയോ ഇതിനോടകം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്, ഫൈബ്രോമയാള്‍ജിയ (Fibromyalgia) എന്ന അസുഖമാണ് പ്രിയയെ ബാധിച്ചിരിക്കുന്നത്. ചലനശേഷിയിൽ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ പറയുന്നു.

ഏറെ സങ്കടത്തോടെയാണ് പ്രിയ താൻ കടന്നുപോകുന്ന സാഹചര്യത്തെ കുറിച്ച് വിശദീകരിക്കുന്നത്. എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥ. അവനെ എടുക്കാൻ പറ്റുന്നില്ല. ഒരൽപം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വെച്ച് കയറാൻ പറ്റില്ല. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണം. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാൻ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി. ഇതിനു പുറമേ കടുത്ത വിഷാദവും ഉറക്കമില്ലായ്മയും. രാവിലെ ആറു മണി വരെയൊക്കെ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്, പ്രിയ പറഞ്ഞു.

ഈ രോഗം ഉള്ള ആളെ കണ്ടാൽ മറ്റു കുഴപ്പങ്ങളൊന്നും തോന്നില്ല, സാധാരപോലെ ആയിരിക്കും, ആരോഗ്യമുള്ള ഒരു വ്യക്തിയായേ തോന്നൂ എന്നും മടിച്ചിയായതുകൊണ്ട് ഒന്നും ചെയ്യാതിരിക്കുന്നതായിരിക്കാം എന്നേ വിചാരിക്കൂ എന്നും നിഹാൽ പറയുന്നു. ഞങ്ങൾക്കും ആദ്യം ഇത് എന്താണെന്ന് മനസിലായില്ല. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം പോലും വളരെ കുറവാണ്. ചില ഡോക്ടർമാർ പോലും രോഗം കണ്ടുപിടിക്കാതെ സ്ട്രസ് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണെന്നു പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറ്.

ഇനി ഇപ്പോൾ നമ്മളുടെ ബ്ലഡ് ടെസ്റ്റ് എടുത്താൽ അതിൽ പോലും ഒരു പ്രശ്നവും കാണില്ല. ഈ രോഗം വരുന്നവരുടെ വീട്ടുകാരും അടുത്തയാളുകളുമൊക്കെ ഇതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം, നിഹാൽ കൂട്ടിച്ചേർത്തു. തെറാപ്പി, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ, തീവ്രത കുറഞ്ഞ വ്യായാമം, ആവശ്യമായ സപ്ലിമെന്റ്സുകൾ കഴിക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെ വലിയ മാറ്റമുണ്ടാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. പ്രിയയെ ആശ്വസിക്കുന്ന കമന്റുകളാണ് ആരാധകർ നൽകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *