ദാരിദ്ര്യത്തിന് നടുവിലെ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ നിന്നും ആഡംബര വീട്ടിലേക്ക് ! 2 രൂപ തന്ന് എന്നെ ഉ,പ,ദ്ര,വി,ച്ച ആളുടെ വീട് ഞാൻ 40 ലക്ഷത്തിന് വാങ്ങി !

പലരുടെയും സ്വപ്നമാണ് സ്വന്തമായിരു വീട്.  ചിലർ അത് വളരെ അനായാസം നേടും മറ്റുചിലർ അത് ഒരു ജീവിതകാലം മുഴുവൻ ശ്രമിച്ചാലും സ്വപ്‌നങ്ങൾ മാത്രം അവശേഷിക്കുന്നവരുമാകും.  ഇപ്പോഴതാ അത്തരത്തിൽ തന്റെ ജീവിതസ്വപ്നം സഭലമാക്കിയ സന്തോഷം പങ്കുവെക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുരഞ്ജിമാര്‍. ട്രാൻസ്‌ജെൻഡർ ആയ ഇവർ വ്യക്തി ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. ഇന്ന് ഏതൊരു സെലിബ്രിറ്റിയെ എടുത്താലും രഞ്ജുമായുടെ മേക്കപ്പിനെക്കുറിച്ച് വാചാലരായി എത്താറുണ്ട്. ഇതിനോടകം അത്രയും പേരും പ്രശസ്തിയും അവർ നേടി കഴിഞ്ഞു.

തന്റെ ജീവിത ദുരിതങ്ങളെ കുറിച്ച്  രഞ്ജുമായുടെ വാക്കുകൾ ഇങ്ങനെ, കുട്ടിക്കാലവും അത് കഴിഞ്ഞുള്ള ജീവിതവും ഇപ്പോഴും ഓർക്കാൻ തന്നെ പേടിയാണ്. ഒരു ഓലപ്പുരയിലായിരുന്നു ജനിച്ചത്. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന കുടുംബമാണ്. കൂലിപ്പണി ചെയ്താണ് അച്ഛന്‍ കുടുംബം പോറ്റിയത്. അമ്മ കശുവണ്ടി ഫാക്ടറിയിലും പോവുമായിരുന്നു. മഴക്കാലത്ത് വീടിനുള്ളില്‍ വെള്ളം കയറുമായിരുന്നു. പേടിപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു ഓരോ മഴക്കാലവും സമ്മാനിച്ചിരുന്നത്.

മഴക്കാലം എന്നുമൊരു ഭീകര ഓർമയായിരുന്നു. മഴപെയ്ത് വീട്ടിൽ വെള്ളം കയറി അഭയാര്‍ത്ഥികളായി സ്‌കൂളുകളിലെ ക്യാംപുകളിലേക്കും പോവേണ്ടി വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ കൂട്ടുകാർ ഇന്നലെ സുഖമായി ഉറങ്ങി എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ആലോചിക്കും എന്നാണ് ചോര്‍ന്നൊലിക്കാത്ത വീടുണ്ടാവുന്നതെന്ന് അന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം മേക്കപ്പ് ആര്‍ടിസ്റ്റായി കൊച്ചിയിലേക്ക് ചേക്കേറിയപ്പോള്‍ ആദ്യം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് ആഗ്രഹിച്ച പോലൊരു വീട് സ്വന്തമാക്കിയത്.

ചെറുപ്പം മുതൽ ശാരീരികാമയി ഒരുപാട് ഉപദ്രവങ്ങൾ നേരിട്ടിരുന്നു, ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ രണ്ടു രൂപ തന്ന് എന്നെ ശാരീരികാമയി ദുരുപയോഗം ചെയ്ത ആ ആളുടെ വീടാണ് ഞാൻ ഇന്ന് 40 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയതെന്നും രഞ്ജുമ്മ പറയുന്നു. അന്ന് ആറാം ക്‌ളാസ്സിലെ കൊല്ലപരീക്ഷ ആയിരുന്നു, അതിന്റെ ഫീസായി രണ്ടു രൂപ കൊടുക്കാൻ പോലും വീട്ടുകാരുടെ കയ്യിൽ ഉണ്ടായിരുന്നില്ല, വീടിനടുത്തുള്ള ഒരാളോട് ഞാൻ സഹായം ചോദിച്ചു. അയാള്‍ പണം തന്നെങ്കിലും എന്നെ ശാ,രീ,രി,ക,മാ,യി ദു,രു,പ,യോ,ഗം ചെയ്തു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് ഞാൻ മനസിലാക്കുന്നത്.

മാന്യമാർ ആയി കണ്ട പലരും ഞങ്ങളെ ഉ,പ,ദ്ര,വി,ച്ചിട്ടുണ്ട്. അതിൽ പോ,ലീ,സുകാർ ഉൽപ്പടെ ഉണ്ട്. എന്നെയോ എന്റെ ജെൻഡറിനെയോ ഉൾകൊള്ളാൻ ആർക്കും സാധിച്ചിരുന്നില്ല, വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാൻ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാൻ ഭാഗ്യം ലഭിച്ച ആ നിമിഷം മുതൽ എന്റെ ഉള്ളിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കാൻ തുടങ്ങി, ഞാൻ അധ്വാനിച്ച് കഷ്ടപ്പെട്ട് ഒരുപാട് നേട്ടങ്ങൾ ഇന്ന് നേടിക്കഴിഞ്ഞു, സഹോദരിയെ വിവാഹം കഴിപ്പിച്ചു, വാഹനം സ്വാന്തമാക്കി, ഇപ്പോൾ ഒരു വീടും..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *