
മറച്ച് വെച്ചിട്ട് കാര്യമില്ല, സത്യസന്ധമായി പറഞ്ഞ് പോയി ! നടിയുമായി തനിക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് റഹ്മാൻ തുറന്ന് പറയുന്നു !
മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് റഹ്മാൻ. കരിയറിന്റെ തുടക്ക കാലത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. പക്ഷെ മലയാള സിനിമയിൽ ഉപരി അന്ന് അദ്ദേഹം അന്യ ഭാഷകളിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നത്. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.
എന്നാൽ ഇപ്പോഴിതാ സിനിമ രംഗത്ത് തന്നെ കുറിച്ച് കേട്ട ഗോസിപ്പുകൾ കുറിച്ച് പറയുകയാണ് അദ്ദേഹം, ശോഭനയും ഞാനും ഡേറ്റിംഗ്, രോഹിണിയും ഞാനും ഡേറ്റിംഗ് എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍ ആരോട് മിണ്ടിയാലും അത് പേപ്പറില്‍ വരും. ആദ്യമാെക്കെ ഇത് വിഷമിപ്പിച്ചിരുന്നു. എന്റെ മാതാപിതാക്കള്‍ എന്ത് കരുതുമെന്ന് കരുതി. പിന്നീട് ശീലിച്ചു. ഇപ്പോള്‍ ഞാന്‍ ഭാര്യയോട് പറയും, ഗോസിപ്പൊന്നുമില്ലല്ലോ, ഗോസിപ്പുണ്ടാക്കട്ടെയെന്ന് അവളോട് ചോദിക്കും.

ഉണ്ടാക്ക് എന്നവളും പറയും, അന്ന് ഞാന്‍ കുറച്ച് ഓപ്പണായിരുന്നു. പഠിച്ചതും വളര്‍ന്നതുമെല്ലാം അങ്ങനെയായിരുന്നു. ശോഭനയൊക്കെ നല്ല കോ ആര്‍ട്ടിസ്റ്റാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഞാനവരെ ബൈക്കില്‍ പിറകില്‍ കയറ്റി ഭക്ഷണം കഴിച്ച് വരും, പബ്ലിക്കായി അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാവുന്നതാണ് ഗോസിപ്പ്. താനൊരു നടിയുമായി പ്രണയത്തിലായിരുന്നെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചും റഹ്മാന് സംസാരിച്ചു. ‘നേരത്തെ മാഗസിനുകളിലൊക്കെ വന്ന ചര്‍ച്ചയായിരുന്നു. സത്യസന്ധമായി പറഞ്ഞ് പോയി. മറച്ച് വെച്ചിട്ട് കാര്യമില്ല. സാധാരണ ആളുകളെ പോലെ എല്ലാ വികാരങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. അത് തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം എന്നും അദ്ദേഹം ചോദിക്കുന്നു.
നടി അമലയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു എന്ന് പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ, എന്റെ പ്രണയം വളരെ സീരിയസ് ആയിരുന്നു, ഞാൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ അവൾക്ക് പിന്നീട് ഒരുപാട് മാറ്റം വന്നു. അവൾ അന്ന് അവളുടെ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞാണ് ഈ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോയത്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയിൽ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാൾ ഇനി വിവാഹം ഒന്നും വേണ്ട, ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്നൊക്കെ തീരുമാനിച്ച് സെന്റി അടിച്ച് നടന്നിരുന്നു. എന്നാൽ അമല പോയത് നന്നായി എന്നെനിക്ക് ഇപ്പോൾ തോന്നുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply