‘ആദ്യ ദർശനം’…… ചോറ്റാനിക്കര അമ്പലത്തിൽ’ ! ക്ഷേത്ര ദർശനത്തിന് എത്തിയ സന്തോഷം പങ്കുവെച്ച് റിമി ടോമി ! മതം മാറിയോ എന്ന ചോദ്യവുമായി ആരാധകർ !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും അവതാരകയും എല്ലാമാണ് റിമി ടോമി. എപ്പോഴും വളരെ ചുറുച്ചുറുക്കോടെ കാണപ്പെടുന്ന റിമിക്ക് ഇന്ന് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ റിമി, വ്യക്തി ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോഴും അതിലൊന്നും പതറാതെ തന്റെ ജീവിതത്തെ പൂർവ്വാധികം ഭംഗിയായി തിരിച്ചുപിടിച്ച റിമി ഇപ്പോൾ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുകയാണ്.
മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് റിമി അഭിനയ രംഗത്തേക്ക് വന്നത്, ശേഷം മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടാൻ അവസരം ലഭിച്ച റിമി ഇപ്പോൾ തന്റെ യുട്യൂബ് ചാനലുമായും ബന്ധപ്പെട്ട് വളരെ തിരക്കിലാണ്, സമൂഹ മാധ്യമങ്ങളിൽ കൂടി തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള റിമി ഇപ്പോൾ പങ്കുവെച്ച ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി ചോറ്റാനിക്കര അമ്പലം സന്ദർശിച്ച സന്തോഷം പങ്കുവെച്ചുള്ള റിമിയുടെ ഫോട്ടോയാണ് വൈറലാകുന്നത്. കുർത്ത ധരിച്ച് ചന്ദനക്കുറിയും ചാർത്തി സുന്ദരിയായാണ് റിമി ടോമി ഫോട്ടോയിൽ കാണാൻ കഴിയുന്നത്. ആദ്യ ദർശനം എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിമി ടോമി കുറിച്ചത്.
നിമിഷ നേരം കൊണ്ടുതന്നെ ചിത്രം ഏറെ ശ്രദ്ധ നേടുകയും അതുകൊണ്ട് തന്നെ നിരവധി കമന്റുകളും താരത്തെ തേടി എത്തിയിരുന്നു. ‘റിമി മതം മാറിയോ’ എന്ന സംശയവും ചോദ്യവുമാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്. മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ എല്ലാ മതത്തേയും ഒരു പോലെ സ്വീകരിക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരുമുണ്ട്.
അതുപോലെ റിമിയെ കുറിച്ച് അടുത്തിടെ ജഗദീഷ് പറഞ്ഞിരുന്നു, സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നത് ഒരാൾക്ക് ലഭിക്കുന്നത് ഈശ്വരാനുഹ്രഹമാണ് അത് വേണ്ടുവോളം റിമിക്കുണ്ട്, ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് അവരുടെ ഒരു പ്ലസ് പോയിന്റ് അതുമാത്രവുമല്ല തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവർക്കുള്ളതെന്നും ജഗദീഷ് പറയുന്നു.
അതുമാത്രമല്ല തന്നെക്കാൾ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംസാരിക്കുന്ന ശീലവും റിമിക്കുണ്ട് ഇതൊക്കെ താൻ വളരെ രസകരമായിട്ട് റിമിയെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളെണെന്നും, കൂടാതെ അവർ ഒരുപാട് കാര്യണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്, ആരെയും അറിയിക്കാതെ റിമി ചെയ്യുന്നത് വളരെ നല്ല കാര്യങ്ങൾ ആണെന്നും, നല്ലൊരു മനസിന് ഉടയമായാണ് റിമി എന്നും ഇതെല്ലം അവരുടെ പ്ലസ് പോയിന്റുകളാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.
Leave a Reply