തൊട്ട് അഭിനയിക്കുന്നതും, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതും ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ പിച്ചുമായിരുന്നു ! രശ്മി സോമൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളാണ് രശ്മി സോമൻ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ രശ്മി സോമൻ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സീരിയൽ രംഗത്ത് സജീവമാണ്.  ഇപ്പോഴിതായ ഫ്ലവേഴ്സ് ഒരുകോടി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ രംഗത്ത് തനിക്ക് വളരെ കുറച്ച് സിനിമകൾ മാത്രമേ ലഭിച്ചിരുന്നുള്ളു എങ്കിലും സിനിമയിൽ നിരവധി അവസരങ്ങൾ വന്നിരുന്നു എന്നും പക്ഷേ അമ്മക്ക് ഇഷ്ടമായിരുന്നില്ല എന്നത് കൊണ്ട് മാത്രം അത് ഉപേക്ഷിക്കുക ആയിരുന്നു എന്നും രശ്മി സോമൻ പറയുന്നു.

പക്ഷെ ഒരിക്കലും നഷ്‌ടമായ അവസരങ്ങളെ ഓർത്ത് താൻ ദുഖിച്ചിരുന്നില്ല എന്നും, സോമൻ പറയുന്നുണ്ട്. അന്നൊക്കെ ഒരുപാട് തമിഴ് സിനിമകളിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിട്ടുണ്ടെന്നും പക്ഷെ അമ്മയ്ക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു, എന്നാൽ ഇന്ന് അങ്ങനെ അല്ല. പണ്ട് തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ‘കാതൽ ദേശം’ എന്ന സിനിമയിൽ തബു അവതരിപ്പിച്ച റോളിലേക്ക് ആദ്യം ക്ഷണം ലഭിച്ചിരുന്നതാണ്. എന്നാൽ അന്ന്  അത് വേണ്ടാ എന്ന് വെച്ചു. ആപ്പോഴൊന്നും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു, അന്ന് ഞാൻ 9ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായിരുന്നില്ലേ, പക്ഷെ  ഇന്നാണ് അന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നതെന്നും നടി പറഞ്ഞു.

ആ സിനിമയിലെ ഗാനം മുസ്തഫ ഒക്കെ അന്ന് സൂപ്പർ ഹിറ്റായി മാറിയപ്പോൾ കൂട്ടുകാരോട് പറയുമായിരുന്നു, ‘ഇതെന്നെ അഭിനയിക്കാൻ വിളിച്ച സിനിമയാണ്’ എന്ന്. അന്നൊന്നും ആരും വിശ്വസിച്ചിരുന്നില്ല, എന്നെ  പുച്ഛിച്ഛ് തള്ളി. ഇപ്പോ എൻ്റെ ഭർത്താവ് പോലും വിശ്വസിക്കുന്നില്ല. എന്നും രശ്മി പറയുന്നു. അതുപോലെ വിനയൻ സാറിന്റെ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ സെക്കൻഡ് ഹെറോയിൻ ആയിട്ട് ആദ്യം വിളിച്ചു, അങ്ങനെ സെറ്റിൽ ചെന്നപ്പോൾ എന്നെ നായികയാക്കാമെന്ന് പറഞ്ഞതോടെ അമ്മ പിന്മാറി. അതോടെ അതും പോയി…

അതുപോലെ ചില സിനിമകളിൽ ഇന്റിമേറ്റ് സീനുകളോ അല്ലങ്കിൽ തൊട്ട് അഭിനയിക്കാനും ഒക്കെ ഉണ്ടാകും, പാട്ട് സീൻ ഷൂട്ട് തുടങ്ങിയതോടെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങി. അവിടെ ഡാൻസ് മാസ്റ്റർ കാണിച്ചത് പോലെയൊക്കെ ചെയ്തിട്ട് ഷോട്ട് കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുക്കലെത്തുമ്പോഴേക്കും എന്നെ പിച്ചാനും അടിക്കാനും ഒക്കെ തുടങ്ങും, അങ്ങനെ ഉള്ള അഭിനയമൊന്നും അമ്മക്ക്  ഇഷ്ടമല്ലായിരുന്നു. അങ്ങനെ അഭിനയിക്കണ്ട എന്നാണ് അമ്മ പറയാറുള്ളത്. തൊട്ടാക്ട് പാടില്ല എന്നതാണ് അമ്മയുടെ നിലപാട്. അന്നൊക്കെ കരഞ്ഞ് സമ്മതിപ്പിക്കാറായിരുന്നു പതിവ് എന്നും രശ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *