
‘പത്രം’ സിനിമ റിലീസ് ചെയ്യിക്കാൻ ഞാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു ! ആ ചിത്രം നിർമ്മിക്കാനോ, വിതരണം ചെയ്യാനോ ആരും തയ്യാറായില്ല ! രഞ്ജി പണിക്കർ പറയുന്നു !
ഇന്ന് ഏറ്റവും പ്രിയങ്കരനായ നടനായി രഞ്ജി പണിക്കർ മാറി കഴിഞ്ഞു എങ്കിലും, അതായിരുന്നില്ല അദ്ദേഹത്തിന്റെ മേഖല. നമ്മളെ വിസ്മയിപ്പിച്ച ഒരുപാട് മികച്ച കഥാപാത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കൈകളാണ് രഞ്ജി പണിക്കാരിന്റേത്. അതിൽ ഏറ്റവും കൂടുതൽ സുരേഷ് ഗോപി രഞ്ജി പണിക്കർ കൂട്ടുകെട്ടാണ് നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ളത്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നമുക്ക് ഉണ്ടായിരുന്നു. തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ ഈ ചിത്രങ്ങളുടെ ഓരോ ഡയലോഗുകളും ഇന്നും നമ്മൾ മലയാളികൾക് വളരെ സുപരിചിതമാണ്. അതുപോലെ രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പരാജയത്തോടെ സുരേഷ് ഗോപി സിനിമ രംഗത്ത് നിന്നും വിട്ടുനിന്നപ്പോൾ വീണ്ടും ഭാരത് ചന്ദ്രൻ ഐ പി എസ് എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശക്തമായ തിരിച്ചുവരവ് സുരേഷ് ഗോപിക്ക് നൽകിയതും രഞ്ജി പണിക്കരാണ്.
എന്നാൽ ഓരോ ചിത്രങ്ങളുടെ വിജയങ്ങൾക് പിന്നിലും അദ്ദേഹത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്. ഇവര്ഡ് എകൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് പത്രം. മഞ്ജുവാര്യയും സുരേഷ് ഗോപിയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും നമ്മുടെ പ്രിയ ചിത്രമാണ്. എന്നാൽ പത്രം എന്ന സിനിമ വെളിച്ചത്തു കൊണ്ടുവരൻ വേണ്ടി താൻ നടത്തിയ കഷ്ടപാടുകളെ കുറിച്ച് രഞ്ജിപണിക്കർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
പത്രം എന്ന സിനിമ ആദ്യം കേരളത്തിൽ സെൻസർ ചെയ്യ്തില്ല. സിനിമ കണ്ടിട്ട് സെൻസർ ബോർഡിലുള്ള അംഗങ്ങൾ എല്ലാം എഴുനേറ്റുപോയി. ഞാൻ അവരെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു, ഞാൻ ഇത് ഫീസ് കെട്ടിയിട്ടാണ് സെൻസറിനു നൽകിയത്. നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ട് പോകണം. പ്രമോദ് മഹാദേവന്റ അടുത്ത് ഞാൻ ഈ വിവരം ഞാൻ പറഞ്ഞു. മാധ്യമങ്ങൾ എന്തിനാണ് ഈ ചിത്രത്തിനെതിരെ തിരിഞ്ഞു നിന്നിരുന്നത് എന്നെനിക്ക് അറിയില്ല.

ഒടുവിൽ പ്രമോദ് മഹാദേവനോട് ഞാൻ പറഞ്ഞു.. ഇന്നത്തെ ഇ ദിവസം തന്നെ സിനിമ സെൻസറിങ് കഴിഞ്ഞ സെര്ടിഫിക്കറ്റ് എന്റെ ടേബിളിനുമുകളിൽ എത്തിയിരിക്കണമെന്ന്. ആ ഒരൊറ്റ കാര്യം കൊട് മാത്രമാണ് പത്രം സിനിമ പുറം ലോകം കണ്ടത് എന്നാണ് രഞ്ജി പണിക്കർ പറയുന്നത്. അന്ന് സെൻസർ ബോഡിൽ ഉണ്ടായിരുന്ന പ്രമോദ് മഹാദേവൻ ഉള്ളതുകൊണ്ടാണ് അന്ന് അങ്ങനെ നടന്നത്. ഇന്ന് പക്ഷെ അങ്ങനെഒന്നുമുള്ള പ്രശ്നങ്ങൾ സിനിമ രംഗത്ത് ഇല്ലന്നും അദ്ദേഹം പറയുന്നു. അതുപോലെ ഭാരത് ചന്ദ്രൻ സിനിമ ഉണ്ടായതിനെ കുറിച്ചും അദ്ദേഹം പറയുന്നു.
കമ്മീഷണറും ലേലവും പത്രവും കഴിഞ്ഞ് നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരത് ചന്ദ്രൻ ഐപിഎസുമായി ഞങ്ങൾ ഒന്നിച്ചത്. അതിൽ തിരക്കഥാകൃത്ത് എന്നതിന് അപ്പുറം സംവിധായകൻ, നിർമ്മാതാവ് എന്നി മേലങ്കികൾ കൂടി എനിക്ക് എടുത്തണിയേണ്ടി വന്നു. ആ സിനിമയുടെ പ്രചോദനം സുരേഷ് ഗോപി തന്നെയായിരുന്നു. സുരേഷ് ഗോപി എവിടെയോ പരിപാടി കഴിഞ്ഞ് കമ്മീഷനിറിലെ കമ്മീഷണറിലെ സംഭാഷണങ്ങൾ അവതരിപ്പിച്ച് കയ്യടി വാങ്ങി തിരിച്ചുവരുമ്പോൾ എന്നെ വിളിച്ചു.
ഭരത് ചന്ദ്രന്റെ ഒരു ഫ്ളെക്സ് വൈറ്റില ജംക്ഷനിൽ ഉയർന്ന് നിൽക്കുന്നത് ഞാൻ മനസിൽ കാണുന്നു’. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവൻ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടർന്നാണ് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രം പിറവിയെടുക്കുന്നത്. പക്ഷെ അതിന്റെ നിർമ്മാണവും വിതരണവും ഒന്നും ചെയ്യാൻ ആരും തയ്യാറായിരുന്നില്ല, അതുകൊണ്ട് അതെല്ലാം ഞാൻ ചെയ്യുകയായിരുന്നു എന്നും ആ ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.
Leave a Reply