
ഗോസിപ്പുകൾക്ക് വിരാമം ! സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു ! ആ തീരുമാനത്തിനുപിന്നിലെ കാരണം ഇതാണ് !!
ഏറെ കാലമായി ആരാധകർക്കിടയിൽ വളരെ കാര്യമായ ചർച്ച നടക്കുന്ന വിഷയമാണ് സാമന്ത നാഗചൈതന്യ വിവാഹ മോചന വാർത്ത, പക്‌ദേ താരങ്ങൾ ഇരുവരും ഇതുവരെ ഇതിനോട് പ്രതികരിക്കാതെ ഇരുന്നത്കൊണ്ട് വാർത്തക്ക് ഒരു വ്യക്തത ഇല്ലായിരുന്നു. ഇപ്പോൾ ആ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടായിരിക്കുകയാണ്. സാമന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വളരെ വലിയ രീതിയിൽ നടന്ന ആഡംബര വിവാഹമായിരുന്നു ഇവരുടേത്.
ഇരുവരും വിവാഹ ബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളായിരുന്നു ഇത്. എന്നാല്‍ ഇത് വെറും ചര്‍ച്ചകള്‍ മാത്രമാണെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. ഈ ഗോസ്സിപ്പുകളുടെ തുടക്കം നടി അടുത്തിടെ വരുടെ പേരിൽ മാറ്റം വരുത്തിയിരുന്നു. അക്കിനേനി എന്ന സര്‍ നെയിം എടുത്ത് കളഞ്ഞ് എസ് എന്ന് മാത്രമാക്കി മാറ്റിയതോടെയാണ് എല്ലാത്തിന്റെയും തുടക്കം. മാത്രമല്ല ഇരുവരും രണ്ടിടത്താണ് താമസമെന്നും പിരിയാന്‍ തീരുമാനം എടുത്തുവെന്നും വാര്‍ത്തകള്‍ വന്നു.
കൂടാത്ത അടുത്തിടെ നടന്ന നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ ജന്‍മദിനാഘോഷത്തിലും സാമന്ത എത്തിയില്ല. ഇതോടെ ആ വാർത്തക്ക് കൂടുതൽ ശക്തി പടർന്നു. കുടുംബ പരിപാടികളിലെല്ലാം സജീവമായിരുന്ന സാമന്ത എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അവര്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണെന്ന തരത്തിലായിരുന്നു സാമന്തയോട് അടുത്ത വൃത്തങ്ങള്‍ ഇതിന് വിശദീകരണം നല്‍കിയത്.

അതിനു ശേഷം സാമന്തയുടെ ചില സമൂഹ മാധ്യമ പോസ്റ്റുകൾ ഇതിന് ശക്തി കൂട്ടി. ഇതിനിടയില്‍ നാഗാർജുന ഒരു വാര്‍ത്താസമ്മേളനം മാറ്റിവെച്ചതും അഭ്യൂഹങ്ങള്‍ ഇരട്ടിപ്പിച്ചു. ഈ ചോദ്യങ്ങളെ ഭയന്നാണ് അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ ഇതെല്ലാം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും നിയമപരമായി വേര്‍പിരിയല്‍ നടപടികളിലേക്ക് കടന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍. ഇവർ കുടുംബ കോടതിയെ സമീപിച്ചുവെന്നും ഇപ്പോള്‍ ഔദ്യോഗികമായി വേര്‍പിരിയുന്നതിന് മുന്‍പുള്ള നടപടിയായ കൗണ്‍സിലിംഗ് ഘട്ടത്തിലാണ് താരങ്ങള്‍ എന്നുമാണ് സൂചന.
ഇവരുടെ വേർപിരിയലിന് പ്രധാന കാരണമായി പറയുന്നത് അടുത്തിടെയായി സാമന്തയുടെതായി നിരവധി സിനിമകള്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും, അവർ സൗത്തിന്ത്യയിലെ മുൻ നിര നായികയായി മരുകയുമായിരുന്നു . ഇതോടെ സാമന്ത കരിയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഇത് അക്കിനേനി കുടുംബത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്. കാരണം കുടുംബ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നതാണ് അക്കിനേനി കുടുംബത്തിന്റെ താത്പര്യം. എന്നാല്‍ ഇതിന് സാമന്ത തയ്യാറുമല്ല. ഇതാണ് ഇപ്പോള്‍ വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വേര്‍പിരിയല്‍ വാര്‍ത്തകളോട് നാഗചൈതന്യയോ സാമന്തയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply