കീർത്തി ഒരിക്കലൂം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല !രണ്ടും ഒന്നിച്ച് ചെയ്യുന്നത് പ്രയാസകരമാണ് ! എന്നിട്ടും അവൾ അത് മനോഹരമാക്കി ! പ്രിയദർശൻ പറയുന്നു !

മലയാള സിനിമക്ക് ഒരു പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് മരക്കാർ. ഏറെ കാലത്തിന് ശേഷം തിയറ്ററുകൾ കണ്ട ഏറ്റവും മികച്ച ചിത്രം എന്നാണ് കണ്ടവർ അഭിപ്രായം പറയുന്നത്. ചിത്രത്തിലെ ഓരോ താരങ്ങളും അവരുടെ ഭാഗങ്ങൾ അതി ഗംഭീരമാക്കിയിരുന്നു, അതിൽ നടി കീർത്തി സുരേഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കീർത്തിയെ കുറിച്ച് സംവിധായകനും കുടുംബ സുഹൃത്തുമായ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..മരക്കാറില്‍ ആര്‍ച്ചയായാണ് കീര്‍ത്തി എത്തിയത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് കീര്‍ത്തി മടങ്ങിയതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

തന്നെ വളരെ അതിസജയിപ്പിച്ച പ്രകടനമായിരുന്നു കീര്‍ത്തിയുടേത്. അവളൊരു വയലിനിസ്റ്റാണ്. അവളുടെ ഉള്ളില്‍ സംഗീതമുണ്ട്, പലര്‍ക്കും അതറിയില്ല. വീണ വായിക്കുന്ന രംഗം അനായാസമായി ചെയ്യാന്‍ കഴിഞ്ഞത് അതിനാലാണ്. ഒരുതെറ്റ് പോലും വരുത്താതെയാണ് കീര്‍ത്തി ചിത്രത്തിലെ പാട്ട് രംഗത്തിൽ വീണ വായിച്ചത്. വീണ കൈകാര്യം ചെയ്തിട്ടില്ലാത്തൊരാള്‍ ഇത്ര മനോഹരമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ ശരിക്കും ഞാൻ അത്ഭുതപ്പെടുകയാണ് ഉണ്ടായത്. അത്രയും റിയലിസ്റ്റിക്കായാണ് കീര്‍ത്തി ആ രംഗങ്ങളില്‍ അഭിനയിച്ചത്. പാടുന്നതും അതോടൊപ്പം വീണ പഠിച്ചിട്ടില്ലാത്ത ഒരാളാൾ ആ പാട്ടിനോടൊപ്പം ഒരു നോട്ടിസ്‌റ് പോലും തെറ്റിക്കാതെ അവൾ വീണ വായിച്ച് ഒപ്പം പാടുന്നതും കൂടിന് കണ്ടപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നി.

ചിത്രത്തിലെ നീയെ എന്‍ തായെ എന്ന ഗാനരംഗത്തിലെ കീര്‍ത്തിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ പ്രിയന്റെ മകൾ കല്യാണിയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായാണ് മരക്കാറിലേക്ക് മക്കള്‍ എത്തിയതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും വ്യക്തമാക്കിയിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാണ്. മക്കള്‍ക്ക് മികച്ച അവസരം ലഭിക്കുന്നതിലും അവര്‍ അടുത്ത ലെവലിലേക്ക് കടക്കുന്നത് കാണുമ്പോഴും ഏറെ സന്തോഷമാണ് തോന്നുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

എന്നാൽ അതെ സമയം പ്രണവും കല്യാണിയും തമ്മിൽ പ്രണയമാണ് അവർ വിവാഹിതരാകാൻ പോകുകയാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി മോഹൻലാൽ തന്നെ രംഗത്ത് എത്തിയിരുന്നു. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട്. പിന്നെ സാധാരണ കൂട്ടുകാർ ഒരുമിച്ച് ഫോട്ടോകൾ എടുക്കുന്നപോലെ അവരും സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. കൂടാതെ സമയമാവുമ്പോള്‍ പ്രിയന്‍ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ് എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. പ്രണവും കല്യാണിയും ഒന്നിച്ച വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഉടൻ തിയറ്ററുകയിൽ റിലീസിന് എത്തുന്നതായിരിക്കും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *