അച്ഛനെപ്പോലെ ഒരാളൊക്കെ ഒരു ദിവസം പെട്ടന്നങ്ങു പോയി എന്ന് കേൾക്കുമ്പോൾ അതെങ്ങനെ നമ്മൾ സഹിക്കും ! ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി റിമി ടോമി !

മലയാളികൾ എന്നും ചിരിച്ച അല്ലങ്കിൽ ചിരിപ്പിച്ച മുഖത്തോടെ കാണുന്ന ഒരാളാണ് റിമി ടോമി. തന്റെ ജീവിതം ഇപ്പോൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം, വിദേശ പരിപാടികളും ഗാനമേളകളും ടെലിവിഷൻ പരിപാടികളും മറ്റുമായി വളരെ തിരക്കുള്ള ജീവിതമാണ് റിമിയുടേത്. പാട്ട് പാടിയും ചിരിപ്പിച്ചും ആള്‍ക്കൂട്ടത്തെ കൈയ്യിലെടുക്കാറുള്ള ഗായികയാണ് റിമി ടോമി. എന്നാല്‍ എന്നും ചിരിയോടെ നില്‍ക്കാറുള്ള റിമി കരയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓര്‍മകള്‍ പങ്കുവച്ചാണ് റിമി വികാരാധീനയായത്.

ഹൃദയം പൊട്ടി സംസാരിക്കുന്ന റിമിയുടെ വീഡിയോ കണ്ണ് നിറയാതെ ആർക്കും കണ്ടിരിക്കാൻ കഴിയില്ല. ”ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോണ്‍കോള്‍ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു. പെട്ടെന്നൊരു കോളിലൂടെ ആ ആള്‍ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്.

അന്ന് ആ ദിവസം  ഇടപ്പള്ളി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞുവന്നപ്പോള്‍ ഒരു കോള്‍. മമ്മിയുടെ ഫോണില്‍ നിന്നാണ്, പപ്പ ആശുപത്രിയില്‍ ആണെന്ന്’. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല.
”അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. പപ്പ, ഹീ ഈസ് നോ മോര്‍’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാന്‍ പോലും പറ്റിയില്ല. ഞാന്‍ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു” എന്നാണ് റിമി ടോമി പറയുന്നത്.

റിമിയുടെ വാക്കു കേട്ട് കണ്ണ് നിറയുന്ന നവ്യയെയും വിഡിയോയിൽ കാണാം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള ആളുകൂടിയാണ് റിമി ടോമി, ഒരു കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന, അച്ഛൻ പോയതിന് ശേഷം ആ സ്ഥാനത്ത് നിന്ന് തന്റെ കുടുംബത്തിനും കൂടെ പിറപ്പുകൾക്കും വേണ്ടതെല്ലാം ചെയ്തുകൊടുത്തത് അവർക്ക് ഒരു ജീവിതം കൊടുത്ത ആളാണ് റിമി ടോമി. ഇപ്പോഴും മറ്റെന്തിനേക്കാളും അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന റിമി ഏവർക്കും പ്രിയങ്കരിയാണ്.

റിമിയെ സമാധാനിപ്പിച്ച് നിരവധിപേരാണ് എത്തുന്നത്. അനുഭവിച്ചവർക്ക് മാത്രമേ ആ വേദന അറിയാൻ കഴിയൂ എന്നാണ് ഏവരും പറയുന്നത്. വിവാഹ മോചിതയായ റിമി ഇപ്പോൾ തന്റെ ഏകാന്ത ജീവിതം ആസ്വദിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *