സഹികെട്ട് ഞാൻ സുഹൃത്തുക്കളായ അവരോടും പറഞ്ഞു ഒരു നല്ല വേഷം താ എന്ന് ! പക്ഷെ അവരും കൈ ഒഴുഞ്ഞു ! കലാഭവന്‍ റഹ്‌മാന്‍ പറയുന്നു !

സിനിമ എന്ന മായിക ലോകത്ത് തങ്ങളുടേതായ സ്ഥാനം പിടിക്കാൻ എല്ലാവരും ശ്രമിക്കും, അക്കൂട്ടത്തിൽ ചിലർ വിജയിക്കും ചിലർ പരാചയപെടും. ഒരു അഭിനേതാവിന്റെ ഭാവി നിശ്ചയിക്കുന്നത് അയാളുടെ ആദ്യ കാലങ്ങളിലെ കഥാപാത്രങ്ങളാണ്, ഇപ്പോൾ നായകനായി തുടങ്ങുന്നവരിൽ കൂടുതൽ പേരും അങ്ങനെ തന്നെ മുന്നോട്ട് പോകും, മറ്റു പല ചെറിയ വേഷങ്ങളിൽ തുടങ്ങിയവർ ചിലപ്പോൾ ആ വേഷങ്ങളിൽ തന്നെ തുടരേണ്ടിവരും അത്തരത്തിൽ തുടക്കം മുതൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപോയ ഒരു കലാകാരനാണ് കലാഭവൻ റഹ്‌മാൻ.

മിമിക്രി വേദികളിൽ കൂടി സിനിമ രംഗത്ത് എത്തിയ ആളാണ് റഹ്മാൻ. കലാഭവന്റെ ആദ്യ മിമിക്‌സ് പരേഡ് ടീമില്‍ അംഗമായിരുന്ന ആറു പേരില്‍ ഒരാളാണ് റഹ്‌മാന്‍. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ മലയാള സിനിമയിലേക്ക് എത്തിയത്.  ഒപ്പം ഉണ്ടായിരുന്നവൻ എല്ലാവരും ഉയരങ്ങൾ കീഴടക്കി. ഒരുപാട് പേര് അവസരം താരം എന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. മിമിക്രിയിൽ നിന്നു വന്നതുകൊണ്ട് ആദ്യകാലങ്ങളിൽ ഹ്യൂമർ റോളുകളിലേക്കാണ് എന്നെ വിളിച്ചത്. നല്ല ക്യാരക്ടർ റോളുകൾ ചെയ്യാൻ പറ്റും എന്ന് പ്രൂവ് ചെയ്ത ആളാണ് ഞാൻ.

 

സീരിയസ് വേഷങ്ങൾ എനിക്ക് നന്നായി ഇണങ്ങുമെന്ന് കോളജ് കാലത്തെ മനസ്സിലാക്കിയിട്ടുള്ള താണ്. ചിരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. സിനിമയിൽ വില്ലൻ വേഷം ചെയ്യുന്ന ഒരാളും കോമഡി ചെയ്യുന്ന ആളും നിന്നാൽ കൊമേഡിയന്റെ അടുത്ത് ആള് കൂടും. വില്ലൻവേഷം ചെയ്തിരുന്ന ജനാർദ്ദനൻ ചേട്ടൻ, ഹനീഫിക്ക ഇവരൊക്കെ കോമഡി ചെയ്തു വന്നപ്പോൾ വേറൊരു ഫിഗറായില്ലേ. പിന്നെ എപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ്, ഇത്രയും അടുത്ത സുഹൃത്തുക്കളായിരിന്നിട്ടും  സിദ്ദിഖ് ലാല്‍ പടങ്ങളില്‍ എന്തുകൊണ്ട് നല്ല വേഷങ്ങൾ കിട്ടിയില്ല, അവരുടെ സിനിമയിൽ ഞാൻ  അഭിനയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞുവേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാന്‍സ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.

പിന്നെ ഒരുപാട് പരാജയങ്ങൾ ആവർത്തിച്ചപ്പോഴാണ്  സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞത്. പക്ഷെ അതും ഉണ്ടായില്ല.  ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയില്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ എന്നാണ് കലാഭവന്‍ റഹ്‌മാന്‍ പറയുന്നത്. കൂടാതെ നല്ലൊരു ഒരുപാട് വേഷങ്ങൾ അഡ്വാൻസും തന്നിട്ട് പിന്നെ ആ സിനിമയിൽ നിന്നും മാറ്റിയിട്ടുണ്ട്. അതുപോലെ അടുത്തിടെ നാലൊരു സിനിമയിൽ എന്നെ വിളിച്ചു എല്ലാം പറഞ്ഞ് സെറ്റ് ആയപ്പോൾ ആ സിനിമയിലെ നായകനു ഒരേ നിർബന്ധം ഞാൻ ആ സിനിമയിൽ വേണ്ട എന്ന്, അതെന്താണ് കാരണം എന്നറിയില്ല, ഞങ്ങൾ തമ്മിൽ ഇതുവരെ കണ്ടിട്ട് പോലുമില്ല, അങ്ങനെ ആ വഴിക്കും അവസരങ്ങൾ നഷ്ടമാകുന്നുണ്ട് എന്നും റഹ്മാൻ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *