
പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക ! സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന് !
ഹണി റോസും നടിയുടെ പരാതിയുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുമ്പോൾ നിരവധി പേരാണ് ഹണി റോസിനെ പിന്തുണച്ച് രംഗത്ത് വരുന്നത്, ഇപ്പോഴിതാ നടി റിമ കല്ലിങ്കൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്, തങ്ങള്‍ക്ക് ധരിക്കുമ്പോള്‍ രസവും സുഖവും തോന്നുന്ന ഉടുപ്പിടാം, ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടണ്ട എന്നാണ് റിമ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം.. “പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്” എന്നാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്.

അതുപോലെ എഴുത്തുകാരി ശാരദക്കുട്ടിയും ഹണിയെ പിന്തുണച്ച് എത്തിയിരുന്നു, സ്വന്തം സൗന്ദര്യത്തിൽ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതിലാനന്ദിക്കാനും അതു പ്രദർശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും എനിക്കുള്ള അതേ അവകാശം എല്ലാവർക്കുമുണ്ട്. അല്ലാതെ എൻ്റേതു വരെ ഓക്കെ, അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ല. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ ചെല്ലരുത്. സ്വയം വഞ്ചിച്ചു കൊണ്ട് സംസാരിക്കരുത് ആരും എന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പ്രതികരിച്ചിരുന്നു.
Leave a Reply