ഹണിയുടെ വസ്ത്രങ്ങള്‍ ഇടയ്ക്കെങ്കിലും സഭ്യതയുടെ അതിര് ലംഘിക്കുന്നു’ ! പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു ! രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി എന്ന് ഹണി റോസ് !

കേരളക്കരയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതി. ഇപ്പോഴിതാ ഹണിയെ വിമർശിച്ചും ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് രംഗത്തെത്തിയ രാഹുൽ ഈശ്വറിന് മറുപടി നൽകി ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ തെറ്റില്ല എന്നും അവർ തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ഹണി റോസ് സ്വയം മാർക്കറ്റ് ചെയ്‌തുവെന്നും, ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. ബോബി ചെമ്മണ്ണൂർ ചെയ്‌തതിൽ ധാർമ്മികമായി യാതൊരു തെറ്റുമില്ല. ഫറ ഷിബില ഉൾപ്പെടെയുള്ള നടിമാർ തന്നെ ഹണി റോസിനെ വിമർശിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നും രാഹുൽ ചർച്ചയ്ക്കിടയിൽ ചൂണ്ടിക്കാട്ടി.

അതുപോലെ ബോചെയുടെ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം ഇല്ലെന്ന് പറയുന്നത് പോലെ പലപ്പോഴും ഹണി റോസിന്റെ വസ്ത്രധാരണം വൾഗർ ആണെന്ന വിമർശനത്തെ എന്തിനാണ് നാം പേടിയോടെ കാണുന്നത്. എന്തിനാണ് അതിനെ അസഹിഷ്‌ണുതയോടെ കാണുന്നത്. കേരളത്തിലെ ആർക്കെങ്കിലും ഒരിക്കലെങ്കിലും അത് തോന്നാതിരുന്നിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം കുറച്ച് ഓവറാണ് എന്ന് തോന്നാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്നും രാഹുൽ ഈശ്വർ പറയുന്നു.

ഇപ്പോഴിതാ രാഹുലിന് മറുപടി നൽകി ഹണി റോസ് രംഗത്ത് വന്നിരിക്കുകയാണ്, ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും. പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി.

കാരണം, അദ്ദേഹം ഒരു  പൂജാരി ആയിരുന്നു എങ്കില്‍, പൂജാരി ആയ ആ  ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം എന്നും ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *