വിവാഹ ജീവിതത്തിന്റെ ആയുസ് വെറും പത്തൊൻപത് ദിവസങ്ങൾ മാത്രമായിരുന്നു ! ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല ! രചന നാരായണൻ കുട്ടി !

ഒരു നടിയും, നർത്തകിയുമായ രചന രാമായണൻ കുട്ടി ‘മറിമായം’ എന്ന ജനപ്രിയ പരമ്പരയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്, ഇപ്പോൾ അഭിനയത്തേക്കാൾ ഉപരി നൃത്തവേദികളാക്കാൻ രചന പ്രാധാന്യം നൽകുന്നത്, ജയറാം നായകനായ ലക്കി സ്റ്റാർ എന്ന സിനിമയിലൂടെയാണ് രചന സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആറാട്ട് സിനിമയിലെ കഥാപാത്രത്തെ കുറിച്ചും രചന പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹ മോചനം നേടിയ ശേഷമാണ് താൻ ഈ രംഗത്തേക്ക് കടന്നു വരുന്നത്. വെറും പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് വിവാഹജീവിതം നീണ്ടുനിന്നതെന്നും ശാരീരികമായും മാനസികമായും മുൻ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നും രചന പറയുന്നു.

വാക്കുകൾ വിശദമായി.. ഇന്നത്തെ ഞാൻ ഒരുപാട് മാറി, ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരും. നമ്മൾ അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകൾ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണ്.

എന്റെ വിവാഹ ജീവിതത്തിന്റെ ആയുസ് വെറും പത്ത് ദിവസമായിരുന്നു, 2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ആറാട്ട് കഴിഞ്ഞതിന് ശേഷം ഒരുപാട് പേരുടെ സ്നേഹം കൂടുതൽ കിട്ടാൻ തുടങ്ങി.

സിനിമയിൽ നമ്മൾ ചെയ്യുന്ന കഥാപാത്രത്തോടാണ് പ്രേക്ഷകർക്കിഷ്ടം, മുക്കെല്ലാം ലാലേട്ടനോടും മമ്മൂക്കയോടും ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ കണ്ട് അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ്. അത് തന്നെയാണ് ഇപ്പോൾ എന്നോടും ഉള്ളത്. അതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ ഇഷ്ടം താൻ മനസിൽ വെക്കും എന്നും രചന പറയുന്നു, അതേസമയം അഭിനയത്തിന്റെ പേരിൽ തനിക്ക് ഏറെ ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രചന രസകരമായി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *