ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു ! നല്ലൊരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു ! പക്ഷെ ജീവിതത്തിൽ സംഭവിച്ചത് ! രേഖ രതീഷ് പറയുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി രേഖ രതീഷ്. ശക്തമായ അഭിനയ മികവിലൂടെ എന്നും പ്രേക്ഷരെ വിസ്മയിപ്പിച്ച ആളാണ് രേഖ. വളരെ ബോൾഡായ അഭിനേത്രിയാണ് രേഖ. അതുപോലെ തന്നെ ജീവിത്തത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ വളരെ ധൈര്യമായി നേരിട്ട ആളുകൂടിയാണ് രേഖ, വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ച ആളാണ് രേഖ, നിർഭാഗ്യവശാൽ അവർക്ക് നാല് വിവാഹം കഴിക്കേണ്ടി വന്നിരുന്നു. പക്ഷെ പല പ്രശ്നങ്ങൾ കാരണം പല കാരണങ്ങൾ കൊണ്ടും ആ ബന്ധങ്ങൾ എല്ലാം രേഖക്ക് നഷ്ടമായി ഇപ്പോൾ തനിക്കൊരു മകനുണ്ട് അവനുവേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് രേഖ പറഞ്ഞിരുന്നു, വിവാഹ ബന്ധങ്ങൾ ഓരോന്നും തകരുമ്പോഴും മാനസികമായി താൻ ഒരുപാട് വെല്ലുവിളികളും നേരിട്ടിരുന്നു എന്നും രേഖ പരഞ്ഞിരുന്നു.
ജീവിതത്തിൽ ഒരുപാട് അവഗണകളും കുറ്റപ്പെടുത്തലുകളൂം അനുഭവിച്ചിരുന്നു. തനറെ മാതാപിതാക്കൾ തന്റെ ചെറുപ്രായത്തിൽ തന്നെ വേർപിരിഞ്ഞതും, ആകാരണത്താൽ താൻ മനസിമയി ഒരുപാട് ബുദ്ധിമുട്ടിയതും, തനിച്ചായി എന്ന തോന്നലിൽ ആ മാനസിക അവസ്ഥയിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങൾ ആയിരുന്നു തന്റെ വിവാഹങ്ങൾ എന്നും രേഖ തുറന്ന് പറയുന്നു. പക്ഷെ അവർക്കെല്ലാവർക്കും എന്റെ പണം മാത്രം മതിയായിരുന്നു, ആത്മാർഥമായി എന്നെ ആരും സ്നേഹിച്ചിരുന്നില്ല.
എന്റെ മകനാണ് എന്റെ ലോകം അവനു വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ, സിംഗിള്‍ മദറാണ് ഞാൻ അതിനെട്ടതായി ഒരുപാട് ദുരിതങ്ങൾ ഉണ്ടായിരുന്നു. മകൻ ചെറുതായിരുന്നപ്പോൾ അവനെ നോക്കാൻ പ്രയാസപ്പെട്ടിരുന്നു. കുറച്ച് നാൾ അവനെ നോക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നാണ് നടി പറയുന്നത്.” മകന്‍ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാല്‍ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവര്‍ക്കും എല്ലാം അറിയുന്നതാണല്ലോ. നല്ലൊരു കുടുംബിനി ആകാൻ ഞാൻ ശ്രമിച്ചു പക്ഷെ അത് എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.
ചെറുപ്പത്തില്‍ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ രാജു അങ്കിള്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ്‌എത്തുന്നത്. ” രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. ‘രതീഷേ മോള്‍ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്ക്രീന്‍ ടെസ്റ്റ് നടത്തി. 14ാം വയസ്സില്‍ ആയിരുന്നു അത്. ഇപ്പോള്‍ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്.കോവിഡ് പ്രതിസന്ധി സമയത്ത് ഷൂട്ടിംഗ് നിർത്തിവെച്ചത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, നിര്‍ത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങി. എങ്കിലും ഇടയ്ക്കിടെ വരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നും രേഖ പറയുന്നു.
Leave a Reply