തലേവര ശരിയായാൽ എല്ലാം നന്നാകും; അതുണ്ടങ്കിലേ നമുക്ക് നിലനിൽക്കാൻ കഴിയൂ ! കുടുംബത്തെ കുറിച്ച് സംയുകത വർമ്മ പറയുന്നു !!
മലയാളികളികളുടെ ഇഷ്ട താരമാണ് നടി സംയുക്ത വർമ്മ, മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അതുപോലെ നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത, എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. ഇന്ന് മലയ സിനിമയിലെ താര ദമ്പതികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഇവർക്ക് ഒരു മകനാണ് ഉള്ളത് ധക്ഷ് ധാര്‍മിക്.
2006 ൽ ആയിരുന്നു ഇവർക്ക് മകൻ ജനിച്ചത്, ശേഷം ക്യാമറക്ക് മുന്നിൽ നിന്നും പൂർണമായും മാറി നിൽക്കുകയായിരുന്നു സംയുകത. ശേഷം താരം യോഗയിലും, ആത്മീയതയിലും കൂടുതൽ താല്പര്യം കാണിക്കുകയും. നിരന്തര പരിശീലനത്തിലൂടെയും പഴയതിനെക്കാളും കൂടുതൽ സുന്ദരിയായി മാറുകയുമായിരുന്നു. ഏതെങ്കിലും പൊതു പരിപാടിയിൽ സംയുക്ത പങ്കെടുത്താൽ അന്നത്തെ താരം പിന്നെ സംയുക്ത ആയിരിക്കും, ഏവർക്കും അത്രക്കും പ്രിയങ്കരിയാണ് സംയുക്ത. ഇപ്പോൾ സംയുക്ത മകനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
അച്ഛനെയും അമ്മയെയും പോലെ മകൻ ധക്ഷിനും അഭിനയം വളരെ ഇഷ്ടമുള്ള ഒരു മേഖലയായി മാറിയിരിക്കുകയാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛൻ അഭിനയിക്കുന്നത് കാണുമ്പൊൾ സ്വാഭാവികമായും അവനും ആ ആഗ്രഹം തോന്നാം. ഞാൻ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ എന്ന്. കാരണം കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്.
ഒരു പക്ഷെ സിനിമയിൽ നമ്മൾ കാണുന്നവരേക്കാളും കണ്ടിട്ടുള്ളവരേക്കാളും കഴിവുള്ള എത്രയോ ആളുകൾ. ചില സമയത്ത് സിനിമയിൽ നമ്മുടെ കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കിൽ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് താൻ മകൻ ദക്ഷിനോട് പറയാറുണ്ട് എന്നും സംയുക്ത പറയുന്നു.
ഈ സിനിമയുടെ പിന്നിൽ ജൂനിയർ ആർട്ടിസ്റ്റുകളയായി നിൽക്കുന്ന പലരും അവരുടെ ഈ പറഞ്ഞ് തലവര ശരിയാകാത്തത് കൊണ്ടാകാം അവിടെ തന്നെനിൽക്കുന്നത്. അല്ലാതെ അവർക്ക് കഴിവോ കഠിനാധ്വാനമോ ഇല്ലാത്തത് കൊണ്ടല്ല. തലവര ഉണ്ടെങ്കിൽ പിന്നിൽ നിന്നും മുൻപിലേക്ക് വരും. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ്.
വളരെ ഗ്ളാമറയ സിക്സ് പാക്ക് ഒക്കെയുള്ള ഒരാൾക്ക് അഭിനയിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ കൂടി സിനിമയിൽ ക്ളിക്ക് ആകണം എന്നില്ല. കാണുന്നവർക്ക് അവരിൽ ഒരാളായി തോന്നിയാൽ മാത്രമേ സിനിമയിൽ ശ്രദ്ധിക്കപ്പെടൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. കൂടാതെ മകൻ അവന്റെ സ്‌കൂൾ പ്രോഗ്രാമുകളിൽ അഭിനയിക്കാറുണ്ട്, ദക്ഷിനോട് താൻ എപ്പോഴും പറയാറുള്ളത് ദക്ഷിന് ദക്ഷിന്റേതായ ഒരു വഴിയുണ്ട്. ആ വഴി എന്നെങ്കിലും സിനിമയിൽ വന്നാൽ അത് ഭഗവാൻ തരുന്ന ഭാഗ്യമായി കരുതിയാൽ മതി എന്ന് മാത്രമാണ്.
Leave a Reply