ഒരച്ഛൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ! ഒപ്പം അഭിമാനവും ! കല്യാണിയെ കുറിച്ച് ഞാൻ ഒരിക്കലും ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നില്ല ! പ്രിയദർശൻ പറയുന്നു !

പ്രിയദർശൻ എന്ന സംവിധായകൻ ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത മുൻ നിര സംവിധായകരിൽ ഒരാളാണ്. മലയാളത്തിന്റെ സ്വന്തമായിരുന്ന അദ്ദേഹം ഇപ്പോൾ ബോളിവുഡിൽ വരെ തിരക്കുള്ള ആളായി മാറിക്കഴിഞ്ഞു. ലിസിയുമായി വേർപിരിഞ്ഞ ശേഷം അദ്ദേഹം സിനിമ രംഗത്ത് അത്ര സജീവമായിരുന്നില്ല, പക്ഷെ പലരുടെയും നിർബദ്ധ പ്രകാരം അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയായിരുന്നു. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മരക്കാർ സമ്മിശ്ര പ്രതികരണമാണ് നേടിയത്. കൂടാതെ മകൾ കല്യാണി പ്രിയദർശൻ ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്.

കല്യാണിയുടേതായി അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. ഹൃദയവും ബ്രോ ഡാഡിയും മികച്ച വിജയം കൈവരിച്ചവ ആയിരുന്നു, ഇനി ടോവിനോയുടെ ഒപ്പമുള്ള തല്ലുമാല ആണ് കല്യാണിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ ഒരച്ഛൻ എന്ന നിലയിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷത്തെ കുറിച്ച് പ്രിയദർശൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യമായിട്ടാണ് ഞാൻ കല്യാണിയുടെ കൂടെ ഇങ്ങനെ ഒരു വേദി പങ്കിടുന്നത്.

അതിൽ ഒരച്ഛനെന്ന നിലയിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒപ്പം അഭിമാനവും. തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു പ്രിയദർശനും കല്യാണിയും ഒരുമിച്ച് ആദ്യമായി ഒരു പൊതുവേദിയിലെത്തിയത്. സെറ്റിൽ വന്നാലും പെട്ടെന്നു മടങ്ങുന്ന കല്യാണി തന്നോട് ഒരിക്കൽപോലും സിനിമയെക്കുറിച്ചു സംസാരിച്ചിരുന്നില്ലെന്നു പ്രിയൻ പറഞ്ഞു. അമേരിക്കയിൽ ആർക്കിടെക്ട് ബിരുദത്തിനു പഠിക്കാൻ പോയ അമ്മു അതു നന്നായി ചെയ്താണു തിരിച്ചെത്തിയത്.

ഇനി നീ എന്ത് ചെയ്യാൻ പോകുന്നു എന്നും ഞാൻ ഇതുവരെ  ചോദിച്ചിട്ടുമില്ല. അതിനിടയ്ക്കാണ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നോടു നാഗാർജുനയുടെ സിനിമയിൽ അഭിനയിക്കട്ടേ എന്നു ചോദിച്ചത്. സർവ ദൈവങ്ങളെയും വിളിച്ചാണു സമ്മതിച്ചത്. പരാജയപ്പെട്ടാൽ അത് എന്നെക്കാൾ അവളെ വേദനിപ്പിക്കുമെന്നതായിരുന്നു പേടി. പക്ഷേ അവൾ നന്നായി ചെയ്തു. ഒരച്ഛൻ മകൾക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല. പ്രിയൻ പറഞ്ഞു.

വേദിയിൽ ഇവരെ കൂടാതെ കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ എന്നിവരും ഉണ്ടായിരുന്നു. ‘പ്രിയദർശൻ ഇനി ഒരു ദിവസം കല്യാണിയുടെ അച്ഛനെന്ന് അറിയപ്പെടും. പ്രിയദർശനെന്നല്ല ഏത് ഒരച്ഛനും അതായിരിക്കും ഏറ്റവും സന്തോഷകരമായ ദിവസമെന്നും ആ ദിവസം വരട്ടെയെന്നു പ്രാർഥിക്കുന്നു. ആ ഉത്തരവാദിത്തം കല്യാണിയെ ഏൽപ്പിക്കുകയും ചെയ്യുന്നു.’ ടി.എസ്. പട്ടാഭിരാമൻ വേദിയിൽ  പറയുകയായിരുന്നു. വളരെ ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു നെഞ്ചിൽ കൈവച്ചാണ് കല്യാണി ആ വാക്കുകളോടു പ്രതികരിച്ചത്. കല്യാണിക്ക് ഇന്ന് ആരാധകർ ഏറെയാണ്. യുവ താരങ്ങളിൽ വളരെ വ്യത്യസ്തമായ അഭിനയമാണ് കല്യാണിയുടേത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *