അപ്പച്ചന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത് ! നടക്കാതെ പോയത് എന്റെ ഭാഗ്യം എന്നല്ലാതെ ഒന്നും പറയാനില്ല ! ചാക്കോച്ചന്റെ തുറന്ന് വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ, കഴിഞ്ഞ 25 വർഷങ്ങളായി മലയാള സിനിമ ലോകത്ത് ഏറെ സജീവമായ അദ്ദേഹം അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടിയാണ് നായകനായി തുടക്കം കുറിച്ചത്. സിനിമ ലോകത്ത് വിജയപരാജയങ്ങൾ അനുഭവിച്ച അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ  പുറത്തിറങ്ങിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ആയിരുന്നു. വികച്ച വിജയം നേടിയ ചിത്രം അദ്ദേഹത്തിന് ഏറെ പ്രശംസകൾ നേടികൊടുത്തിരുന്നു.

ഇപ്പോഴിതാ ഇതിന് മുമ്പ് ചാക്കോച്ചൻ ഒരു അവാർഡ് വേദിയിൽ വെച്ച് തന്റെ അപ്പന് ഇഷ്ടപെട്ട ഗായിക ആയ റിമി ടോമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതായിരുന്നു റിമി. ഇതേ വേദിയില്‍ വെച്ച് കുഞ്ചാക്കോ ബോബനുമായി റിമി നടത്തിയ രസകരമായ സംഭാഷണത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍. തന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമിയെന്ന് ചാക്കോച്ചന്‍ പറഞ്ഞു.

അതൊരു വെറും ഇഷ്ടം ആയിരുന്നില്ല. എന്നെ കൊണ്ട് റിമിയെ കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ കെട്ടാതിരുന്നത് തന്റെ ഭാഗ്യം എന്നല്ലാതെ പറയാനാണ് എന്ന് ചാക്കോച്ചന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ വേദിയിലിരുന്ന താരങ്ങളെ പോലും ചിരിപ്പിച്ചു. എന്നാൽ അപ്പോൾ തന്നെ മറുപടിയുമായി റിമിയും എത്തി, ചാക്കോച്ചന്റെ വാക്കുകള്‍ തന്റെ ചങ്കില്‍ കൊണ്ടെന്നായിരുന്നു റിമി ടോമിയുടെ മറുപടി. അപ്പച്ചന്‍ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് വല്ലാതെ നിരാശ തോന്നുന്നു. ഒന്ന് പാല വരെ വന്ന് കല്യാണം ആലോചിച്ച് കൂടായിരുന്നോ എന്നും റിമി ചാക്കോച്ചനോട് ചോദിച്ചു. തുടര്‍ന്ന് ‘എന്നും നിന്നെ പൂജിക്കാം’ എന്ന ചാക്കോച്ചന്റെ പാട്ട് റിമി പാടുകയും ചെയ്തു.

ഈ വീഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വേദികൾ കൈയിലെടുക്കാൻ റിമിയോളം കഴിവുള്ള മറ്റാരും തന്നെ ഇല്ല എന്നതാണ് മറ്റൊരു സത്യം. വിവാഹ മോചിതയായ റിമി ഇപ്പോൾ വിദേശ പരിപാടികളും, ടെലിവിഷൻ ഷോകളും അതോടൊപ്പം ഒരു യൂട്യൂബ് വ്‌ളോഗര്‍ കൂടിയായ റിമി അതീവ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ്.ശരീര സൗന്ദര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്ന റിമി അടുത്തിടെയാണ് തന്റെ 39 മത് ജന്മദിനം ആഘോഷിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *