റിസ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ! ഞാൻ ഒരിക്കലൂം അദ്ദേഹത്തോട് അങ്ങനെയൊരു കാര്യം ചെയ്യില്ല ! കലാഭവൻ അൻസാർ പറയുന്നു !

മലയാള സിനിമയിൽ വളരെ കഴിവുള്ള ഒരു നടനായിരുന്നു റിസബാവ. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ഡബ്ബിങ് ആർട്ടിസ്റ് കൂടിയാണ്. വളരെ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസമാണ് നടൻ റിസബാവ ഓർമ്മയായത്. വില്ലൻ വേഷങ്ങളിലൂടേയും സ്വഭാവനടനായും തിളങ്ങിയ താരത്തിന്‍റെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാലോകത്തിന് തീരാനഷ്ടമാണ്. നിരവധി താരങ്ങളും ആരാധകരും റിസബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിന് പിന്നാലെ ചില വിവാദങ്ങളും സോഷ്യൽമീഡിയയിലുള്‍പ്പെടെ ഉയര്‍ന്നിരുന്നു.

അദ്ദേഹത്തിന്റെ കരിയറിൽ ചിലർ തടസമായി നിന്നതുകൊണ്ടാണ് അദ്ദേഹം എങ്ങും എത്താതെ പോയത് എന്നും, അദ്ദേഹത്തിന്റെ അവസരങ്ങളെ സുഹൃത്തായ കലാഭവൻ അൻസാർ വിലക്കി എന്നുമാണ് ഇപ്പോൾ ചർച്ചയാകുന്ന വാർത്ത. കൂടാതെ റിസബാവയെ അന്യഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നതിൽനിന്ന് തടഞ്ഞതാരാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചര്‍ച്ച. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കലാഭവൻ അൻസാർ.ഇപ്പോൾ അദ്ദേഹം നൽകിയ ഒരു  അഭിമുഖത്തിലാണ് അൻസാർ ഇത് വ്യക്തമാക്കിയിരിക്കുന്നത്. അൻസാറിന്റെ വാക്കുകൾ ഇങ്ങനെ….

താനും റിസയും വളരെ ചെറുപ്പം മുതൽ സുഹൃത്തുക്കളാണെന്നും ഇരുവരും  കൊച്ചിക്കാരാണെന്നും അൻസാർ പറയുന്നു. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് നാടകത്തിലെത്തുകയായിരുന്നു. റിസ അവതരിപ്പിച്ച സ്വാതി തിരുനാൾ എന്ന കഥാപാത്രം ഹിറ്റ് ആയ ശേഷമായിരുന്നു അദ്ദേഹം സിദ്ധിഖ് ലാലിന്‍റെ ഇൻ ഹരിഹർ നഗർ എന്ന ചിത്രം ചെയ്തത്. അവരോട് റിസയെ പരിചയപ്പെടുത്തിക്കൊടുത്തത് താനായിരുന്നുവെന്നാണ് അൻസാർ‍ പറയുന്നത്. കൂടാതെ നടൻ രഘുവരന്‍റെ ഡേറ്റ് കിട്ടാതായതോടെ അവര്‍ റിസയെ പ്രധാന വില്ലൻ കഥാപാത്രം ആക്കിയാലോ എന്ന് ആലോചിച്ചു. എന്നാൽ വില്ലൻ കഥാപാത്രം ആണെന്നറിഞ്ഞപ്പോൾ താല്പര്യമില്ല എന്നാണ് ആദ്യം റിസ പറഞ്ഞത്.

അദ്ദേഹം  ഇതിനിടയിൽ പശുപതിയിൽ നായകനായി അഭിനയിച്ചിരുന്നു. പശുപതിയിലേക്കും റിസയുടെ ചിത്രം കൊടുത്തത് ഞാൻ ആയിരുന്നു. പക്ഷെ വില്ലൻ ആയാൽ ആ ലേബലിൽ വീണുപോകുമോ എന്ന പേടിയുണ്ടായിരുന്നു. ഞാൻ പക്ഷേ അവനെ നിര്‍ബന്ധിപ്പിച്ചു. മേക്കപ്പ് ഇട്ടു വന്ന റിസയെ കണ്ടപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടുപോവുകയായിരുന്നു. അത് ഹിറ്റായതോടെ റിസയുടെ ജീവിതം തന്നെ മാറിയിരുന്നുവെന്ന് അൻസാർ പറയുന്നു.

ഇപ്പോള്‍ റിസയുടെ  വിയോഗശേഷം അന്യഭാഷ ചിത്രങ്ങളിൽ റിസ അഭിനയിക്കുന്നതിൽനിന്നു തടഞ്ഞത് ഞാൻ ആണെന്നൊക്കെ ചിലർ പറഞ്ഞു നടക്കുന്നു. വാർത്തകൾ വരുന്നു, സത്യത്തിൽ  അത് ഞാൻ മനസ്സാവാചാ അറിയാത്തൊരു കാര്യമാണ്. അത് പടച്ചുവിട്ട ആളുടെ ലക്ഷ്യമെന്താണെന്ന് എനിക്കറിയില്ല, മലയാളത്തിൽ വില്ലനായി അഭിനയിക്കുന്നതിന് റിസയെ നിർബന്ധിച്ച ഞാൻ മറ്റു ഭാഷാചിത്രങ്ങളിൽ വില്ലനായി അഭിനയിക്കണ്ട എന്ന് റിസയോട് പറയുമോ എന്ന് അൻസാർ ചോദിച്ചിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *