
പ്രേക്ഷകർ കാണാൻ കാത്തിരുന്ന നിമിഷം ! അത് ഉടൻ കാണാൻ സാധിക്കും ! ആകാംഷയോടെ ആരാധകർ !
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി, ഇന്ന് ഒരു ഗായിക എന്നതിലുപരി അവർ മികച്ചൊരു അവതാരകയും വ്ളോഗറുമാണ്. റിയാലിറ്റി ഷോകളിൽ നിറ സാന്നിധ്യമായ റിമി ഏവരുടെയും ഇഷ്ട താരമാണ്. റിമി ടോമിയുടെ പരിപാടികൾ ഇല്ലാത്ത ചാനൽ ചുരുക്കമാണെന്ന് പറയുന്നതാവും ശരി. റിമിക്ക് ആരധകർ ഏറെയാണ് കുസൃതി നിറഞ്ഞ സംസാരവും എന്തും തുറന്ന് പറയുന്ന സ്വഭാവവും റിമിയെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയ റിമി നിരവധി യാത്രകൾ നടത്തിയിരുന്നു.
വ്യക്തി ജീവിതത്തിൽ ഒരു വില്ലൻ സംഭവിച്ചതൊഴിച്ചാൽ റിമി വളരെ എനർജറ്റിക്കും ആക്റ്റീവുമായ ആളാണ്. എപ്പോഴും ചിരിച്ച് ഓരോ തഗ്ഗ് മറുപടി പറയുന്ന റിമി ഓരോ പരിപാടിയുടെയും മാറ്റ് കൂട്ടുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും കൊച്ച് കൊച്ച് വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന പരിപാടിയിൽ വിധികർത്താവായി എത്തുന്ന റിമി ടോമി, പരിപാടിയുടെ പുതിയ എപ്പിസോഡിനോടനബന്ധിച്ചാണ് പുത്തൻ ലുക്കിൽ തിളങ്ങിയ ചിത്രങ്ങൾ റിമി പങ്കുവെച്ചിരുന്നു.
ചുവപ്പ് സൽവാറിൽ വളരെ സുന്ദരിയായി കാണപ്പെട്ട താരത്തിന്റെ ആ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, എന്നാൽ റിമി മനോഹരിയായി എത്തിയ എപ്പിസോഡ് ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടില്ല. അത് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അത് ഉടൻ ഉണ്ടാകുമെന്നാണ് താരം പറയുന്നത്, റിമി ആ ഷോയിൽ ഇടുന്ന ഓരോ വസ്ത്രങ്ങളും വളറെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ പുതിയ പരീക്ഷണങ്ങളും ഏറെ വിജയിക്കാറുണ്ട്.

റിമിയും റോയ്സും തമ്മിൽ വേർപിരിഞ്ഞ ശേഷം റോയിസ് വീണ്ടും വിവാഹിതനായിരുന്നു, മോണിക്ക എന്ന യുവതിയെയാണ് റോയ്സ് വിവാഹം കഴിച്ചിരിക്കുന്നത്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന റോയ്സ് ഇപ്പോൾ തന്റെ ഭാര്യയുമൊത്തുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്, വളരെ സന്തുഷ്ട കുടുംബ ജീവിതമാണ്, ലൈഫ് അടിച്ചു പൊളിക്കുകയാണ് എന്നും തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് റോയ് പങ്കുവെക്കാറുള്ളത്. വിവാഹ മോചനത്തിന് ശേഷം റിമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റോയ്സ് ഉന്നയിച്ചിരുന്നത്.
പക്ഷെ ഇതുവരെയും അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല, കോടതി മറ്റൊരു വിവാഹത്തെ കുറിച്ച് താൻ ഇപ്പോൾ ആലോചിക്കുന്നില്ല എന്നും റിമി പറഞ്ഞിരുന്നു. താരം ഇപ്പോൾ തന്റെ ശരീര വണ്ണം കുറച്ച് വളരെ സ്ലിം ബ്യൂട്ടിയായി മാറിയിരിക്കുകയാണ്, തനറെ ഇഷ്ട ഭക്ഷണം കുറച്ച്, കൃത്യമായ ഡയറ്റും വ്യായാമവും ആണ് തനറെ ഇപ്പോഴത്തെ ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് റിമി തുറന്ന് പറഞ്ഞത്. കൂടാതെ തന്റെ യുട്യൂബ് ചാനലുമായി വളരെ തിരക്കിലുമാണ് താരം.
Leave a Reply