
വളരെ വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത് ! ഒരു വർഷത്തോളം ഞാൻ ഒരുപാട് സഹിച്ചുനോക്കി പക്ഷെ ഒടുവിൽ ഞാൻ ആ തീരുമാനമതിൽ എത്തി !! വേര്പിരിയലിനെ കുറിച്ച് രേവതി
ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നടി രേവതി, മലയാളികളെ സംബദ്ധിച്ച്, മികച്ച ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് രേവതി. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്, തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദിയിലും അഭിനയിച്ച ആളാണ് രേവതി, ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത് എത്തിയത്…
നായിക വേഷങ്ങൾ അല്ലാതെ ‘അമ്മ വേഷങ്ങളും താരം ചെയ്തിരുന്നു, താരത്തിന്റെ വിവാഹം 1998 ൽ സിനിമ നടനും സംവിധായകനുമായ സുരേഷ് മേനോനെയായിരുന്നു രേവതിയെ വിവാഹം ചെയ്തിരുന്നത്, വളരെ അപ്രതീക്ഷിതമായാണ് ഞങ്ങൾ പ്രണയത്തിലായത് എന്ന് രേവതി പറഞ്ഞിരുന്നു, ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത് പുസ്തങ്ങളും സംഗീതവുമായിരുന്നു, അതിൽ ഏറ്റവും ശ്രദ്ധേയ കാര്യം ഞങ്ങളുടെ വീട്ടുകർ ഈ വിവാഹത്തെ എതിർത്തിരുന്നു എങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു കാരണം അത്ര ശ്കതമായ ബന്ധം ആയിരുന്നില്ല അത് എന്നും രേവതി പറയുന്നു..
സുരേഷ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് സുരേഷിന്റെ അമ്മയോട് പറഞ്ഞു. ഞാനും എന്റെ രക്ഷിതാക്കളോടും കാര്യം പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വിവാഹം കഴിക്കാം എന്ന് തീരുമാനമെടുത്തതും ആ സമയത്താണ് ശരിക്കും പ്രണയിച്ചു തുടങ്ങിയതും ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായതും എന്നും രേവതി പറയുന്നു, ഞങ്ങൾ ഒരേ പ്രൊഫഷനിൽ ഉള്ളവർ ആയതുകൊണ്ട് പരസ്പരം കൂടുതൽ അറിയാം തിരക്കുകളും മറ്റും, ഇത് അതല്ല വേറെ ഏത് ജോലിയായാലും പരസ്പരമുള്ള ആമനസിലാക്കലാണ് ഒരു ജീവിതത്തിൽ അത്യാവശ്യമെന്നും താരം പറയുന്നു…

ഞങളുടെ വിവാഹ ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്, അത് വളരെ വ്യത്യസ്തമായ ഒരു വേർപിരിയൽ ആയിരുന്നു, കാരണം തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞത്, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്,ഞങ്ങൾ ഇരുന്ന് പരസ്പരം സമാധാനപരമായി ഒരുപാട് സംസാരിച്ച് ആലോചിച്ച് എടുത്ത ഒരു തീരുമാനം ആയിരുന്നു വേർപിരിയാൻ, അത് പക്ഷെ ഒരു വേദനാജനകമായിരുന്നു. നമ്മൾ ഏതൊക്കെ രീതിയിൽ വ്യാഖ്യാനിച്ചാലും അത് വലിയ ഒരു നൊമ്പരം തന്നെയാണ്..
വേര്പിരിഞ്ഞിട്ടും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു, ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19 വയസ്സിലാണ്. 20 വര്‍ഷമായി ഞങ്ങള്‍ക്ക് അറിയാം. എന്‍രെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. ഞങ്ങൾ പിരിയാന്‍ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു അതിന്റെ കാരണങ്ങളും കാര്യങ്ങളും, ഒരു വർഷത്തോളം ഞാൻ പലതും സഹിച്ചു നോക്കി പക്ഷെ അവസാനമാണ് ഈ തീരുനാമം എടുത്തത് എന്നും രേവതി പറയുന്നു. പക്ഷെ ഞങ്ങൾ പിരിഞ്ഞെങ്കിലും ഇപ്പോഴും പല കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് തീരുമാനം എടുത്തിരുന്നത്, ജീവിതാവസാനം വരെ എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും പക്ഷെ അത് യെങ്ങനെയാണെന്ന് എനിക്കറിയില്ല എന്നും രേവതി പറയുന്നു.
Leave a Reply