സംയുക്ത വർമ്മയെ തേടിവന്ന സർപ്രൈസ് !! സന്തോഷം അറിയിച്ച് താരം ! വീഡിയോ വൈറലാവുന്നു !
വളരെ കുറച്ച് സിനിമകൾ കൊണ്ട് മലയാളി മനസ് കീഴടക്കിയ അഭിനേത്രിയാണ് സംയുക്ത വർമ്മ. വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാന്നെങ്കിലും ഇന്നും താരത്തിനോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല. അതുമാത്രമല്ല നമ്മൾ ഒരുപാട് ആരാധിക്കുകയും ചെയ്യുന്ന താര ജോഡികളാണ് സംയുക്ത വർമ്മയും ബിജു മേനോനും.
നാടന്‍ വേഷത്തിലും മോഡേണ്‍ കഥാപാത്രങ്ങളിലുമൊക്കെയായി തിളങ്ങിയ സംയുക്ത സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു. ആദ്യ ചിത്രം വീണ്ടും ചില വീട്ടു കാര്യങ്ങൾ സൂപ്പർ ഹിറ്റായിരുന്നു അതിൽ ഭാവന എന്ന കഥാപാത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ചിത്രം കണ്ട ആരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല, അത് ഈ ഒരു കഥാപത്രം മാത്രമല്ല സംയുകത ചെയ്ത ഓരോ വേഷങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു, 18 ചിത്രങ്ങളാണ് സംയുകത മലയാളത്തിൽ ഇതുവരെ ചെയ്തിട്ടുള്ളത്.
തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതതോടെയായിരുന്നു ബിജുവും സംയുക്തയും ഒന്നിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളാണെന്ന് ഇവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സംയുകത സിനിമയിൽ നിന്നും വിട്ടു നിന്നു. ഇത് ബിജുമേനോന്റെ താല്പര്യ പ്രകാരമാണോ എന്ന് അന്ന് മുതലേ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ്.
പക്ഷെ സംയുകത പറഞ്ഞിരുന്നു ബിജു ഒരിക്കലൂം തന്നോട് ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല അഭിനയം ഇനി വേണ്ടാന്ന് തീരുമാനിച്ചത് താനാണെന്ന്, പക്ഷെ അപ്പോഴും ആ ആവിശം ആരാധകർ ഉന്നയിച്ചുകൊണ്ടിരുന്നു സംയുക്ത വീണ്ടും സിനിമയിലേക്ക് വരണമെന്ന് പക്ഷെ അന്നും ഇന്നും സിനിമയിലേക്ക് തിരിച്ചുവരാൻ തീരെ താല്പര്യമില്ലെന്നാണ് സംയുക്ത എപ്പോഴും പറയുന്നത്..
ഇപ്പോൾ തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിദമായി വന്ന ഒരു സമ്മാനമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്, തന്റെ ആരാധകർ ഒരുക്കിയ ഒരു സര്‍പ്രൈസ് വീഡിയോയുമായെത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ, ഇത് താരത്തെ വളരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്, ചിരിച്ച മുഖത്തോടെയുള്ള സംയുക്തയെ ക്യൂബുകളിലൂടെയായി കാണിക്കുകയാണ് ആരാധകന്‍.
സംയുക്തയും ബിജൂം ഒരുമിച്ചൊരു സിനിമ ചെയ്യാൻ പറയുകയാണ് വീണ്ടും ആരധകർ, അതിനു ബിജുവിന്റെ മറുപടി അത് മനപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് അതിലും നല്ല താല്‍പര്യ കുറവുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിന്റെ മടിയും താല്‍പര്യ കുറവും ഉണ്ട്. അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒന്ന് രണ്ട് കഥ കേള്‍ക്കാന്‍ പറഞ്ഞാല്‍ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി. അവളുടെ തീരുമാനം അതാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്.
പക്ഷെ എല്ലാവരും അവൾ ഇപ്പോഴും തിരിച്ചുവരണം സിനിമകൾ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ അവളുടെ താല്പര്യത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, അവൾക്കിപ്പോൾ യോഗ, മെഡിറ്റേഷൻ , വ്യായാമം തുടങ്ങിയ ആത്മീയ കാര്യങ്ങളാണ് കൂടുതൽ ഇഷ്ടം, ഇടക്ക് യെല്ലവരെയും പോലെ ഞങ്ങളും വഴക്കും ബഹളവുമൊക്കെ ഉണ്ടാകാറുണ്ട് എന്നും ബിജു പറയുന്നു….
Leave a Reply