‘ആ മാനസിക അവസ്ഥയിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങൾ ആയിരുന്നു എന്റെ വിവാഹങ്ങൾ’ ! രേഖ രതീഷ് തുറന്ന് പറയുന്നു !
മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിയാണ് നടി രേഖ രതീഷ്. അഭിനയം എന്നതിലുപരി അവർ ഓരോ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ചു കാണിച്ചിരിക്കുകയാണ്, ‘അമ്മ വേഷങ്ങളാണ് രേഖ ഇപ്പോൾ അധികവും ചെയ്യുന്നത്. കഥാപത്രം ഏതുതന്നെയായാലും അതിന്റെ നൂറ് ശതമാനം നൽകുന്ന എന്നതാണ് രേഖ എന്ന അഭിനേത്രിയുടെ ഒരു രീതി. അതുകൊണ്ടുതന്നെയാണ് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി ഇന്നും രേഖ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതും.
പക്ഷെ വ്യക്തിപരമായി ഒരുപാട് പ്രസ്ഥിസന്ധികൾ തരണം ചെയ്ത ആളാണ് രേഖ. താരത്തിന് നാല് വിവാഹങ്ങൾ കഴിക്കേണ്ടി വന്നിരുന്നു, പല കാരണങ്ങൾ കൊണ്ടും ആ ബന്ധങ്ങൾ എല്ലാം രേഖക്ക് നഷ്ടമായി ഇപ്പോൾ തനിക്കൊരു മകനുണ്ട് അവനുവേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് രേഖ പറഞ്ഞിരുന്നു, വിവാഹ ബന്ധങ്ങൾ ഓരോന്നും തകരുമ്പോഴും മാനസികമായി താൻ ഒരുപാട് വെല്ലുവിളികളും നേരിട്ടിരുന്നു എന്നും ഇപ്പോൾ രേഖ തുറന്ന് പറഞ്ഞിരുന്നു, പലരും ആ സമയത്ത് തന്നെ മോശമായ രീതിയിൽ കണ്ടിരുന്നുയെന്നും പലതരത്തിലുള്ള അവഗണകൾ പലരുടെ ഭാഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്നിരുന്നുയെന്നും രേഖ പറയുന്നു..
തനറെ മാതാപിതാക്കൾ തന്റെ ചെറുപ്രായത്തിൽ തന്നെ വേർപിരിഞ്ഞതും, ആകാരണത്താൽ താൻ മനസിമയി ഒരുപാട് ബുദ്ധിമുട്ടിയതും, തനിച്ചായി എന്ന തോന്നലിൽ ആ മാനസിക അവസ്ഥയിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങൾ ആയിരുന്നു തന്റെ വിവാഹങ്ങൾ എന്നും രേഖ തുറന്ന് പറയുന്നു. പക്ഷെ അവർക്കെല്ലാവർക്കും എന്റെ പണം മാത്രം മതിയായിരുന്നു, ആത്മാർഥമായി എന്നെ ആരും സ്നേഹിച്ചിരുന്നില്ല.
പക്ഷെ നാല് വിവാഹങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു എങ്കിലും താൻ അതി തീവ്രമായി പ്രണയിച്ചിരുന്നത് ഒരാളെ മാത്രമായിരുന്നു എന്നാണ് രേഖ തുറന്ന് പറയുന്നത്. അത് എന്റെ ആദ്യ ഭര്‍ത്താവിനോടായിരുന്നു. അത്ര കടുത്ത അഡിക്ഷനായിരുന്നു തനിക്ക് അയാളോട്. ആ പ്രണയവും വിവാഹവും നടക്കുന്നത് തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു. പക്ഷെ എന്റെ ആ ബന്ധത്തെ എല്ലാവരും എതിർത്തിരുന്നു, എല്ലാ എതിർപ്പുകളെയും അവഗണിച്ചാണ് ആ വിവാഹം താൻ നടത്തിയത്. യൂസഫ് എന്നായിരുന്നു അയാളുടെ പേര്.. പക്ഷെ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. പിന്നീട് മറ്റ് മൂന്നു പേര്‍ കൂടി തന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല എന്നും രേഖ പറയുന്നു..
രണ്ടമത്തായി താൻ നിർമൽ പ്രകാശ് എന്നയാളെ വിവാഹം കഴിച്ചു, പക്ഷെ അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ ബന്ധവും അവസാനിച്ചു. മൂന്നാമത് കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേക് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രേഖയ്ക്ക് അയാന്‍ എന്നൊരു മകനുണ്ട്. ഇപ്പോൾ തന്റെ ജീവിതം മകനുവേണ്ടി ഉള്ളതാനെന്നും, വിവാഹം എന്നൊരു അബന്ധം താൻ ഇനി ചെയ്യില്ലെന്നും രേഖ പറയുന്നു.
Leave a Reply