
മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പ്രസംഗം ഭീമൻ രഘു ഇരുന്നു കേട്ടു ! അന്ന് നിന്നത് അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനത്തിന്റെ പുറത്താണ് ! പ്രതികരണം ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങിയ ആളാണ് നടൻ ഭീമൻ രഘു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ബിജെപി പാർട്ടി വിട്ടു ഇപ്പോൾ സിപി എം പാർട്ടി അംഗമായ അദ്ദേഹം പാർട്ടി കൊടിയുമായി സിനിമ പ്രൊമോഷൻ വേദിയിൽ എത്തിയതും മുഖ്യമന്ത്രിയുടെ പ്രസംഗം എഴുനേറ്റു നിന്ന് കേട്ടതും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലെ കേരളീയം 2023 നു പ്രൗഢോജ്വല തുടക്കം കുറിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കലാ സംസ്കാരിക രാഷ്ട്രിയ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ പലരുടെയും കണ്ണുടക്കിയത് നടൻ ഭീമൻ രഘുവിലേക്കായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമൻ രഘു പക്ഷെ ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്നാണ് കേട്ടത്. ഇത്തവണയും മുഖ്യമന്ത്രിയുടെ പ്രസംഗം താരം നിന്ന് തന്നെ കേൾക്കുമെന്ന് കരുതിയവർക്ക് തെറ്റി.
മുൻ നിരയിൽ തന്നെ വളരെ രാജകീയമായി ഇരുന്നാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടത്. ഇതിനെ പറ്റി തിരക്കിയപ്പോൾ അത് പറയാൻ പറ്റിയ ഇടമല്ലെന്നും, അന്ന് അങ്ങനെ നിന്ന് കേൾക്കാൻ തോന്നി, ഇപ്പോൾ ഇരുന്നു കേട്ട്, നിങ്ങൾക്ക് മറ്റെന്തെല്ലാം ചോദിയ്ക്കാൻ കിടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങൾ ആണെന്നും അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട വേദിയല്ല ഇതെന്നും ഭീമൻ രഘു പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്. നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന് രഘുവിന്റെ മറുപടി.
അതുമാത്രമല്ല താൻ മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും എഴുനേറ്റു നിൽക്കാറുണ്ട്, നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു. രണ്ടു മാസം മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ടു സിപിഎമ്മിൽ എത്തിയത്. ഈ വീഡിയോ ട്രോൾ ആയി മാറുകയും ചെയ്തിരുന്നു, മുഖ്യമന്ത്രി സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട എന്ന തലക്കെട്ടോടെയായിരുന്നു അന്നത്തെ ആ വീഡിയോ വൈറലായിമാറിയത്.
Leave a Reply