എനിക്കിപ്പോൾ എല്ലാം എന്റെ ബിന്ദുവാണ് എന്ന് സായികുമാർ ! ആപത്ത് ഘട്ടത്തിൽ തങ്ങൾക്ക് താങ്ങായി നിന്ന ആളെ കുറിച്ച് വൈഷ്‌ണവി !
മലയാള സിനിമ രംഗത്ത് വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടിയെടുത്ത കലാകാരനാണ് സായി കുമാർ. ഒരുപാട് ചിത്രങ്ങളിൽ മികച്ച ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് വളരെ ശക്തമായ കഥാപാത്രങ്ങളൂടെ സജീവമാണ്. പക്ഷെ ഇട കാലത്ത് അദ്ദേഹം വ്യക്തിപരമായി ചില ഗോസിപ്പുകൾ നേരിട്ടിരുന്നു.
ആദ്യ ഭാര്യ പ്രസന്നകുമാരിയുമായി വേര്പിരിഞ്ഞതിന് ശേഷം നടി ബിന്ദു പണിക്കരുമായുള്ള വിവാഹത്തോടെയാണ് നടൻ ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചത്. എന്നാൽ ആദ്യ ഭാര്യ പ്രസന്ന തന്റെ ജീവിതം തകർത്തത് ബിന്ദു പണിക്കാരാണ് എന്ന രീതിയിൽ രംഗത്ത് വന്നിരുന്നു. പക്ഷെ അന്ന് ഇരു താരങ്ങളും ഇത് ശക്തമായി എതിർക്കുകയായിരുന്നു.
സായികുമാറിന്റെ ഏക മകൾ വൈഷ്‌ണവി ഇപ്പോൾ സീരിയൽ രംഗത്ത് വളരെ സജീവമാണ്. സായ്‌കുമാറിന് ഇപ്പോൾ ആദ്യ ഭാര്യയും മകളുമായി യാതൊരു അടുപ്പവുമില്ല, പക്ഷെ അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് അഭിമാനമാണ് എന്ന് വൈഷ്ണവി തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അച്ഛനോട് പറഞ്ഞിട്ടോ അനുവാദം ചോദിച്ചിട്ടോ അല്ല താൻ അഭിനയിക്കാൻ എത്തിയതെന്നും, കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കാനും പറയാനും താൻ താല്പര്യപെടുന്നില്ല എന്നാണ് വൈഷ്ണവി പറയുന്നത്.
അതെ സമയം സായി കുമാർ ഇപ്പോൾ ബിന്ദു പണിക്കരും, ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകളായ കല്യാണിയും ഒത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയ്ക്കുന്നത്. തനറെ ജീവിതത്തിൽ തനിക്കെല്ലാം ഇപ്പോൾ തനറെ ബിന്ദുവാണ് എന്നാണ് സായികുമാർ പറയുന്നത്. അതെ സമയം കഴിഞ്ഞ ദിവസം വൈഷ്‌ണവി പങ്കുവെച്ച ഒരു ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു. കുടുംബ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടി വിജയ കുമാരി വൈഷ്ണവിയുടെ അമ്മയുടെ അനുജത്തിയാണ്. ജീവിതത്തിൽ വളരെ വലിയ പ്രയാസ ഘട്ടം വന്നപ്പോൾ തനിക്കും അമ്മക്കും മാനസികമായി വലിയ പിന്തുണയും സഹായവുമായിരുന്നു ഈ കുഞ്ഞമ്മ എന്നാണ് വൈഷ്‌ണവി പറഞ്ഞത്.
കൂടാതെ ചെറുപ്പം മുതൽ തനിക്ക് അഭിനയ മോഹം ഉണ്ടായിരുന്നു എങ്കിലും പഠനത്തിന്കു മുൻ തൂക്കം നൽകാനാണ് അമ്മയും അച്ഛനും പറഞ്ഞിരുന്നത്. . എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു വൈഷ്‌ണവി പറഞ്ഞിരുന്നു. അമ്മയും അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. താല്പര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അമ്മ ഉണ്ട് എന്ന് പറയും ഇനി ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നുമാണ് അമ്മയുടെ മറുപടി. ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകൾ കൂടി ആയതിന്റെ സ്വീകരണവും വൈഷ്‌ണവിക്ക് കിട്ടുന്നുണ്ട്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്.
Leave a Reply