പുരുഷനായി ജനിച്ചവർ എങ്ങനെ ഹിജഡകളായി മാറുന്നു ! അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ! രഞ്ജു രഞ്ജിമാർ തുറന്ന് പറയുന്നു !

നമ്മളിൽ പലരും ഇന്നും അംഗീകരിക്കാൻ മടിക്കുന്ന ഒരു സമൂഹമാണ് ഹിജഡകൾ. പക്ഷെ അത്തരത്തക്കാരെ നമ്മളുടെ നാട്ടിൽ പുറത്ത് പല മോശം പേരുകളായിലാണ് വിളിക്കുന്നത്. അവരെ പുച്ഛത്തോടെയും അറപ്പോടെയും ആട്ടി ഓടിക്കുന്നു, അതുകൊണ്ട് അത്തരക്കാർ അവരുടെ ജീവൻ തന്നെ പണയം വെച്ച് ഒരു സ്ത്രീയായി മാറാൻ തയാറാകുന്നു. ഇന്ന് പക്ഷെ മനുഷ്യന്റെ ചിന്താഗതിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

എന്താണ് ഈ വർ ഗക്കാരുടെ ഇടയിൽ നടക്കുന്നത് എന്ന് പലരും ചിന്തിക്കാറുണ്ട്, അവളരെ നിഗൂഢമായ പല വ്യത്യസ്ത ആചാരങ്ങളും ഇത്രയേകാർക്ക് ഉണ്ട്, അതിനെ കുറിച്ച് വിശദമായി തുറന്ന് പറയുകയാണ്  രഞ്ജു രഞ്ജിമാര്‍. അവരുടെ വാക്കുകകളിലേക്ക്. ഒരാൾക്ക്  പുതിയതായി ഈ  ഹി ജഡ സമൂഹത്തിലേക്ക്ക്ക് എത്താനായി  അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ ആകാൻ തയ്യാറാണെന്ന് അറിയിക്കണം. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ്. ഇതെല്ലം ആ ഗുരു അവരെ പടിപ്പുക്കുന്നു.  ഗുരുവും ശിഷ്യയും അമ്മയും മകളും തന്നെയാണ്.

ആൺ ആയി ജനിച്ചവരാണല്ലോ, അവർ ഹിജടയാകാൻ  ഇനി ഷണ്ഡീകരണം വേണമെന്നുള്ളവർക്ക് അതിലേയ്ക്ക് കടക്കാം. അതായത് ലിംഗം മുറിച്ചു മാറ്റുന്ന കർമ്മം. പുരുഷ ശരീരം മാറ്റി നിർവ്വാണം (ലിംഗം മുറിച്ചു മാറ്റി ) ചെയ്യുന്ന ഹിജഡകളെ എല്ലാരും ബഹുമാനത്തോടെ കാണുന്നു. ഇപ്പോൾ  മിക്കവാറും ആളുകൾ അതിന് തയ്യാറാകുന്നുണ്ട്. അതിനു വലിയ ഒരുപാട് കർമ്മങ്ങൾ 40 ദിവസത്തേ വ്രതത്തിന് ശേഷമാണ് ലിംഗം മുറിക്കൽ. ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും. സെക്സിൽ അതി വിദഗ്ദ്ധയായ ഒരു ഹിജഡ കൂടെക്കാണും. പുരുഷ ലൈംഗിക അവയവം നഷ്ടപ്പെടാൻ പോകുന്നതിന് മുമ്പ് എല്ലാ സുഖങ്ങളും അവരെ അനുഭവിപ്പിക്കും.

പല രീതിയിലുള്ള സെക്സ് മുറകൾ. അവസാനം ലിംഗം മാറ്റണ്ടാ എന്ന് തോന്നിയാലോ. ചിലർക്ക് അങ്ങനെ തോന്നും. വേണ്ടാ മുറിക്കണ്ടാ. ഇത് ഉള്ളതാണ് നല്ലത്. ചിലർ മുന്നോട്ട് അങ്ങനെ പോകും. ബാക്കി ഉള്ള ആഗ്രഹങ്ങളും ഗുരു സാധിച്ചു കൊടുക്കും. മരിച്ചു പോകാനും സാധ്യതയുള്ള കർമ്മമല്ലേ. 40 ദിവസം ആഘോഷമായി പോകും. പണ്ടൊക്കെ  40 ആം ദിവസം തിളപ്പിച്ച പാലിൽ കത്തി മുക്കി. നിർവാണത്തിന് വിധേയനാകുന്ന ആൾക്ക് ഭാംഗ് പോലെയുള്ള മയക്ക് മരുന്ന് കൊടുത്ത് മയക്കി ആർപ്പു വിളികളോടെ മന്ത്രോച്ചാരണങ്ങളോടെ കത്തി കൊണ്ട് വളരെ വിദഗ്ധയായ ഒരു ഹിജഡ ലിംഗ വൃഷ്ണങ്ങൾ ചേദിക്കുന്നു.

അതിന് മുമ്പ്  ആ ഭാഗത്തെ ചെറിയ ഞരമ്പ് മുറിച്ച് ര ക്തം അവനേക്കാണിച്ച് ധൈര്യവാനാക്കി ഒന്നുകൂടി സമ്മതം വാങ്ങിയിട്ടാണ് മൊത്തം മുറിക്കുക. ആ ഭാഗം ത്രികോണ ആകൃതിയിൽ ആകും. ആ ഭാഗത്ത് ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും. മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും. മൂത്രനാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും. എന്തായാലും ഭീകരമായ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല. ഇങ്ങനെ ചെയ്തതിലുള്ള മിക്കവാറും പിന്നീട് നിരന്തര അണുബാധ മൂലം പ്രായമാകും മുമ്പേ മ രിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ശാസ്ത്രീയമായ രീതിയിലാണ് ഇതെല്ലാം.

ഇന്ന് സർജറി കഴിഞ്ഞ്  40 ദിവസം കഴിഞ്ഞേ അവളേ പുറത്ത് ഇറക്കു. കണ്ണാടി കാണിക്കൂ. അതൊരു വലിയ ചടങ്ങാണ്. കല്യാണം പോലെ ( ഹൽദി മെഹന്ദി ,ജൽസ എന്നൊക്കെയാണ് ആലോഷങ്ങൾക്ക് പേരുകൾ ). തലേ ദിവസം പാട്ടും കൂത്തും സദ്യയും സമ്മാനം കൊടുക്കലും എല്ലാമായി കെങ്കേമം. പിറ്റേ ദിവസം അവളേ നവവധുവിനേപ്പോലെ അണിയിച്ചൊരുക്കി വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കും. മഞ്ഞളും ചന്ദനവും പൂശും. വെളുപ്പിനേ ഘോഷയാത്ര ഉണ്ട് . പച്ച സാരി തന്നെ ഉടുപ്പിക്കണം അവളേ. പാൽക്കുടം തലയിലും വെയ്ക്കും. തുടന്ന് തടാകത്തിലേയ്ക്കോ കിണറിന്റെ അരികിലേയ്ക്കോ’ പുഴയിലേയ്ക്കോ പോകും. പാൽ അതിൽ ഒഴിച്ച്. വെള്ളം നിറച്ച് തിരിച്ചു നടക്കും. ഗുരു അവൾക്ക് താലി ചാർത്തി കൊടുക്കും.

പിന്നെ പഴയ  രീതിയിൽ പ്രാകൃതമായി മുറിച്ചു മാറ്റിയ അവയവങ്ങൾ ഉള്ളവർക്ക് യോനി ഒന്നും വ്യക്തമായ ആഴത്തിൽ വരില്ലല്ലോ. കുറച്ച് ആഴമുള്ള ഒരിടം കാണും. ഇന്ന് അങ്ങനെയല്ല  സർജറി ഉള്ളത് കൊണ്ട് ലൈംഗിക ബന്ധത്തിനുള്ള ആഴം, രൂപം എല്ലാം കൈവരും. ഹിജഡകളെ സ്ഥിരം പാർട്ട്നർ ആയി സ്വീകരിക്കുന്നവരും വിവാഹം കഴിക്കുന്നവരും ഉണ്ട്. എന്തായാലും ഭൂരിപക്ഷം ഹിജഡകളും ലൈംഗിക തൊഴിൽ ചെയ്തു ഇന്നും കഴിയുന്നു. നല്ല ജോലി ഉള്ളവർ ,വിവാഹം കഴിച്ചവർ ,സിനിമ സ്റ്റാർ മുതൽ പലരും അവരുടെ ഇടയിൽ ഇന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *