അനാവശ്യ പരാമർശങ്ങൾ രഞ്ജിത്ത് ഒഴിവാക്കണം ! ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനു താക്കീതുമായി മന്ത്രി സജി ചെറിയാൻ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകൻ രഞ്ജിത്ത് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായി മാറിയിരുന്നു. നടൻ ഭീമൻ രഘു ഒരു പൊട്ടനാണ് എന്ന് പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു, അതുമാത്രമല്ല സംവിധായകൻ ഡോ ബിജിവിനെ പരിഹസിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തു. അതിനു തിയേറ്ററിൽ ആളുകൾ കയറിയില്ല. എന്നാൽ ജിയോ ബേബിയുടെ കാതൽ എന്ന സിനിമ ഫെസ്റ്റിവലിലും തിയേറ്ററിലും മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്, ചിലപ്പോൾ സംസ്ഥാന പുരസ്കാരം വരെ കിട്ടാൻ സാധ്യയതുണ്ട്. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

ഇപ്പോഴിതാ രഞ്ജിത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുമ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അദ്ദേഹം പറയുന്നത് ഇങ്ങനെ, രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ഡോ.ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നീട് രഞ്ജിത്ത് ബിജുവിനെ പരാമര്‍ശിച്ചു പ്രസ്താവന നടത്തേണ്ട ആവശ്യമില്ലായിരുന്നു.

ഈ വിഷയത്തിൽ രഞ്ജിത്ത്  തന്നെ നേരിട്ടു കണ്ട് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടത്തിയ ഒന്നുരണ്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒഴിവാക്കേണ്ടിയിരുന്നതാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം രഞ്ജിത്തുനുള്ള മറുപടി സംവിധായകൻ ഡോ ബൈജു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിലുള്ള താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി, സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരി,മിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത്. “മറു വാക്കുകൾക്ക് നന്ദി ” എന്നും പിന്നീട് “മതി നിർത്തിക്കോ ” എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്.

അത്തരത്തിൽ എന്നോട്, മതി.. നിർത്തിക്കോ.. എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള  താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. തിയറ്ററിൽ ആളെക്കൂട്ടാൻ വേണ്ടി മാത്രം സിനിമ എടുക്കാൻ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകൻ എന്നും ബിജു കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *